കച്ചത്തീവ്
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയ്ക്കുള്ള പാക്ക് കടലിടുക്കിലെ ഒരു ചെറുദ്വീപാണ് കച്ചത്തീവ് (ഇംഗ്ലീഷ്: Kachchativu). വിസ്തീർണം 115.5 ഹെടർ. രാമേശ്വരത്തുനിന്ന് 16 കി. മീ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. കച്ച(അഴുക്കു നിറഞ്ഞ പ്രദേശം)യിൽ നിന്നാണ് കച്ചത്തീവ് (കച്ചദ്വീപ്) എന്ന പേര് ലഭിച്ചത്.[1]
കച്ചത്തീവ് | |
---|---|
Country | India (Until 1974 and became fully accessible in 2009) and Sri Lanka (Current and disputed by its own country) |
Province | Northern |
District | Jaffna |
DS Division | Delft |
രാമനാഥപുരം രാജാവിന്റെ ജാഗിർദാരിയിൽ പെട്ടതായിരുന്നു കച്ചത്തീവ്. തത്പരരായ ആളുകൾക്ക് അക്കാലത്ത് ഈ ദ്വീപിൽ നിന്ന് ചിപ്പികളും ഔഷധച്ചെടികളും ശേഖരിക്കാനുള്ള പാട്ടാവകാശം നൽകിയിരുന്നു.
സിലോൺ ഗവണ്മെന്റിന്റെ അവകാശ വാദം
തിരുത്തുക1956--ൽ കച്ചത്തീവിനു മേൽ അന്നത്തെ സിലോൺ ഗവണ്മെന്റ് അവകാശമുന്നയിച്ചു. പ്രാചീന സിലോൺ ഭൂപടങ്ങളിൽ പോലും കച്ചത്തിവ് ആ രജ്യത്തിന്റെ വകയായി അടയാളപ്പെടുത്തിയിട്ടുള്ളതായി അവർ വാദിച്ചു. 1949 ലും 1955 ലും ഇരുഗവണ്മെന്റുകളും ഇവിടെ നാവിക--വ്യോമ പരിശീലനത്തിനായി ആശയവിനിമയം നടത്തിയിട്ടുണ്ട് (ദ്വീപിന്റെ മേലുള്ള പരമാധികാരത്തെപ്പറ്റി ഇക്കാലത്ത് രണ്ടു ഗവണ്മെന്റുകൾക്കും പരാതിയുണ്ടായിരുന്നില്ല). എന്നാൽ 1956 നുശേഷം പെരുന്നാളാഘോഷക്കാലത്ത് ഈ ദ്വീപിന്റെ ഉടമാവകാശത്തെപ്പറ്റി ഇരു രാജ്യങ്ങളിലെ പത്രങ്ങളും പാർലമെന്റുകളും താത്പര്യം പ്രകടിപ്പിച്ചു പോന്നു. പരമാധികാരത്തെപ്പറ്റി രണ്ടു രാജ്യങ്ങളും അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും പെരുന്നാൾ കാലത്ത് അവർ കച്ചത്തിവിലേക്ക് തങ്ങളുടെ പോലീസിനെയോ മറ്റ് ഉദ്യോഗസ്ഥന്മാരെയോ നിയോഗിച്ചിരുന്നില്ല. എന്നാൽ 1968--ൽ ഇന്ത്യ അതിന്റെ സമുദ്രാതിർത്തി 20 കി. മീ. ആക്കി വർദ്ധിപ്പിച്ചതോടെ കച്ചത്തിവ് പ്രശ്നം സജീവമായി. 1970--ൽ സിലോണും അതിന്റെ സമുദ്രാതിർത്തി 19.2 കി. മീ ആക്കിയപ്പോൾ തർക്കം കൂടുതൽ സങ്കീർനമായി.[2]
ഇന്ത്യ - ശ്രീലങ്കാ ഉഭയകക്ഷി കരാർ 1974
തിരുത്തുകപ്രശ്നപരിഹാരാർഥം കൊളംബിലും ന്യൂഡൽഹിയിലുമായി, രണ്ടു രാജ്യങ്ങളിലേയും ഉയർന്ന ഉദ്യോഗസ്ഥന്മാർ നിരവധി ചർച്ചകൾ നടത്തുകയുണ്ടായി. ഇതിന്റെ ഫലമായി 1974 ജൂലൈ 28-ന് ഇന്ത്യൻ പ്രധനമന്ത്രി ഇന്ദിരാഗാന്ധിയും ശ്രീലങ്ക പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെയും ഒരു കരാറിൽ ഒപ്പുവച്ചു. ഇതനുസരിച്ച്, കച്ചത്തീവ് ശ്രീലങ്കയുടെതായിത്തീർന്നു. കച്ചത്തീവിന്റെ പടിഞ്ഞാറെ തീരത്തിന് 1.6 കി. മീ. അകലെയായി, ഇന്ത്യയുടെയും ശ്രീലങ്കയുടെയും സമുദ്രാതിർത്തി അംഗീകരിക്കപ്പെട്ടു. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും തീർഥാടകർക്കും ശ്രീലങ്കാ ഗവണ്മെന്റിന്റെ പ്രത്യേകാനുമതികളൊന്നും കൂടാതെ തന്നെ സ്വതന്ത്രമായി കച്ചത്തീവിൽ പ്രവേശിക്കുവാൻ കരാറിൽ വ്യവസ്ഥയുണ്ട്. എണ്ണ, പ്രകൃതിവാതകങ്ങൾ തുടങ്ങിയവ നിർദിഷ്ട സമുദ്രാതിർത്തി കടന്നും വ്യാപിച്ചുകിടക്കുന്നതായി പിൽക്കാലത്തു കാണുന്നപക്ഷം ഇന്ത്യയും ശ്രീലങ്കയും ചേർന്ന് അവയുടെ ചൂഷണം ഫലപ്രദമായി നിർവഹിക്കുവാനും അതിന്റെ നേട്ടങ്ങൾ പങ്കിട്ടനുഭവിക്കുവനും കരാർ അനുശാസിക്കുന്നു.[3]
കരാറിനെതിരെയുള്ള വിമർശനങ്ങൾ
തിരുത്തുക1974ൽ കരട് തയ്യാറാക്കിയപ്പോൾ പരാമർശിക്കപ്പെട്ട പല കാര്യങ്ങളും 76ലെ അന്തിമ കരാറിൽ സൂചിപ്പിക്കപ്പെട്ടില്ലെന്നാണ് ആരോപണം. 74ൽ കരടെഴുതിയ സമയത്ത് കച്ചത്തീവ് ദ്വീപിനെക്കുറിച്ച് വ്യക്തമായി പരാമർശമുണ്ട്. ഇരു രാജ്യങ്ങളിലെയും മത്സ്യബന്ധന തൊഴിലാളികൾക്കും തീർഥാടർക്കും കച്ചത്തീവിൽ വന്നുപോകാൻ പാസ്‌പോർട്ടോ വിസയോ പെർമിറ്റോ വേണ്ടതില്ലെന്ന് ഇതിൽ പറയുന്നു. പരമ്പരാഗതമായി മത്സ്യബന്ധനം നടത്തിവരുന്നയിടങ്ങളിൽവന്ന് മീൻപിടിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കുമെന്ന നിബന്ധനയുണ്ട്. എന്നാൽ, 76ൽ അന്തിമമായി ഇരുരാജ്യവും കരാറിലെത്തിയ സമയത്ത് ഇക്കാര്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല. [4]
ഉടമ്പടി റദ്ദാക്കണമെന്ന ആവശ്യം
തിരുത്തുക1974 ലെ ഉടമ്പടി പിൻവലിച്ച് കച്ചത്തീവ് വീണ്ടെടുക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 2013 മേയിൽ ആവശ്യപ്പെട്ടിരുന്നു. തമിഴ് മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നേവി നിരന്തരമായ ആക്രമണങ്ങൾ നടത്തുന്നതായിരുന്നു അവരുടെ പ്രകോപനത്തിന് കാരണം. പാർലമെന്റിന്റെ അംഗീകാരം 1974 ലെ ഉടമ്പടിക്കില്ല എന്നു ചൂണ്ടിക്കാട്ടി അത് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സുപ്രീം കോടതിയിൽ കേസ് നൽകിയിട്ടുണ്ട്.[5]
അന്തോണീസ് പുണ്യവാളന്റെ ദേവലയം
തിരുത്തുകപുണ്യവാളനായ അന്തോണി (St. Antony) യുടെ നാമധേയത്തിൽ ഒരു ചെറിയ റോമൻ കത്തോലിക്ക ദേവാലയം കച്ചത്തിവിലുണ്ട്. ഈ ദേവാലയത്തിലെ വർഷംതോറുമുള്ള പെരുന്നാളാഘോഷം മൂലം അടുത്ത കലത്തായി കച്ചത്തീവ് കൂടുതൽ അറിയപ്പെടാനും ശ്രദ്ധിക്കപ്പെടാനും തുടങ്ങി.[6] മാർച്ച് മാസത്തിൽ നടക്കുന്ന പെരുന്നാളിൽ സംബന്ധിക്കുവാൻ ക്രിസ്തുമത വിസ്വാസികൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിൽ നിന്നും ഇവിടെ എത്തുന്നു. തങ്കച്ചിമട (Tankachchimatam) ത്തിലെ പുരോഹിതരാണ് ഈ സമയത്തു ദ്വീപിലെത്തി മതകർമാനുഷ്ഠാനങ്ങൾ നടത്തുന്നത്. ഭൂരിഭാഗവും പാറയും കുറ്റിക്കാടുകളും പൂഴിയും കൊണ്ടു നിറഞ്ഞ ഈ പ്രദേശത്ത് എത്തുന്ന വിശ്വാസികൾ പ്രാർഥനക്കു ശേഷം വ്യാപാരത്തിലെക്കു തിരിയുന്നു. മാറ്റക്കച്ചവടമാണ് പ്രധാനം. ചുട്ടുപഴുത്ത പാറയിൽ നിന്നും സൂര്യതാപത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നത് താത്കാലികമായി നിർമ്മിക്കുന്ന കൂടാരങ്ങളും പന്തലുകളുമാണ്. പെരുന്നാൾ കഴിയുന്നതോടെ വിശ്വാസികൾ മടങ്ങുന്നു; ദ്വിപ് വിജനമാകുകയും ചെയ്യുന്നു.
അവലംബങ്ങൾ
തിരുത്തുക- ↑ http://www.tamilnet.com/art.html?catid=98&artid=22641 Kachchatheevu/ Kadchatheevu
- ↑ http://www.asianews.it/news-en/Thousands-of-Tamils-go-on-pilgrimage-for-the-feast-day-of-Saint-Anthony-17812.html
- ↑ [1] Karunanidhi alleges Sri Lanka violates Kachchatheevu agreement.
- ↑ "ഇന്ത്യ-ശ്രീലങ്ക സമുദ്രാതിർത്തി കരാർ: രാജ്യതാത്പര്യം ബലികഴിക്കപ്പെട്ടെന്ന് വിവരാവകാശരേഖ". www.mathrubhumi.com. Archived from the original on 2014-07-22. Retrieved 22 ജൂലൈ 2014.
- ↑ "കച്ചത്തീവ് ശ്രീലങ്കയിൽ നിന്ന് വീണ്ടെടുക്കണമെന്ന് ജയലളിത". മാതൃഭൂമി. 21 മെയ് 2013. Archived from the original on 2013-06-07. Retrieved 21 മെയ് 2013.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ [2] Archived 2010-03-05 at the Wayback Machine. 3,500 pilgrims from India take part in Kachchatheevu festival
പുറംകണ്ണികൾ
തിരുത്തുക- [3][പ്രവർത്തിക്കാത്ത കണ്ണി] kachchatheevu
- [4] Government gets notice on plea to retrieve Kachchatheevu island
- http://www.uktamilnews.com/index.php/2010/03/08/ Archived 2010-06-08 at the Wayback Machine.
- http://www.defence.pk/forums/india-defence/49672-chinese-pre-fabricated-structures-kachchatheevu.html Archived 2010-03-11 at the Wayback Machine.
- http://www.lankasrinews.net/view.php?2b24OXn4a43V54Ie4a4YAQ6ce2acYBP3cd2zdmA2e0dW0MmUce03cYBJ0cd3vlmAd0 Archived 2010-03-09 at the Wayback Machine.
- വീഡിയൊ