കൈനിക്കര കുമാരപിള്ള

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
(Kainikkara Kumara Pillai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ആദ്യകാല പ്രശസ്ത നാടകകൃത്തും, സാഹിത്യകാരനുമായിരുന്നു കൈനിക്കര കുമാരപിള്ള (1900 - 1988). മലയാള നാടക പ്രസ്ഥാനത്തിന് ഇദ്ദേഹത്തിന്റെ സംഭാവനകൾ വലിയതാണ്. തികഞ്ഞ ഗാന്ധിയനും, വിദ്യാഭ്യാസ വിദഗ്ദ്ധനും സാഹിത്യകാരനും ആയിരുന്നു കൈനിക്കര കുമാരപിള്ള.

കൈനിക്കര കുമാരപിള്ള

ജനനം, ബാല്യം

തിരുത്തുക

1900 സെപ്തംബർ 27-ആം തീയതി ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ കൈനിക്കര വീട്ടിൽ കൈനിക്കര പത്മനാഭപിള്ളയുടെ അനുജനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പെരുന്നയിലും, ചങ്ങനാശ്ശേരിയിലും ആയിരുന്നു.

ഔദ്യോഗിക ജീവിതം

തിരുത്തുക

1922-ൽ പെരുന്ന എൻ.എസ്.എസ്. സ്കൂളിൽ അദ്ധ്യാപകനായി ചുമതലയേറ്റു. പിന്നീട് ഇദ്ദേഹം 1924 മുതൽ 1944 വരെ തുടർച്ചയായി കരുവാറ്റ എൻ.എസ്.എസ്. സ്കൂൾ പ്രധാനാധ്യാപകനായി പ്രവർത്തിച്ചു.[1] 1944-ൽ തിരുവനന്തപുരം ട്രെയിനിങ് കോളജ് അദ്ധ്യാപകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. പിന്നീട് സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറുടെ പേഴ്സണൽ അസിസ്റ്റന്റായും, തുടർന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, മഹാത്മാഗാന്ധി കോളജ് പ്രിൻസിപ്പൽ എന്നീ നിലകളിലും തന്റെ ഔദ്യോഗിക ജീവതം കഴിച്ചു. 1957 - 64 വർഷക്കാലയളവിൽ ആകാശവാണി നിർമ്മാതാവീയും ആയും കൈനിക്കര കുമാരപിള്ള തന്റെ സേവനം നടത്തി.

നാടകവേദി

തിരുത്തുക

കൈനിക്കര സഹോദരൻമാരുടെ നാടകക്കളരിയിലെ ഒട്ടു മിക്ക വേഷങ്ങളും ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. 1930കൾ മുതൽ 1950കൾ വരെയുള്ള ദശകങ്ങൾ അദ്ദേഹത്തിന്റെ സുവർണ്ണകാലമായിരുന്നു. സ്വന്തം നാടകാനുഭവങ്ങളെക്കുറിച്ച് അദ്ദെഹം എഴുതിയ കൃതിയാണ് നാടകീയം. 1978-ൽ നാടകീയത്തിന് ഓടക്കുഴൽ അവാർഡ് ലഭിക്കുകയുണ്ടായി.

പ്രധാന നാടക കൃതികൾ

തിരുത്തുക
  • ഹരിശ്ചന്ദ്രൻ
  • മോഹവും മുക്തിയും
  • അഗ്നി പരീക്ഷ
  • വേഷങ്ങൾ
  • നാടകീയം
  • കെടാവിളക്കുകൾ
  • ഒഥെല്ലോ
  • ആന്റണിയും ക്ളിയോപാട്രയും
  • അച്ഛനെകൊന്ന മകൻ
  • ദുരന്തദുശ്ശങ്ക
  • ബാലഹൃദയം
  • മാതൃകാമനുഷ്യൻ

സിനിമ (കഥ, തിരകഥ)

തിരുത്തുക
  • മാന്യശ്രീ വിശ്വാമിത്രൻ

അവാർഡുകൾ

തിരുത്തുക

1970 - കേരള സാഹിത്യ അക്കാദമി അവാർഡ് : നാടകം-മാതൃകാമനുഷ്യൻ[2][3][4].

1976 - കേരള നാടക അക്കാദമി ഫെല്ലോഷിപ്പ്

1978 - ഓടക്കുഴൽ അവാർഡ് : നാടകീയം

മലയാളനാടകരംഗത്തെ സമഗ്രസംഭാവനയെ മുൻനിർത്തി കേരള ഗവൺമെന്റിന്റെ പ്രത്യേക അവാർഡിനും ഇദ്ദേഹം അർഹനായി.

കൈനിക്കര സഹോദരന്മാർ

തിരുത്തുക

കൈനിക്കര കുമാരപിള്ളയും കൈനിക്കര പത്മനാഭപിള്ളയുമാണ് കൈനിക്കര സഹോദരന്മാർ എന്ന് അറിയപ്പെട്ടിരുന്നത്. കുമാരപിള്ളയുടെ സഹോദരനായിരുന്നു കൈനിക്കര പത്മനാഭപിള്ള. അദ്ദേഹം പ്രശസ്തനായ നാടകനടൻ, ചിന്തകൻ എന്നീ നിലകളിൽ പ്രസിദ്ധനായിരുന്നു.[5]

1988 ഡിസംബർ മാസം 09-ആം തീയതി കുമാരപിള്ള തന്റെ 88-ആം വയസ്സിൽ നിര്യാതനായി.

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-11-12. Retrieved 2010-11-25.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-14. Retrieved 2010-11-25.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  4. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
  5. http://www.indianetzone.com/32/kainikkara_kumara_pillai_indian_theatre_personality.htm
"https://ml.wikipedia.org/w/index.php?title=കൈനിക്കര_കുമാരപിള്ള&oldid=3822657" എന്ന താളിൽനിന്ന് ശേഖരിച്ചത്