ജലാലാബാദ്
കിഴക്കൻ അഫ്ഗാനിസ്താനിലെ ഒരു പട്ടണമാണ് ജലാലാബാദ് /dʒəˈlæləˌbæd/ (Pashto/ പേർഷ്യൻ: جلال آباد Jalālābād). മുമ്പ് അറിയപ്പെട്ടിരുന്നതത് അദീന പർ (പഷ്തു: آدينه پور) എന്നായിരുന്നു. കാബൂൾ നദിയുടെയും കുനാർ നദിയുടെയും സംഗമസ്ഥാനത്ത് ലഗ്ഗ്മാൻ താഴ്വരയിലാണ് പട്ടണം സ്ഥിതി ചെയ്യുന്നത്. ജലാലാബാദ് പട്ടണം നന്ഗർഹാർ പ്രൊവിൻസിൻറെ തലസ്ഥാനം കൂടിയാണ്. പടിഞ്ഞാറേ ദിക്കിൽ കാബൂളിൽ നിന്ന് 155 കിലോമീറ്റർ (95 മൈൽ) നീളമുള്ള ഹൈവേയുമായി ഈ പട്ടണം ബന്ധിപ്പിച്ചിരിക്കുന്നു. കിഴക്കൻ അഫ്ഘാനിസ്ഥാനിലെ രണ്ടാമത്തെ വലിയ പട്ടണമാണിത്. അതുപോലെ തന്നെ സാമൂഹ്യ വ്യാവസായിക പ്രവർത്തനങ്ങളുടെ കേന്ദ്രവും കൂടിയാണ്. ഈ പ്രദേശം പാകിസ്താനുമായി അതിർത്തി പങ്കിടുന്നു. പാകിസ്താനിൽ നിന്നുള്ള സാധനങ്ങൾ ഇതുവഴിയാണ് അഫ്ഗാനിലേയ്ക്ക് കൊണ്ടുവരുന്നത്. ഈ പ്രദേശത്തെ പ്രധാന വ്യവസായം കടലാസ് നിർമ്മാണമാണ്. ഓറഞ്ച്, നെല്ല്, കരിമ്പ് എന്നീ കാർഷിക വിളകളാണ് മുഖ്യമായും ഇവിടെ കൃഷി ചെയ്തുവരുന്നത്. ഈ പട്ടണത്തിലെ ജനസംഖ് 2015 ൽ 356,274 ആയിരുന്നു.[3] പ്രവിശ്യയിൽ ആകെ 6 ജില്ലകളാണുള്ളത്. ഇവയെല്ലാം കൂടിയുള്ള വിസ്തീർണ്ണം 12,796 ഹെക്ടറാണ്. പട്ടണത്തിലെ പാർപ്പിടങ്ങളുടെ എണ്ണം 39,586 ആണ്.
ജലാലാബാദ് جلال آباد | |||||||||
---|---|---|---|---|---|---|---|---|---|
| |||||||||
Country | Afghanistan | ||||||||
Province | Nangarhar Province | ||||||||
Founded | 1570 | ||||||||
ഉയരം | 575 മീ(1,886 അടി) | ||||||||
(2014) | |||||||||
• City | 356,275 | ||||||||
• നഗരപ്രദേശം | 356,274[1] | ||||||||
[2] | |||||||||
സമയമേഖല | UTC+4:30 |
അവലംബം
തിരുത്തുക- ↑ "The State of Afghan Cities report 2015".
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-03-04. Retrieved 2016-11-13.
- ↑ "The State of Afghan Cities report2015".