ജ്ഞാനനിർമ്മിതിവാദം

(Theory of cognitive development എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യൻ തൻറെ അനുഭവങ്ങളിലൂടെയും[1] ആശയങ്ങളിലൂടെയും സ്വാഭാവികമായി അറിവ് നിർമ്മിക്കുമെന്ന ഒരു മനശാസ്ത്ര തത്ത്വമാണ് ജ്ഞാനനിർമ്മിതിവാദം. മനശാസ്ത്രം, സാമൂഹ്യശാസ്ത്രം, വിദ്യാഭ്യാസം, ശാസ്ത്രത്തിൻറെ ചരിത്രം തുടങ്ങിയ വ്യവസ്ഥിതികൾ ഇതിനെ സ്വാധീനിച്ചിട്ടുണ്ട്.[2] സ്വിറ്റ്സർലാൻറുകാരനായ ജീൻപിയാഷെ ജ്ഞാനനിർമ്മിതിവാദത്തിൻറെ പിതാവായി അറിയപ്പെടുന്നു.

ജീൻപിയാഷെ, ജ്ഞാനനിർമ്മിതിവാദത്തിന്റെ പിതാവ്

സവിശേഷതകൾ

തിരുത്തുക
  • പഠിതാവിനെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസം
  • പ്രക്രിയാധിഷ്ടിത പാഠ്യപദ്ധതി
  • ഉൾപ്രേരണ പഠനത്തിലേക്ക് നയിക്കുന്നു
  • പഠനം എന്നത് അനുരൂപീകരണ പ്രക്രിയയാണ്`. അറിവിന്റെ നിർമ്മിതിയാണ്` [3]

ചരിത്രം

തിരുത്തുക

ജ്ഞാനനിർമ്മിതിവാദത്തിന് വിദ്യാഭ്യാസ തത്ത്വചിന്തകളിൽ ആദ്യകാലങ്ങളിൽ തീരെ പ്രധാന്യം കൽപ്പിച്ചിരുന്നില്ല.കുട്ടിയുടെ കളികളെയും മറ്റു പ്രവർത്തനങ്ങളെയും അലക്ഷ്യമയിട്ടാണ് കണ്ടത്.ഇക്കാരത്താൽ ഇത്തരം പ്രവർത്തനങ്ങൾക്ക് യാതൊരു പ്രാധാന്യവും നൽകിയില്ല.പരബരാഗതമായുള്ള ഈ വീക്ഷണത്തെ പിയാഷെ അംഗീകരിച്ചില്ല.മാത്രമല്ല കുട്ടിയുടെ ബുദ്ധിപരമായ വികാസങ്ങളിൽ കളികൾക്ക് പ്രാധാന്യമേറെയുണ്ടെന്ന് വാദിക്കുകയും തൻറെ വാദം ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തു.ഇന്ന് ഔപചാരികവും അനൗപചാരികവുമായ പഠന മേഖലകളിൽജ്ഞാനനിർമ്മിതിവാദം വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലണ്ടനിലെ നാച്യുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ഈ ജ്ഞാനനിർമ്മിതിവാദത്തെ അടിസ്ഥാനമാക്കിയുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.ഇവിടെ എത്തുന്നവർക്ക് ചരിത്രത്തിലെ സ്പെസിമെൻ ഉപയോഗിച്ച് പ്രായോഗികമായി ശാസ്ത്രീയ കഴിവുകൾ വികസിപ്പിക്കാനും പുതിയ കാര്യങ്ങൾ കണ്ടെത്താനാകുമെന്നും കരുതപ്പെടുന്നു.

സിദ്ധാന്തം

തിരുത്തുക

സമരസപ്പെടലിലൂടെയും സ്വാംശീകരണത്തിലൂടെയും വ്യക്തിക്ക് സ്വയം അറിവ് നിർമ്മിക്കാനാകുമെന്ന് പിയാഷെ അഭിപ്രായപ്പെടുന്നു.വ്യക്തി കാര്യങ്ങളെ സ്വാംശീകരിക്കുമ്പോൾ പുതിയ അനുഭവങ്ങളെ നേരത്തെയുള്ള ഫ്രയിം വർക്കിലേക്ക് അറിവിനെ കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്നതാണ് സ്വാംശീകരണം അഥവാ അസ്സിമിലേഷൻ.

ജ്ഞാന നിർമ്മിത പഠനത്തിൻറെ ഇടപെടലുകൾ

തിരുത്തുക

പഠനത്തിൻറെ സ്വഭാവം

തിരുത്തുക

പഠനത്തിൻറെ സങ്കീർണ്ണതക്ക് പകരം സാമൂഹ്യ ജ്ഞാന നിർമ്മിതിവാദംകുട്ടികളുടെ പഠനത്തിൻറെ പ്രോത്സാഹനവും റിവാർഡും നൽകി പഠനപ്രക്രിയയുടെ അഭിവാജ്യ ഘടകമായി മാറ്റുകയാണ് .(Wertsch 1997).

പ്രധാന വാക്താക്കൾ

തിരുത്തുക
  1. Jean Piaget, 1967
  2. Eddy, Matthew Daniel (2004). "Fallible or Inerrant? A Belated review of the "Constructivist Bible"". British Journal for the History of Science. 37: 93–8. doi:10.1017/s0007087403005338.
  3. വിദ്യാഭ്യാസ പരിവർത്തനത്തിനൊരു ആമുഖം-പുസ്തകം-കേരളശാസ്ത്ര സാഹിത്യ പരിഷത്ത്

അധിക വായനക്ക്

തിരുത്തുക

(see also Tuovinen, J.E. & Sweller, J. (1999). A Comparison of Cognitive Load Associated With Discovery Learning and Worked Examples. Journal of Educational Psychology. 91(2) 334-341 Archived 2008-01-20 at the Wayback Machine.)

"https://ml.wikipedia.org/w/index.php?title=ജ്ഞാനനിർമ്മിതിവാദം&oldid=4015569" എന്ന താളിൽനിന്ന് ശേഖരിച്ചത്