കറുപ്പ് (മയക്കുമരുന്ന്)
ഓപിയം പോപ്പികളിൽ നിന്ന് (പാപ്പാവർ സോംനിഫെറം) ഉത്പാദിപ്പിക്കുന്ന ഒരു മയക്കുമരുന്ന് കറയാണ് കറുപ്പ്. പൂക്കൾ കൊഴിഞ്ഞു വീണശേഷം ബാക്കി നില്ക്കുന്ന വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടിൽ നിന്നാണ് പാൽ(കറ) ശേഖരിക്കുന്നത്. ഞെട്ടുകൾ വല്ലാതെ മൂക്കുന്നതിനു മുമ്പുതന്നെ പുറന്തോടിൽ കോറുന്നു. കറ ഒന്നു രണ്ടു ദിവസത്തിനകം കടും ബ്രൗൺ നിറമോ കറുത്ത നിറമോ ഉളള പശയായി ഉറച്ചു പോകും. പശ കുറെദിവസത്തേക്കു കുടി ഉണക്കുിയശേഷം വാഴയിലയിലോ ഇന്നത്തെക്കാലത്ത് പ്ലാസ്റ്റിക്ക് കവറുകളിലോ സൂക്ഷിച്ചു വെക്കും. പഴക്കം കൂടുന്തോറും ഗുണമേന്മയും വിലയും കൂടുന്നു. ഇതിൽ നിന്ന് വളരെ ലളിതമായ പ്രക്രിയകളിലൂടെ മോർഫീൻ വേർതിരിച്ചെടുക്കാനാകും.[1] കറയെടുത്തശേഷം തോടു പൊട്ടിച്ച് വിത്തുകൾ പുറത്തെടുത്ത് ഉണക്കിയെടുക്കുന്നു. ഇതാണ് കശ കശ.
രസതന്ത്രസംബന്ധമായ സ്വഭാവങ്ങൾ
തിരുത്തുകപശയിൽ ഏതാണ്ട് 12% മോർഫീൻ എന്ന ആൽകലോയിഡ് ആണ്. ഇതാണ് തലച്ചോറിനേയും ഞരമ്പുകളേയും മയക്കത്തിലാഴ്ത്തുന്ന രാസപദാർഥം. [2]