ജെ. മാരിയോൺ സിംസ്

(J. Marion Sims എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൈദ്യശാസ്ത്രത്തിലെ ശസ്ത്രകിയാരംഗത്ത് വഴിതെളിച്ചയാളും, ആധുനിക സ്ത്രീരോഗവിഭാഗത്തിന്റെ പിതാവും ആയി അറിയപ്പെടുന്നയാളാണ് ജെയിംസ് മാരിയോൺ സിംസ് അല്ലെങ്കിൽ ജെ. മാരിയോൺ സിംസ് (James Marion Sims) (ജനുവരി 25, 1813 – നവംബർ 13, 1883)[1] അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ കണ്ടുപിടിത്തം എന്ന് അറിയപ്പെടുന്നത് ചില കുഴപ്പമേറിയ പ്രസവസമയത്ത് ഉണ്ടാവുന്ന അവസ്ഥയായ vesicovaginal fistulaയ്ക്കുള്ള പരിഹാരചികിൽസയാണ്.

ജെ. മാരിയോൺ സിംസ്
ജനനം1813 ജനുവരി 25
മരണം1883 നവംബർ 13
കലാലയംജെഫേർസൺ മെഡിക്കൽ കോളേജ്
തൊഴിൽസർജൺ
ജീവിതപങ്കാളി(കൾ)തെരേസ ജോൺസ്
കുട്ടികൾഫ്ലൊറൻസ് സിംസ്
മാതാപിതാക്ക(ൾ)ജോൺ സിംസ്
മഹല മാക്കി

രാജ്യത്തെ ഏറ്റവും പ്രശസ്തനും ആദരണീയനുമായ വൈദ്യന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. 1876-ൽ അദ്ദേഹം അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യൂറോപ്പിൽ പ്രശസ്തനായ ആദ്യത്തെ അമേരിക്കൻ വൈദ്യന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. [2] രാജ്യത്തെ ഏറ്റവും ധനികനായ രണ്ടാമത്തെ ഡോക്ടറാണ് താനെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. [3]

എന്നിരുന്നാലും, മെഡിക്കൽ നൈതിക ശാസ്ത്രജ്ഞനായ ബാരൺ എച്ച്. ലെർണർ പ്രസ്താവിക്കുന്നതുപോലെ, "വൈദ്യശാസ്ത്ര ചരിത്രത്തിൽ സിംസിനേക്കാൾ കൂടുതൽ വിവാദപരമായ ഒരു വ്യക്തിയെ കണ്ടെത്താൻ ഒരാൾക്ക് ബുദ്ധിമുട്ടായിരിക്കും." [4] അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു പ്രതിമസ്ഥാപിക്കപ്പെട്ടു. ഒരു വൈദ്യന്റെ ബഹുമാനാർത്ഥം അമ്മേരിക്കയിലെ ആദ്യത്തെ പ്രതിമയായിരുന്നു അത്. [5] 1894-ൽ ന്യൂയോർക്ക് സിറ്റിയിലെ ബ്രയന്റ് പാർക്കിൽ സ്ഥാപിച്ചു, പക്ഷേ 2018-ൽ നീക്കം ചെയ്തു.

കറുത്തവർഗ്ഗക്കാരായ അടിമസ്ത്രീകളിൽ നടത്തിയ മനുഷ്യത്വരഹിതമായ പരീക്ഷണങ്ങൾ വഴിയാണ് സിംസ് തന്റെ ഗവേഷണവിജയങ്ങളിൽ എത്തിച്ചേർന്നതെന്ന കാര്യം അതീവഗുരുതരമായിട്ടാണ് ആധുനികചരിത്രകാരന്മാരും ഗവേഷകരും കാണുന്നത്.[1][6] മുതലെടുക്കാൻ പറ്റുന്ന ഒരു ജനതയുടെ ചെലവിൽ വൈദ്യശാസ്ത്രവിജയങ്ങൾ ഉണ്ടാക്കിയ ആൾക്കാരുടെ പട്ടികയിൽ ഏറ്റവും മുൻപിലുള്ള ആളായി സിംസിനെ കരുതുന്നു.[1] എന്നാൽ അക്കാലത്ത് നിലവിൽ നിന്നിരുന്ന മാർഗ്ഗങ്ങൾ ഉപയോഗിച്ചു തന്നെയാണ് സിംസ് പ്രവർത്തിച്ചതെന്നും അദ്ദേഹം പരീക്ഷണം നടത്തിയിരുന്ന രോഗികൾ അവരുടെ രോഗാവസ്ഥമൂലം അത്രയ്ക് മോശമായ ആരോഗ്യനിലയിൽ ആയിരുന്നെന്നും അദ്ദേഹത്തെ പിന്തുണച്ച എൽ. എൽ. വാൾ എന്ന ഡോക്‌ടർ അഭിപ്രായപ്പെടുന്നു.[7]

ആദ്യകാലജീവിതവും വിദ്യാഭ്യാസവും ഔദ്യോഗികജീവിതവും

തിരുത്തുക

സൗത്ത് കരോലിനയിലെ ലങ്കാസ്റ്റവില്ലിലെ ജോണിന്റെയും മാക്കി സിംസിന്റെയും മകനായാണ് ജെ. മാരിയോൺ സിംസ് ജനിച്ചത്. ആദ്യപന്ത്രണ്ട് വർഷം സിംസിന്റെ കുടുംബം ലങ്കാസ്റ്റർ കൗണ്ടിയിൽ ചെലവഴിച്ചു. തന്റെ പിതാവ് പോലീസിൽ ജോലി നോക്കുന്ന ലങ്കാസ്റ്റരീലെ ഫ്രാങ്ക്ലിൻ അക്കാഡമിയിൽ ആണ് ചെറുപ്പത്തിൽ സിംസ് പഠിച്ചത്. നാട്ടിൽത്തന്നെ കുറച്ചുകാലം പഠിച്ചതിനുശേഷം അദ്ദേഹം പെൻസിൽവാനിയയിലെ ഫിലാഡെല്ഫിയയിലെ ജെഫേർസൺ മെഡിക്കൽ കോളേജിൽ ചേർന്ന് 1835 -ൽ അവിടുന്നു ബിരുദം എടുത്തു. തിരിച്ചു ജോലിചെയ്യാൻ ലങ്കാസ്റ്ററിൽ എത്തിയെങ്കിലും ആദ്യത്തെ രണ്ടു രോഗികളുടേ മരണത്തോടെ അദ്ദേഹം അലബാമയിലേക്ക് പോയി. ലങ്കാസ്റ്ററിലേക്ക് 1836 -ൽ തിരിച്ചുവന്ന അദ്ദേഹം സൗത്ത് കരോലിനയിൽ പഠിക്കുന്ന കാലത്തു കണ്ടുമുട്ടിയ തെരേസ ജോൺസിനെ വിവാഹം കഴിക്കുകയും, അവർ അലബാമയിലെ മോണ്ട്ഗോമറിയിലേക്ക് താമസം മാറ്റി അവിടെ സ്ത്രീകൾക്കായുള്ള ഒരു സ്വകാര്യ ആശുപത്രി സ്ഥാപിക്കുകയും ചെയ്തു.

അടിമകളിലെ വൈദ്യപരീക്ഷണം

തിരുത്തുക

വെസിക്കോവജൈനയുടെ പ്രശ്നപരിഹാരം

തിരുത്തുക
 
അലബാമ മോണ്ട്ഗോമറിയിലെ സിംസിറ്റെ ഓഫീസ്

19 -ആം നൂറ്റാണ്ടിൽ യാതൊരു ചികിൽസയും ഇല്ലാത്തതിനാൽ വസിക്കോവജൈനൽ ഫിസ്റ്റുല എന്ന ശരീരാവസ്ഥയുള്ളവർക്ക് പ്രസവം എന്നത് ഒരു ഭീകരാവസ്ഥയും[7] സ്ത്രീകൾക്ക് ഇത് മാരകവും ആയിരുന്നു. മോണ്ട്ഗോമറിയിൽ നാലുവർഷക്കാലം (1845-1849) താൻ വാങ്ങിയ 14 അടിമസ്ത്രീകളിൽ അദ്ദേഹം ഇതിനുള്ള പരീക്ഷണങ്ങൾ നടത്തി. ചില സ്ത്രീകളെ 30 തവണ വരെ ഓപറേഷനു വിധേയമാക്കി.[1] തന്റെ ഗവേഷണപ്രബന്ധങ്ങളിൽ ഈ രോഗാവസ്ഥയുള്ള മൂന്നു അടിമസ്ത്രീകളുടെ, അനാർക, ബെറ്റ്‌സി, ലൂസി എന്നിവരുടെ പേരുകൾ അദ്ദേഹം എടുത്തുപറയുന്നുണ്ട്, ഇവരെയെല്ലാം അദ്ദേഹം തന്റെ പരീക്ഷണങ്ങൾക്ക് വിധേയയാക്കി.[6] ഇതിൽ അനാർക്കയെ 30 തവണ ശസ്ത്രക്രിയ നടത്തി. അവർക്കുണ്ടായിരുന്ന പ്രത്യേകശരീരാവസ്ഥയെ ശസ്ത്രക്രിയയിലൂടെ പരിഹരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.[7] അപ്പോഴേക്കും അനസ്തേഷ്യ കണ്ടുപിടിക്കപ്പെട്ടിരുന്നെങ്കിലും സിംസ് അനാർക്കയെയും ബെറ്റ്സിയെയും ലൂസിയെയും അനസ്തേഷ്യ നൽകാതെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.[6] പൂർണ്ണമായും ആരോഗ്യശാസ്ത്രത്തിൽ അതിനെ സ്വീകരിച്ചിട്ടില്ലെന്നാണ് അതിനു സിംസ് പറഞ്ഞ കാരണം.[7] ഈഥർ ഉപയോഗിച്ചുള്ള അനസ്തേഷ്യ 1840 -കളുടെ തുടക്കത്തിൽ തന്നെ ലഭ്യമായിരുന്നെങ്കിലും തന്റെ പരീക്ഷണങ്ങൾക്ക് അത് ആവശ്യമുണ്ടെന്ന് സിംസ് കരുതിയില്ല. എന്നാൽ സിംസ് തന്നെ ഇങ്ങനെ എഴുതുകയുണ്ടായി: "ലൂസിയുടെ വേദനയുടെ തീവ്രത അതികഠിനമായിരുന്നു, നിലംപരിശായിക്കിടക്കുന്ന അവളെക്കണ്ട് അവൾ മരിക്കാൻ പോവുകയാണെന്ന് ഞാൻ കരുതി."[8] ശസ്ത്രക്രിയയ്ക്ക് ശേഷം അക്കാലത്ത് നിലവിലിരുന്ന ശീലമായ ഒപ്പിയം സിംസ് സ്ത്രീകൾക്കു നൽകിയിരുന്നു.[9] അനവധി തുടർ പരീക്ഷണങ്ങൾക്കും ബുദ്ധിമുട്ടുകൾക്കുമൊടുവിൽ സിംസ് തന്റെ ശസ്ത്രക്രിയാരീതി ശരിയാക്കിയെടുത്തു. അനാർക്കയുടെ ഫിസ്റ്റുല അദ്ദേഹം പരിപൂർണ്ണമായി നേരെയാക്കി. അദ്ദേഹത്തിന്റെ വെള്ളികൊണ്ടുള്ള ശസ്ത്രക്രിയാ നൂലുകൾ ഉപയോഗിച്ചുള്ള രീതി ഫിസ്റ്റുല ശരിയാക്കിയെടുക്കുന്നതിൽ വിജയമാവുകയും അക്കാര്യം 1852 -ൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.[1] അതിനുശേഷം സിംസ് ഏറെ അടിമസ്ത്രീകളിലെ ഈ പ്രശ്നം ശസ്ത്രക്രിയവഴി നേരെയാക്കിയെടുത്തു.[10] ഇങ്ങനെ ധാരാളം കറുത്തവർഗ്ഗക്കാരിയായ അടിമസ്ത്രീകളിൽ വിജയകരമായി പരീക്ഷണങ്ങൾ നടത്തിയശേഷം മാത്രമേ അദ്ദേഹം ഈ ശസ്ത്രക്രിയ വെള്ളക്കാരായ സ്ത്രീകളിൽ നടത്തിയുള്ളൂ, അതും അനസ്തേഷ്യ കൊടുത്തുകൊണ്ടുമാത്രവും.

 
സിംസിന്റെ സ്പെക്കുലം

ആധുനികകാലത്തെ യോനീ-ശസ്ത്രക്രിയയുടെ അടിസ്ഥാനം എന്നുതന്നെ പറയാവുന്നത് ഈ പരീക്ഷണങ്ങളാണ്. സിംസ് സ്പെക്കുലം ഉൾപ്പെടെ പരിശോധനകൾക്കും ശസ്ത്രക്രിയകൾക്കും വേണ്ടിയുള്ള ഉപകരണങ്ങളും അദ്ദേഹം രൂപകൽപ്പന ചെയ്തു. മലദ്വാരം പരിശോധിക്കുന്നതിനായി രോഗി ഇടതുവശം ചെരിഞ്ഞ് വലതുമുട്ട് വയറിനോടു ചേർത്ത്, ഇടതുമുട്ട് സ്വൽപ്പം വളച്ചുകിടക്കുന്നരീതിയ്ക്ക് സിംസിന്റെ പേരാണ് നൽകിയിരിക്കുന്നത്.

മനുഷ്യരിലെ വൈദ്യപരീക്ഷണങ്ങൾ

തിരുത്തുക

പലവൈദ്യപാഠപുസ്തകങ്ങളിലും സിംസിന്റെ മാർഗ്ഗം തെളിച്ച സംഭാവനകൾ ചർച്ചയാവുമ്പോഴും, പ്രത്യേകിച്ച് 20 -ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ, ചരിത്രകാരന്മാരും ധർമ്മജ്ഞാനികളും അദ്ദെഹത്തിന്റെ രീതികളെ ചോദ്യം ചെയ്തു. സമ്മതമില്ലാതെ, അടിമകളാക്കിയ ആഫ്രോ-അമേരിക്കൻ സ്ത്രീകളെ അനസ്തേഷ്യ പോലുമില്ലാതെ പരീക്ഷണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത് കറുത്ത വർഗ്ഗക്കാരോടുള്ള അക്രമവും നിസ്സഹായാവസ്ഥതതയിലുള്ള ഒരു ജനതയോടു ചെയ്ത ക്രൂരതയുമായി അവർ വ്യാഖ്യാനിക്കുന്നു.[1] അദ്ദേഹത്തെ ന്യായീകരിച്ചുകൊണ്ട് ഡോക്ടറായ എൽ. എൽ. വാൾ പറയുന്നത് സിംസ് അസുഖം ഭേദമാക്കാനും അക്കാലത്തെ വൈദ്യരീതികൾക്ക് സ്വീകാര്യമായ രീതിയിലും ആണ് പ്രവർത്തിച്ചതെന്നാണ്. ഇന്നത്തെ അളവുകോൽ വച്ച് സിംസിനെ അളക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറയുന്നു:

ഫിസ്റ്റുലയുടെ ഇരകൾ അനുഭവിച്ചുകൊണ്ടിരുന്ന കൊടും കഷ്ടതകൾ, ഇന്നത്തെ വിമർശകർ മറന്നുപോകുന്നു, എന്നു മാത്രമല്ല 19 -ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ കൊണ്ടുവന്നപ്പോൾ ഉയർന്ന വിവാദങ്ങൾ അവർ സിംസിനെ ആക്രമിക്കുമ്പോൾ വിസ്മരിക്കുന്നു."[7]


വായ പൂർണ്ണമായി തുറക്കാൻ പറ്റാത്ത അവസ്ഥ

തിരുത്തുക

കുട്ടികളിൽ വായ പൂർണ്ണമായി തുറക്കാൻ പറ്റാത്ത അവസ്ഥയ്ക്കുള്ള(Trismus) പരിഹാരം കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളുടെ ഭാഗമായി ചെരുപ്പുകുത്തിയുടെ കത്തി ഉപയോഗിച്ച് അടിമസ്ത്രീകളുടെ കുട്ടികളുടെ തലയോട്ടിക്ക് രൂപഭ്രംശം സിംസ് വരുത്തിയിരുന്നു..[11][12]

ന്യൂയോർക്കിലും യൂറോപ്പിലും

തിരുത്തുക
 
ന്യൂ യോർക്ക് സെൻട്രൽ പാർക്കിലുള്ള സിംസിന്റെ പ്രതിമ

തന്റെ ആരോഗ്യത്തെക്കരുതിയും സ്ത്രീരോഗങ്ങളിലെ ചികിൽസയിൽ ശ്രദ്ധകേന്ദ്രീകരിക്കാനുമായി സിംസ് 1853 -ൽ ന്യൂയോർക്കിലേക്ക് താമസം മാറ്റി. സ്ത്രീകൾക്കായുള്ള അമേരിക്കയിലെ ആദ്യ ആശുപത്രിയായ സെന്റ്.ലൂക്ക്-റൂസ്‌വെൽറ്റ് ഹോസ്പിറ്റൽ സെന്റെർ അദ്ദേഹം 1855 -ൽ ഉണ്ടാക്കി. അക്കാലത്തെ വൈദ്യവിദ്യാഭ്യാസത്തിന്റെ രീതിയിൽ അവിടെ അദ്ദേഹം പാവപ്പെട്ട സ്ത്രീകളെ തീയറ്ററിൽ വച്ച് വിദ്യാർത്ഥികൾക്കും മറ്റു ഡോക്ടർമാർക്കും കാണാവുന്ന വിധത്തിൽ ശസ്ത്രക്രിയ നടത്തി. മേരി സ്മിത്ത് എന്നൊരു രോഗിയെ സിംസ് 1856 -നും 1859 -നുമിടയിൽ 30 തവണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയുണ്ടായി. 1862 -ൽ അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് സിംസ് യൂറോപ്പിലേക്ക് താമസം മാറ്റുകയും ലണ്ടനിലും പാരീസിലും ജോലി ചെയ്യുകയും ചെയ്തു. From 1863 to 1866, he served as surgeon to യൂജീൻ ഡി മൊണ്ടിയോവിന്റെ ഡോക്ടറായി അദ്ദേഹം 1863 മുതൽ 1866 വരെ സേവനം അനുഷ്ടിച്ചു. പല രാജ്യങ്ങളിലെയും വിജയകരമായ ശസ്ത്രക്രിയകൾക്ക് ബഹുമതികളും അഭിനന്ദനങ്ങളും പ്രവഹിച്ചു. ഇത്തരം പല ശസ്ത്രക്രിയകളുമാവശ്യമുള്ളവ തന്നെയായിരുന്നോ എന്ന് അന്നു മുതൽ ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. പലതും സ്ത്രീകളുടെ ലൈംഗികതയെ നിയന്ത്രിക്കാനായി അവരുടെ പിതാക്കന്മാരുടെയോ ഭർത്താക്കന്മാരുടെയോ ആവശ്യപ്രകാരമുള്ള സ്ത്രീകളുടെ ചേലാകർമ്മം മാത്രമായിരുന്നു.[10] സെഡാൻ യുദ്ധത്തിൽ രണ്ടുപക്ഷത്തും പരിക്കേറ്റ സൈനികരെ സഹായിക്കാൻ നെപ്പോളിയൻ മൂന്നാമന്റെ രക്ഷാകർതൃത്വത്തിൽ അമേരിക്കൻ-ആംഗ്ലോ ആംബുലൻസ് സേന രൂപീകരിച്ച് സിംസ് പ്രവർത്തിക്കുകയുണ്ടായി.[10]

1871 -ൽ സിംസ് ന്യൂയോർക്കിലേക്കു മടങ്ങി. അർബുദം പകരുന്നതാണെന്നു കരുതി രോഗികളെ പ്രവേശിപ്പിക്കാതിരുന്ന വനിതാ ആശുപത്രി അധികാരികളുമായി കലഹിച്ച് അമേരിക്കയിലെ ആദ്യ കാൻസർ ആശുപത്രിയായ ന്യൂയോർക്ക് കാൻസർ ഹോസ്പിറ്റൽ രൂപീകരിക്കാൻ സിംസ് മുൻകൈ എടുത്തു. 1876-77 കാലത്ത് അദ്ദേഹം അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നു. തന്റെ ആത്മകഥ പകുതിയായ അവസ്ഥയിലും തിരികെ യൂറോപ്പ് സന്ദർശിക്കാൻ ഇരുന്ന അവസരത്തിലും ഒരു ഹൃദയാഘാതത്താൽ അദ്ദേഹം 1883 നവമ്പർ 13 -ന് ന്യൂയോർക്കിൽ വച്ച് മരണമടഞ്ഞു. ന്യൂയോർക്കിലെ ബ്രൂക്‌ലിനിലെ ഗ്രീൻ വുഡ് സെമിത്തേരിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചിരിക്കുന്നത്.[13]

ബന്ധുക്കൾ

തിരുത്തുക

വാസ്തുശിൽപ്പിയായ മാരിയോൺ സിംസ് വെയ്ത്ത് അദ്ദേഹത്തിന്റെ കൊച്ചുമകനാണ്.

ബഹുമതികളും ശേഷിപ്പുകളും

തിരുത്തുക
 
സൗത്ത് കരോലിനയിലെ, കൊളംബിയയിലുള്ള സിംസിന്റെ പ്രതിമ
  • ന്യൂയോർക്കിലെ അക്കഡെമി ഓഫ് മെഡിസിന് എതിരെയുള്ള സിംസിന്റെ ശസ്ത്രക്രിയാവസ്ത്രത്തിലുള്ള[14] വെങ്കലപ്രതിമയാണ് അമേരിക്കയിൽ ആദ്യമായി ഉണ്ടാക്കിയ ഒരു ഡോക്ടറുടെ പ്രതിമ.[10]
  • അദ്ദേഹം ജോലിചെയ്ത സ്ഥാപനമായ ജെഫേർസൺ മെഡിക്കൽ കോളേജിലും കൊളംബിയയിലും അലബാമയിലെ മോണ്ട്ഗോമറിയിലും അദ്ദേഹത്തിന്റെ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്.[1]
  • അദ്ദേഹത്റ്റിന്റെ ജന്മസ്ഥലത്ത് സ്ഥാപിച്ച ഫലകത്തിൽ റാണിയും അടിമയും ഉൾപ്പെടെ വേദനയനുഭവിക്കുന്ന സ്ത്രീകളോടുള്ള അദ്ദേഹത്തിനെ സേവനങ്ങൾക്ക് എന്ന് എഴുതിയിരിക്കുന്നു."[1]

സംഭാവനകൾ

തിരുത്തുക
  • യോനീ ശസ്ത്രക്രിയ, ഫിസ്റ്റുല നേരെയാക്കൽ
  • ഉപകരണങ്ങൾ : സിംസ് സ്പെകുലം, സിംസ് കതീറ്റർ
  • പരിശോധിക്കാനും ശസ്ത്രക്രിയ ചെയ്യാനുമുള്ള സ്ഥാനങ്ങൾ (സിംസ് പൊസിഷൻ)
  • അനപത്യ ചികിൽസയും ലൈംഗികബന്ധാനന്തരമുള്ള പരിശോധനയും.
  • അർബുധചികിൽസ: അർബുധം പകരുന്നതാണെന്ന് പേടിച്ചിരുന്ന കാലത്ത് അർബുധരോഗികളെ സ്ത്രീകൾക്കുള്ള ആശുപത്രിയിൽ തന്നെ പ്രവേശിപ്പിക്കാൻ ശ്രമം നടത്തിയത്.
  • ഉദരശസ്ത്രക്രിയ: വയറിൽ വെടിയുണ്ട കൊണ്ട് മുറിവേൽക്കുന്ന പക്ഷം രക്തപ്രവാഹം നിർത്താൻ വയർ വലുതായിക്കീറിയുള്ള് ശസ്ത്രക്രിയയാണ് ഏറ്റവും ഉത്തമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കൻ പ്രസിഡണ്ടായ [[James Garfield]|ജെയിംസ് ഗാർഫീൽഡിന്]] വെടിയേറ്റപ്പോൾ പാരീസിൽ നിന്നും ടെലിഗ്രാം വഴി അദ്ദേഹം ഈ നിർദ്ദേശം നൽകിയിരുന്നു. സിംസിന്റെ ഈ അഭിപ്രായത്തിന് വ്യാപകമായ സ്വീകാര്യത ലഭിച്ചു.[10]
  • ഗാൾബ്ലാഡർ ശസ്ത്രക്രിയ: 1878 -ൽ കല്ലുനിറഞ്ഞു വീർത്ത ഒരു പിത്തസഞ്ചിയിൽ നിന്നും കല്ലുകൾ നീക്കം ചെയ്ത കാര്യം അദ്ദേഹം, ഇത്തരമൊന്ന് ആദ്യത്തേതാണെന്നു കരുതി പ്രസിദ്ധീകരിക്കുകയുണ്ടായി. പക്ഷേ ഇതിനും മുന്നേ തന്നെ ഇങ്ങനൊന്ന് 1867 -ൽ ഇന്ത്യനാപോളിസിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.[10]

സിംസ് 1883 -ൽ തന്റെ എഴുപതാം വയസ്സിൽ ന്യൂയോർക്ക് സിറ്റിയിലാണ് മരിച്ചത്.

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 Sarah Spettel and Mark Donald White, "The Portrayal of J. Marion Sims' Controversial Surgical Legacy" Archived 2013-11-04 at the Wayback Machine., THE JOURNAL OF UROLOGY, Vol. 185, 2424-2427, June 2011, accessed 4 November 2013
  2. Alexander, J. Wesley (June 2009). "History of the medical use of silver". Surgical Infections. 10 (3): 289–292. doi:10.1089/sur.2008.9941. PMID 19566416. Archived from the original on July 1, 2022. Retrieved June 5, 2022.
  3. {{cite news}}: Empty citation (help)
  4. Lerner, Barron (October 28, 2003). "Scholars Argue Over Legacy of Surgeon Who Was Lionized, Then Vilified". The New York Times. Archived from the original on February 22, 2015. Retrieved February 17, 2021.
  5. "Here I am again in my beloved Dublin". A Dr. J. Marion Sims Dossier. University of Illinois. 2000. Archived from the original on October 13, 2018. Retrieved March 14, 2017.
  6. 6.0 6.1 6.2 Lerner, Barbara (October 28, 2003). "Scholars Argue Over Legacy of Surgeon Who Was Lionized, Then Vilified". New York Times.
  7. 7.0 7.1 7.2 7.3 7.4 L. L. Wall, "The medical ethics of Dr J Marion Sims: a fresh look at the historical record", J Med Ethics, 2006 June; 32(6): 346–350, accessed 4 November 2013
  8. https://books.google.com/books?id=apGhwRt6A7QC&pg=PA63&hl=en#v=onepage&q&f=false
  9. Wall LL, "Did J. Marion Sims Deliberately Addict His First Fistula Patients to Opium?", Journal of the History of Medicine and Allied Sciences, Vol 62:3, 336–356, Oxford University Press, at National Library of Medicine, NIH, accessed 4 November 2013
  10. 10.0 10.1 10.2 10.3 10.4 10.5 H M Shingleton (March–April 2009). "The Lesser Known Dr. Sims". ACOG Clinical Review. 14 (2): 13–16.
  11. Washington, 2008: pp. 62-63
  12. Cina & Perper, 2010: p. 88
  13. Dr. James Marion Sims, American Physician at Find a Grave
  14. The bronze standing figure is signed "[F. v]on Miller fec. München 1892"; was erected and dedicated in Reservoir Square, now Bryant Park, in 1894. It was moved to Central Park in 1934 (Text of historical sign).

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Gamble, Vanessa. "Under the Shadow of Tuskegee: African Americans and Health Care". American Journal of Public Health, November 1997, page 1773.
  • Harris, Seale. Woman’s Surgeon (1950), short biography
  • Sims, J. Marion. The Story of My Life. Appleton, New York, 1889, pages 236–237, online text at Internet Archive.
  • Sims, James Marion (1866). Clinical notes on uterine surgery. Robert Hardwicke. Retrieved 16 July 2015.
  • Speert H. Obstetrics and Gynecologic Milestones. The MacMillan Co., New York, 1958, pages 442–54.
  • Spencer, Thomas. "UAB shelves divisive portrait of medical titans: Gynecologist's practices at heart of debate," Birmingham News, January 21, 2006.
  • Washington, Harriet A. "Medical Apartheid: The Dark History of Medical Experimentation on Black Americans from Colonial Times to the Present" Medical Apartheid വേ ബാക്ക് യന്ത്രത്തിൽ നിന്നും (archived ജൂലൈ 14, 2011)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജെ._മാരിയോൺ_സിംസ്&oldid=3924819" എന്ന താളിൽനിന്ന് ശേഖരിച്ചത്