കാബൂൾ നദി
അഫ്ഗാനിസ്താനിലെ വിവിധ ഭൂരൂപങ്ങളിൽ വളരെയധികം പ്രാധാന്യം വഹിക്കുന്ന ഹിന്ദുക്കുഷ് പർവതനിരകളിലെ മൈദാൻ വാർഡാക് പ്രവിശ്യയിൽ നിന്ന് രൂപം കൊണ്ട് 700 കിലോമീറ്ററിൽ അതികം നീളത്തിൽ ഒഴുകുന്ന കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പ്രധാനപ്പെട്ട നദിയാണ് കബൂൾ നദി.[1]
കാബൂൾ നദി | |
---|---|
Physical characteristics | |
നദീമുഖം | സിന്ധുനദി |
നീളം | 700 km (435 mi) |
ഉത്ഭവവും സഞ്ചാരവും
തിരുത്തുകഹിന്ദു കുഷ് പർവ്വതനിരയിൽ നിന്നും ഉത്ഭവിച്ച കാബൂൾ നദി ഉനായി പാസ് വഴി ഹെൽമന്ദ് നദിയുടെ തീരത്ത് നിന്ന് വേർതിരിക്കപ്പെടുന്നു. നിരവധി ഡാമുകളും കാബൂൾ നദിയിയുമായി ബന്ധപെടുന്നുണ്ട്. അഫ്ഗാനിസ്താനിലെ കാബൂൾ, സരോബി, ജലാലാബാദ് എന്നീ നഗരങ്ങളിലൂടെയും പാകിസ്താനിലെ ഖൈബർ പക്തൂൺഖ്വയി, പെഷവാർ, ചർസദ, നൊവ്ഷെറ നഗരങ്ങളിലൂടെ കാബൂൾ നദി കടന്നുപോകുന്നുണ്ട് .[2] അഫ്ഗാനിസ്ഥാൻ രാജ്യത്തിന്റെ കിഴക്കൻ തീരത്തുനിന്ന് പാകിസ്താനിലേക്ക് ഒഴുകുന്ന കാബൂൾ നദിയിലെ വെള്ളം ഉപയോഗിച്ചു ജലസേചനവും ജലവൈദ്യുത പദ്ധതികളും നടപ്പാക്കാനുള്ള സാധ്യതകൾ പരിശോധിക്കുകയാണ് അഫ്ഗാനിസ്ഥാൻ. വേനൽക്കാലത്ത് ഹിന്ദു കുഷ് പർവ്വത നിരയിൽ മഞ്ഞു ഉരുകുന്നത് കാരണം വേനൽ കാലത്തും നിറഞ്ഞു ഒഴുകുന്നുണ്ട്. ഇത് കാരണം ജലത്തിന് ക്ഷാമം ഉണ്ടാകില്ല
പ്രത്യേകതകൾ
തിരുത്തുകഅഫ്ഗാനിസ്താന്റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമായ കാബൂൾ സ്ഥിതിചെയ്യുന്നത് കാബൂൾ നദിയുടെ ഇടയിലാണ് രണ്ട് പ്രധാന കാലാവസ്ഥാ ബെൽറ്റുകൾ കാബൂൾ നദിയിലൂടെ കടന്നുപോകുന്നു.അഫ്ഘാനിസ്താനിലെ പല നദികളേയും ഋഗ്വേദത്തിൽ പരാമർശിക്കുന്ന. കുഭാ എന്ന നദി - കാബൂൾ നദി ആണെന്നും പറയപെടുന്നുണ്ട്