ജാവലിൻ ത്രോ

(Javelin throw എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽപെട്ട ഒരു കായിക മത്സരമാണ് ജാവലിൻ ത്രോ. 2.5 മീറ്റർ (8 അടി 2 ഇഞ്ച്)നീളമുള്ള ഒരു കുന്തം എറിയുകയാണ് ഈ കളിയുടെ രീതി. ഒരു നിശ്ചിത പ്രദേശം ലക്യമാക്കി ദൂരത്തിൽ എറിഞ്ഞാണ് ഇതിൽ നേട്ടം കൈവരിക്കുക. പുരുഷൻമാരുടെ ഡക്കാത്ത്‌ലോണിലും വനിതകളുടെ ഹെപ്റ്റത്‌ലോണിലും ജാവലിൻ ത്രോ ഒരു മത്സര ഇനമാണ്.

2007ലെ യൂറോകപ്പിൽ ഡച്ച് ജാവലിൻ ത്രോ താരം ബ്രെഗ്‌ജെ ക്രോള

ചരിത്രം

തിരുത്തുക
 
വനിതകളും പുരുഷൻമാരും ഉപയോഗിക്കുന്ന ജാവലിൻ
 
ഒരു ബൾഗേറിയൻ ജാവലിൻ താരം, 1934

ബിസി 708ൽ നടന്ന പുരാതന ഒളിമ്പിക് ഗെയിംസിൽ പെന്റത്‌ലോൺ മത്സരത്തിന്റെ ഭാഗമായിരുന്നു ജാവലിൻ ത്രോ. രണ്ടു വ്യവസ്ഥയായിരുന്നു ഇതിലുണ്ടായിരുന്നത്- ദൂരവും ഉന്നവും ലക്ഷ്യവെച്ചായിരുന്നു ജാവലിൻ എറിഞ്ഞിരുന്നത്. ആദ്യകാലത്ത് തോലിന്റെ ചാട്ടവാറിന്റെ സഹായത്തോടെയായിരുന്നു ജാവലിൻ എറിഞ്ഞിരുന്നത്.പിന്നീട് 1870കളുടെ തുടക്കത്തിൽ സ്വീഡൻ, ജർമ്മനി എന്നിവിടങ്ങളിലാണ് ജവലിൻ കുന്തം പോലുള്ള തണ്ടുകളിൽ പുനർനിമ്മിച്ചത്. ദൂരം ലക്ഷ്യമാക്കി എറിയുന്ന ആധുനിക ജാവലിൻ വികസിപ്പിച്ചെടുത്തത് സ്വീഡനിലാണ്. ഇവിടെ ജാവലിൻ ഒരു സാധാരണ കായിക മത്സരമായി മാറി. 1880കളിൽ ഫിൻലാൻഡിലും ഇത് വ്യാപകമായി. അടുത്ത ദശകങ്ങളിലാണ് ജാവലിന് ത്രോയുടെ നിയമങ്ങൾ നിലവിൽ വന്നത്. യഥാർത്ഥത്തിൽ ആദ്യകാലത്ത് ജാവലിൻ ത്രോയിൽ റൺസ് അപ് ഉണ്ടായിരുന്നില്ല. ഒരു പ്രതലത്തിൽ നിന്ന് കൊണ്ടായിരുന്നു ജാവലിൻ എറിഞ്ഞിരുന്നത്. പിന്നീട്, 1890ന്റൈ അവസാനത്തിലാണ് പരിമിതമായ റൺസ് അപ്പോട് കൂടിയ ജാവലിൻ ്ര്രതാ അവതരിപ്പിക്കുന്നത്. താമസിയാതെ, ആധുനിക രീതിയിലുള്ള പരിമിതികളില്ലാത്ത് റൺസ് അപ്പോടുകൂടിയ ജാവലിൻ ത്രോ വികസിപ്പിച്ചെടുത്തു. [1]

ജാവലിൻത്രോ ദിനം

തിരുത്തുക

നീരജ് ചോപ്ര ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയ ദിവസമായ ആഗസ്റ്റ് 7 ദേശീയ ജാവലിൻ ത്രോ ദിനമായി അതലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ആചരിക്കുന്നു.[2]

നിയമങ്ങളും മത്സരങ്ങളും

തിരുത്തുക
  1. Jukola, Martti (1935). Huippu-urheilun historia (in Finnish). Werner Söderström Osakeyhtiö.{{cite book}}: CS1 maint: unrecognized language (link)
  2. "AFI to celebrate August 7, Neeraj's Olympic gold winning day, as National Javelin Day".
"https://ml.wikipedia.org/w/index.php?title=ജാവലിൻ_ത്രോ&oldid=3760684" എന്ന താളിൽനിന്ന് ശേഖരിച്ചത്