ഷോൺ പിയാഷെ

(Jean Piaget എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫ്രഞ്ച് ഭാഷ സംസാരിച്ചിരുന്ന സ്വിറ്റ്‌സർലന്റുകാരനായ ഒരു മനഃശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു ഷോൺ പിയാഷേ (French: [ʒɑ̃ pjaʒɛ]; 9 ഓഗസ്റ്റ് 1896 – 16 സെപ്റ്റംബർ1980). സ്വിറ്റ്‌സർലാന്റിലെ ന്യൂചാറ്റലിൽ 1896 ൽ ജനിച്ചു. പിതാവ് ന്യൂചാറ്റൽ സർവകലാശാലയിൽ പ്രൊഫസറായിരുന്നു. ചെറുപ്പം തൊട്ടേ പ്രകൃതിനിരീക്ഷണത്തിൽ അതീവ തൽപരനായിരുന്നു പിയാഷെ. സ്കൂൾ പഠനകാലത്ത് മൊളസ്കകളെ കുറിച്ച് എഴുതിയ ലേഖനം ശ്രദ്ധിക്കപ്പെട്ടു.

ഷോൺ പിയാഷെ
Jean Piaget in Ann Arbor.png
ജനനം
ഷോൺ വില്യം ഫ്രിറ്റ്സ് പിയാഷെ

(1896-08-09)9 ഓഗസ്റ്റ് 1896
മരണം16 സെപ്റ്റംബർ 1980(1980-09-16) (പ്രായം 84)
അറിയപ്പെടുന്നത്ജ്ഞാനനിർമിതി വാദം,
Genetic epistemology,
Theory of cognitive development,
Object permanence,
Egocentrism
Scientific career
FieldsDevelopmental Psychology, Epistemology
InfluencesImmanuel Kant,
Henri Bergson,
Pierre Janet,
James Mark Baldwin[1]
InfluencedBärbel Inhelder,
Jerome Bruner,
Kenneth Kaye,
Lawrence Kohlberg,
Robert Kegan,
Howard Gardner,
Thomas Kuhn,
Seymour Papert,
Umberto Eco[അവലംബം ആവശ്യമാണ്]

ന്യൂചാറ്റൽ, സൂറിച്ച് സർവകലാശാലകളിലെ പഠനത്തിനു ശേഷം പാരീസിലെ ഒരു സ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. പ്രശസ്ത മനഃശാസ്ത്രജ്ഞനായ ആൽഫ്രഡ് ബീനെ നടത്തിയ വിദ്യാലയമായിരുന്നു അത്. ബുദ്ധിപരീക്ഷയെ സംബന്ധിച്ച ചില പഠനങ്ങളിൽ ബീനെയുമായി സഹകരിച്ചു. ഈ പ്രവർത്തനങ്ങൾക്കിടയിൽ ഒരു നിശ്ചിത പ്രായഘട്ടത്തിലുള്ള കുട്ടികൾക്ക് ചില പൊതുസവിശേഷതകളുണ്ടെന്ന കാര്യം പിയാഷെയുടെ ശ്രദ്ധയിൽ പെട്ടു. അവയാകട്ടെ മുതിർന്നവരിൽ നിന്നും കൊച്ചുകുട്ടികളിൽ നിന്നും വ്യത്യസ്തമാണെന്നും അദ്ദേഹം കണ്ടെത്തി. പിൽക്കാലത്ത്, തന്റെ പ്രസിദ്ധ സിദ്ധാന്തമായ ജനിതക ജ്ഞാനനിർമിതിവാദത്തിലേക്ക് അദ്ദേഹം എത്തിപ്പെട്ടതിനു പിന്നിൽ ഈ നിരീക്ഷണത്തിന്റെ സ്വാധീനം കാണാം. വൈജ്ഞാനിക വികാസത്തെ കുറിച്ചും ജ്ഞാനനിർമിതിയെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ മൊത്തത്തിൽ വിശേഷിപ്പിക്കപ്പെടുന്നത് ജനിതക ജ്ഞാനനിർമിതിവാദം എന്ന പേരിലാണ്.[2]

അവലംബംതിരുത്തുക

  1. J.M. Baldwin, Mental Development in the Child and the Race Macmillan, 1895.
  2. A Brief Biography of Jean Piaget, Jean Piaget Society (Society for the study of knowledge and development|http://www.piaget.org/aboutPiaget.html
"https://ml.wikipedia.org/w/index.php?title=ഷോൺ_പിയാഷെ&oldid=3550737" എന്ന താളിൽനിന്ന് ശേഖരിച്ചത്