ഡക്കാത്ത്‌ലോൺ ഒരു കായിക മത്സരമാണ്. പത്ത് ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങൾ ചേർന്നുള്ള കായികോത്സവമാണിത്. ഓരോ കായികതാരവും പത്തിനങ്ങളിൽ മത്സരിച്ചു വിജയിക്കുകയാണ് ഇതിന്റെ രീതി. പൊതുവേ രണ്ടു ദിവസങ്ങളിലായാണ് മത്സരം നടക്കുന്നത്.

ഡക്കാത്ത്‌ലറ്റുകൾ

ഒന്നാം ദിവസം തിരുത്തുക

 • നൂറു മീറ്റർ ഓട്ടം,
 • ലോംഗ്ജംപ്
 • 16 പൗണ്ട് ഷോട്ട്പുട്ട്
 • ഹൈജമ്പ്
 • 400 മീറ്റർ ഓട്ടം

എന്നിവയിലാണ് മത്സരിക്കേണ്ടത്.

രണ്ടാം ദിവസം തിരുത്തുക

 • 110 മീറ്റർ ഹർഡിൽസ്
 • ഡിസ്കസ് ത്രോ
 • പോൾവാൾട്ട്
 • ജാവലിൻ ത്രോ
 • 1500 മീറ്റർ ഓട്ടം

എന്നീ ഇനങ്ങളാണുണ്ടാവുക.

നിബന്ധനകൾ തിരുത്തുക

ഇന്റർനാഷണൽ അമച്വർ അത്‌ലറ്റിക് ഫെഡറേഷന്റെ നിബന്ധനകൾക്കനുസൃതമായാണ് മത്സരങ്ങൾ വിലയിരുത്തപ്പെടുന്നത്. ഓരോ ഇനത്തിനും 1 മുതൽ 1000 വരെ പോയിന്റുകൾ നൽകും. പത്തിനങ്ങളിലുമായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ആളായിരിക്കും വിജയിയാകുന്നത്.

1912-ൽ ഡെക്കാത്ത്‌ലോൺ ഒളിമ്പിക്സിലും ഉൾപ്പെടുത്തപ്പെട്ടു. 1915-ലാണ് പ്രഥമ യു. എസ്. ഡെക്കാത്ത്‌ലോൺ ചാമ്പ്യൻഷിപ്പ് നടന്നത്. 1936 വരെ ഇത് ഏകദിന മത്സരമായിരുന്നു. 1936-ൽ ദ്വിദിന മത്സരമാക്കി മാറ്റി.

ജിം തോർപ്പായിരുന്നു പ്രഥമ ഒളിമ്പിക്സ് ഡെക്കാത്ത് ലോൺ ജേതാവ്.[1] 1963-ൽ തായ്‌വാനിലെ ഡി. കെ. യാങ് 9,121 പോയിന്റ് കരസ്ഥമാക്കിക്കൊണ്ട് 9,000 പോയിന്റ് കടക്കുന്ന പ്രഥമ അത്‌ലറ്റ് എന്ന ഖ്യാതി നേടി.

അവലംബം തിരുത്തുക

 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-18. Retrieved 2012-07-05.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡെക്കാത്ത്ലോൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡക്കാത്ത്‌ലോൺ&oldid=4005404" എന്ന താളിൽനിന്ന് ശേഖരിച്ചത്