കൽപറ്റ
കൽപറ്റ | |
11°36′18″N 76°04′59″E / 11.605°N 76.083°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | വയനാട് |
ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
ചെയർമാൻ | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ വയനാട് ജില്ലയുടെ ആസ്ഥാനമാണ് കൽപറ്റ. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു മനോഹരമായ പട്ടണമാണ് കല്പറ്റ. 1957-ൽ വയനാടിന്റെ വടക്കുഭാഗം കണ്ണൂർ ജില്ലയിലും തെക്കുഭാഗം കോഴിക്കോട് ജില്ലയിലുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. 1978 ഡിസംബർ 7-ന് ഇരു വയനാടുകളും ചേർത്തു കൽപ്പറ്റ ആസ്ഥാനമാക്കി വയനാട് റവന്യൂ ഡിവിഷൻ രൂപവത്കരിച്ചു. 2015 വരെ വയനാട്ടിലെ ഒരേയൊരു മുനിസിപ്പൽ പട്ടണമായിരുന്നു കൽപ്പറ്റ. [1] വയനാട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര ആകർഷണങ്ങളിലേക്കും ഉള്ള ഒരു പ്രവേശന കവാടമാണ് കൽപ്പറ്റ (11°36′42.78″N 76°4′59.67″E / 11.6118833°N 76.0832417°E).
വിനോദസഞ്ചാരികൾക്ക് താമസ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. കോഴിക്കോട്-മൈസൂർ ദേശീയപാതയായ ദേശീയപാത 212 കൽപ്പറ്റയിലൂടെ കടന്നുപോവുന്നു. കടൽനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലാണ് കൽപറ്റ സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ
തിരുത്തുകകൽപറ്റ പണ്ട് ഒരു ജൈനമതശക്തികേന്ദ്രമായിരുന്നു. കൽപറ്റ പട്ടണത്തിനടുത്ത് കേരളത്തിലെ തന്നെ പുരാതനമായ ഏതാനും ജൈനക്ഷേത്രങ്ങളുണ്ട്. പുരാതനമായ അനന്തനാഥ സ്വാമി ജൈന ക്ഷേത്രം ഇവിടെയാണ്.[2]
കൽപറ്റയ്ക്ക് അടുത്തുള്ള മറ്റു പ്രധാന ആരാധനാലയങ്ങളും അവയുടെ കൽപറ്റയിൽ നിന്നുള്ള ദൂരവും താഴെ കൊടുത്തിരിക്കുന്നു.[3]
- വാരാമ്പറ്റ മോസ്ക് - 15 കി.മീ. അകലെ - 300 വർഷം പഴക്കമുള്ള ഈ മോസ്ക് വയനാട്ടിലെ ഏറ്റവും പഴക്കമുള്ള മോസ്ക്കാണ്.
- കണ്ണാടി ക്ഷേത്രം - 20 കി.മീ. അകലെ - ജൈനനായ പാർശ്വനാഥ സ്വാമിക്കായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ഇവിടത്തെ ആയിരക്കണക്കിന് വിഗ്രഹങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികൾക്ക് പ്രശസ്തമാണ്.
- പള്ളിക്കുന്ന് പള്ളി, എല്ലാവർഷവും ജനുവരിയിൽ നടത്തുന്ന പള്ളിപ്പെരുന്നാളിനു പ്രശസ്തമാണ് - 14 കി.മീ അകലെ
- ജൈനതീർത്ഥങ്കരൻ ആയിരുന്ന അനന്തനാഥ സ്വാമിക്കു വേണ്ടി സമർപ്പിച്ചിരുന്ന പുലിയർമല ജൈനക്ഷേത്രം 5 കി.മീ അകലെയാണ്.
കൽപറ്റയ്ക്ക് അടുത്തുള്ള വിനോദസഞ്ചാര ആകർഷണങ്ങൾ
തിരുത്തുകകൽപറ്റയ്ക്ക് അടുത്തായി പല വിനോദസ്ഞ്ചാര ആകർഷണങ്ങളും ഉണ്ട്. ചിലത് താഴെ കൊടുത്തിരിക്കുന്നു[4] [5]
- ഇടക്കൽ ഗുഹ - 15 കി.മീ അകലെ
- പൂക്കോട് തടാകം - 10 കി.മീ തെക്കായി
- മീൻമുട്ടി വെള്ളച്ചാട്ടം - 25 കി.മീ അകലെ - വെള്ളച്ചാട്ടത്തിലെത്താൻ കാട്ടിനുള്ളിലൂടെ 2 കിലോമീറ്റർ നടക്കണം
- ബാണാസുര സാഗർ അണക്കെട്ട് - 24 കിലോമീറ്റർ അകലെ - ഇന്ത്യയിലെ മണ്ണുകൊണ്ട് കെട്ടിയ ഏറ്റവും വലിയ അണക്കെട്ടാണ് ഇത്.
- ചീതാലയം വെള്ളച്ചാട്ടം - 37 കി.മീ അകലെ - ഈ ചെറിയ വെള്ളച്ചാട്ടത്തിനു ചുറ്റും പക്ഷിനിരീക്ഷണത്തിന് യോജിച്ച സ്ഥലമാണ്.
- ചെമ്പ്ര കൊടുമുടി - 17 കി.മീ - 2100 മീറ്റർ ഉയരമുള്ള ഈ കൊടുമുടി ഈ പ്രദേശത്തെ ഏറ്റവും ഉയരമുളള കൊടുമുടിയാണ്
- ബ്രഹ്മഗിരി - 1608 മീറ്റർ ഉയരമുള്ള കൊടുമുടി
എത്തിച്ചേരുവാനുള്ള വഴി
തിരുത്തുകപ്രധാന പട്ടണങ്ങളിൽ നിന്ന് കൽപ്പറ്റയിലേക്കുള്ള ദൂരം താഴെ കൊടുത്തിരിക്കുന്നു.
- ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനും വിമാനത്താവളവും - കോഴിക്കോട്
Image gallery
തിരുത്തുക-
Jain Temple, Kalpetta
അനുബന്ധം
തിരുത്തുക- ↑ "കൽപ്പറ്റ". ഇന്ത്യ9. Retrieved 2006-10-14.
- ↑ "അനന്തസ്വാമി ജൈനക്ഷേത്രം - പുലിയാർമല ക്ഷേത്രം". ഇന്ത്യ9.കോം. Retrieved 2006-10-15.
- ↑ "തീർഥാടന കേന്ദ്രങ്ങൾ". കേരള.കോം. Archived from the original on 2006-10-31. Retrieved 2006-10-15.
- ↑ "ഇന്ത്യാ ട്രാവൽ ബ്ലോഗ്". പെയിന്റഡ് സ്റ്റോർക്ക്.കോം. Retrieved 2006-10-14.
- ↑ "വയനാട് ഔട്ട് ഡോർ ട്രെയിൽ". വയനാട്.ഓർഗ്ഗ്. Archived from the original on 2006-10-23. Retrieved 2006-10-14.
പുറത്തുനിന്നുള്ള കണ്ണികൾ
തിരുത്തുക