ജെയിംസ് നദി
അമേരിക്കൻ ഐക്യനാടുകളിലെ വിർജീനിയ സംസ്ഥാനത്തുകൂടി ഒഴുകുന്ന ഒരു നദിയാണ് ജെയിംസ് നദി. അപ്പലേച്ചിയൻ പർവതനിരകളിൽ നിന്നാരംഭിച്ച് 348 മൈൽ (560 കിലോമീറ്റർ)[3] പിന്നിട്ട് ഇത് ചെസാപീക്ക് ഉൾക്കടലിലേക്ക് പതിക്കുന്നു. അതിന്റെ ഉറവിടത്തിലെ നീളം കൂടിയ രണ്ട് പോഷകനദികളിലൊന്നായ ജാക്സൺ നദികൂടി ഉൾപ്പെടുത്തിയാൽ ഈ നദിയുടെ നീളം 444 മൈൽ (715 കിലോമീറ്റർ) വരെ ദൈർഘ്യമുള്ളതാകുന്നു.[4] വിർജീനിയയിലെ ഏറ്റവും നീളമേറിയ നദിയാണിത്. വിർജീനിയയുടെ ആദ്യ കൊളോണിയൽ തലസ്ഥാനങ്ങളായിരുന്ന ജെയിംസ്ടൌണും വില്യംസ്ബർഗും ഒപ്പം വിർജീനിയയുടെ നിലവിലെ തലസ്ഥാനമായ റിച്ച്മണ്ടും ജെയിംസ് നദിയോരത്താണ് സ്ഥിതിചെയ്യുന്നത്.
ജെയിംസ് നദി | |
---|---|
നദിയുടെ പേര് | Powhatan River |
ഉദ്ഭവം | King James VI and I |
Country | United States |
State | Virginia |
Physical characteristics | |
പ്രധാന സ്രോതസ്സ് | Confluence of Cowpasture River and Jackson River Allegheny Mountains, Virginia 37°47′4″N 79°46′33″W / 37.78444°N 79.77583°W[1] |
നദീമുഖം | Hampton Roads Chesapeake Bay, Virginia 36°56′30″N 76°26′37″W / 36.94167°N 76.44361°W[1] |
നീളം | 348 മൈ (560 കി.മീ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 10,432 ച മൈ ([convert: unknown unit]) |
പോഷകനദികൾ |
|
ചരിത്രം
തിരുത്തുകപതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനേഴാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലും ഫാൾ ലൈനിന്റെ കിഴക്ക് ഭാഗത്തെ ജനവാസകേന്ദ്രങ്ങളിലെ തദ്ദേശീയ അമേരിന്ത്യൻ വംശജർ, വിർജീനിയയിലെ വേലിയേറ്റ ബാധിത പ്രദേശത്തിന്റെ ഭൂരിഭാഗങ്ങളിലും വ്യാപിച്ചുകിടന്നിരുന്ന പോവ്ഹാട്ടൻ കോൺഫെഡറസിയുടെ തലവന്റെ പേരുചേർത്ത് ജെയിംസ് നദിയെ പോവ്ഹാട്ടൻ നദി എന്ന് വിളിച്ചിരുന്നു. ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമന്റെ[5] പേരിൽ ഇംഗ്ലീഷ് കോളനിക്കാർ ഇതിന് "ജെയിംസ്" എന്ന പേരാണ് നൽകിയിത്. 1607-ൽ അമേരിക്കകളിലെ ആദ്യത്തെ സ്ഥിര ഇംഗ്ലീഷ് കുടിയേറ്റ കേന്ദ്രം ചെസാപീക്ക് ഉൾക്കടലിൽനിന്ന് ഏകദേശം 35 മൈൽ (56 കിലോമീറ്റർ) മുകളിൽ ജെയിംസ് നദിയോരത്തുടനീളമായി ജെയിംസ്ടൗൺ എന്ന പേരിൽ സ്ഥാപിക്കപ്പെട്ടു.
വിർജീനിയ കോളനി സ്ഥാപിതമായി ആദ്യത്തെ 15 വർഷങ്ങൾക്കിടയിൽ നദിയുടെ സഞ്ചാരയോഗ്യമായ ഭാഗം ഒരു പ്രധാന കപ്പൽപ്പാതയായി മാറുകയും ഇത് വിതരണ കപ്പലുകൾക്ക് സാധനങ്ങൾ എത്തിക്കുന്നതിനും ഇംഗ്ലണ്ടിൽ നിന്ന് കൂടുതൽ ആളുകളെ എത്തിക്കുന്നതിനും സൗകര്യമൊരുക്കുകയും ചെയ്തു. എന്നിരുന്നാലും, ആദ്യത്തെ അഞ്ച് വർഷക്കാലത്തേക്ക്, കോളനിയിൽനിന്ന് സ്വർണ്ണവും സമ്പത്തും പ്രതീക്ഷിച്ചിരുന്ന സ്പോൺസർമാർക്ക് അവർ മുടക്കിയ സാമ്പത്തിക മൂല്യത്തിന്റെ ചെറിയൊരളവു മാത്രമാണ് തിരികെ അയച്ചത്. 1612-ൽ വ്യവസായിയായ ജോൺ റോൾഫ് ഒരു തദ്ദേശീയമല്ലാത്ത പുകയിലയിനം വിജയകരമായി കൃഷി ചെയ്യുകയും അത് ഇംഗ്ലണ്ടിൽ ജനപ്രിയമായിത്തീരുകയും ചെയ്തു. താമസിയാതെ, വികസിച്ചുകൊണ്ടിരിക്കുന്ന തോട്ടങ്ങളിൽ നിന്നുള്ള ഈ നാണ്യവിളകളടങ്ങിയ വലിയ വീപ്പകൾ നദിയോരത്തെ തുറകളിൽനിന്ന് കയറ്റുമതി ചെയ്യുന്നതിനുള്ള ഒരു പ്രാഥമിക മാർഗ്ഗമായി നദി വളർന്നു. ഈ വികസനം ലണ്ടനിലെ വിർജീനിയ കമ്പനിയുടെ ഉടമസ്ഥാവകാശ ശ്രമങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുകയും, കൂടുതൽ വികസനം, നിക്ഷേപം, കുടിയേറ്റം എന്നിവയ്ക്ക് കാരണമായിത്തീരുകയും ചെയ്തു. റിച്ച്മണ്ടിലെ ജലപാതത്തിനു താഴെ, നിരവധി ജെയിംസ് റിവർ തോട്ടങ്ങൾക്ക് അവരുടേതായ തുറകൾ ഉണ്ടായിരുന്നതു കൂടാതെ വാർവിക്, ബെർമുഡ ഹണ്ട്രഡ്, സിറ്റി പോയിൻറ്, ക്ലെയർമോണ്ട്, സ്കോട്ട്ലാൻഡ്, സ്മിത്ത്ഫീൽഡ് എന്നിവിടങ്ങളിലായി സ്ഥിതിചെയ്തിരുന്ന അധികമായ തുറമുഖങ്ങളും ആദ്യകാല റെയിൽപ്പാതകളുമുണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ കോളനിയുടെ തലസ്ഥാനമായിരുന്നു ജെയിംസ്ടൗൺ.
പോഷകനദികൾ
തിരുത്തുകRecreation
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "James River". Geographic Names Information System. United States Geological Survey.
- ↑ USGS data, accessed February 14, 2011
- ↑ U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived March 29, 2012, at the Wayback Machine., accessed April 1, 2011
- ↑ U.S. Geological Survey. National Hydrography Dataset high-resolution flowline data. The National Map Archived March 29, 2012, at the Wayback Machine., accessed April 1, 2011
- ↑ Gannett, Henry (1905). The Origin of Certain Place Names in the United States. Govt. Print. Off. pp. 168.