ജിബാൻ ഘോഷാൽ

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി
(Jiban Ghoshal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവക്കാരനുമായിരുന്നു മഖാൻലാൽ എന്ന് അറിയപ്പെട്ടിരുന്ന ജിബാൻ ഘോഷാൽ (1912 ജൂൺ 26 - 1930 സെപ്റ്റംബർ 1). 1930-ൽ സൂര്യ സെന്നിന്റെ നേതൃത്വത്തിൽ നടന്ന സായുധ സമരത്തിന്റെ ഭാഗമായി ചിറ്റഗോംഗ് ആയുധശാല ആക്രമണത്തിൽ പങ്കെടുത്തിരുന്നു.[1]

ജിബാൻ ഘോഷാൽ
ജനനം1912 ജൂൺ 26
മരണം1930 സെപ്റ്റംബർ 1
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്ചിറ്റഗോങ് ആയുധപ്പുര ആക്രമണം

ആദ്യകാലജീവിതം

തിരുത്തുക

ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രവിശ്യയിലെ ചിറ്റഗോങ് ജില്ലയിൽ, സദാർഘട്ടിൽ ജിബാൻ ഘോഷാൽ ജനിച്ചു. അദ്ദേഹം മഖാൻലാൽ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വിദ്യാർത്ഥി ആയിരിക്കെ ഘോഷാൽ സ്വാതന്ത്ര്യസമരത്തിൽ ചേർന്നു.

വിപ്ലവ പ്രവർത്തനങ്ങൾ

തിരുത്തുക

ചിറ്റഗോ പൊലീസ് ആയുധപ്പുര ആക്രമണത്തിനായി ഘോഷാൽ സജീവമായി. സൂര്യ സെന്നും മറ്റു വിപ്ലവകാരികളുമായും 1930 ഏപ്രിൽ 18 ന് അദ്ദേഹം ഈ റെയ്ഡിൽ പങ്കെടുത്തു. ഈ പോരാത്തതിന് ശേഷം അദ്ദേഹം ചിറ്റഗോംഗിൽ നിന്ന് കൊൽക്കത്തയിലേക്ക് മറ്റൊരു യുവ വിപ്ലവകാരിയായ ആനന്ദ ഗുപ്തയുമായി പലായനം ചെയ്തു. ഗണേഷ് ഘോഷ്, അൻതാ സിംഗ് എന്നീ രണ്ടു മുതിർന്ന അംഗങ്ങളും അവരുടെ ഒപ്പം യാത്രയിൽ ഉണ്ടായിരുന്നു. ഫെനി റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് സംഘവുമായി ഏറ്റുമുട്ടൽ ഉണ്ടായി. പക്ഷേ, ഒടുവിൽ ഘോഷാലും  സംഘവും ഒരു ചെറിയ ഏറ്റുമുട്ടലിനു ശേഷം രക്ഷപെട്ടു. ചിറ്റഗോംഗിൽ നിന്ന് പലായനം ചെയ്ത് ഹൂഗ്ലിയിലെ ചന്ദൻ നഗറിൽ അഭയം പ്രാപിച്ചു.[2][3]

രക്ഷപ്പെട്ടതിനുശേഷം ഘോഷാൽ ഒളിവിൽ തുടർന്നു. 1930 സെപ്റ്റംബർ 1 ന്, പോലീസ് കമ്മീഷണർ ചാൾസ് ടെഗാർട്ട് ചന്ദൻ നഗറിലെ സുരക്ഷിത കേന്ദ്രം ആക്രമിക്കുകയും അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്‌തു.[4]

  1. Goutam Neogi. "REMEMBERING THE LEGENDARY HEROES OF CHITTAGONG". pib.nic.in. Retrieved December 2, 2017.
  2. Part I, Arun Chandra Guha. "Indias Struggle Quarter of Century 1921 to 1946". Retrieved December 2, 2017.
  3. Vol - I, Subodh C. Sengupta & Anjali Basu (2002). Sansab Bangali Charitavidhan (Bengali). Kolkata: Sahitya Sansad. p. 178. ISBN 81-85626-65-0.
  4. VOL I, P. N. CHOPRA. "WHO'S WHO OF INDIAN MARTYRS". Retrieved December 2, 2017.
"https://ml.wikipedia.org/w/index.php?title=ജിബാൻ_ഘോഷാൽ&oldid=2868655" എന്ന താളിൽനിന്ന് ശേഖരിച്ചത്