ഇരയിമ്മൻ തമ്പി
കേരളത്തിന്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് ഇരയിമ്മൻ തമ്പി (ജീവിതകാലം: 1782 ഒക്ടോബർ 12 - 1856 ജൂലൈ 29)[1]. സ്വാതിതിരുനാളിന്റെ ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു. തിരുവിതാംകൂറിലെ ആറ് ഭരണാധികാരികളെ സേവിക്കാൻ അദ്ദേഹത്തിനു സാധിച്ചു. കരുണ ചെയ്വാനെന്തു താമസം എന്ന പ്രസിദ്ധ കൃതി അദ്ദേഹം രചിച്ചതാണ്.
ജീവിതരേഖ
തിരുത്തുകചേർത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത് കേരളവർമ്മ തമ്പാൻറെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ പാർവ്വതിപ്പിള്ള തങ്കച്ചിയുടേയും പുത്രനായി ഇരവിവർമ്മൻ തമ്പി 1782-ൽ തിരുവനന്തപുരത്തു[അവലംബം ആവശ്യമാണ്] ജനിച്ചു. അന്നത്തെ രാജാവായിരുന്ന കാർത്തിക തിരുനാൾ രാമവർമ്മയുടെ സഹോദരനായിരുന്ന മകയിരം തിരുനാൾ രവിവർമ്മയുടെ മകളായിരുന്നു, പാർവതി പിള്ള തങ്കച്ചി. കാർത്തിക തിരുനാളാണ് രവിവർമ്മയ്ക്ക് ഇരയിമ്മൻ എന്ന ഓമനപേരിട്ടത്.[2]
അദ്ദേഹത്തിന്റെ ആട്ടക്കഥകളായ കീചക വധവും ഉത്തരാ സ്വയംവരവും ഇരുപതാം വയസ്സിൽ രചിച്ചതാണ്.[2]
“ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മൻ തമ്പിയാണ്. സ്വാതി തിരുന്നാൾ ജനിച്ചപ്പോൾ സ്വാതി തിരുന്നാളിന്റെ അമ്മയായ റാണി ഗൌരി ലക്ഷ്മി ഭായിക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്. സ്വാതി തിരുനാൾ തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണിതെഴുതിയതെന്നു പറയപ്പെടുന്നു. പ്രാണനാഥനെനിക്കുനൽകിയ പരമാനന്ദ രസത്തെ എന്ന ശൃംഗാരരസഭരിതമായ ഗാനവും രചിച്ചത് അദ്ദേഹം തന്നെ. നാരായണീയം ആദ്യമായി അച്ചടിച്ചതും അദ്ദേഹം തന്നെയാണ്. അദ്ദേഹം എഴുപത്തിനാലു വയസ്സുവരെ ജീവിച്ചിരുന്നു.[2]
കീർത്തനങ്ങൾ
തിരുത്തുക- ഓമനത്തിങ്കൾ കിടാവോ - കുറിഞ്ഞി, ആദി (താരാട്ട്)
- ശ്രീമന്തന്തപുരത്തിൽ വാഴും - കുമ്മി (നാടോടിപ്പാട്ട്)
- കരുണചെയ്വാനെന്തു താമസം, കൃഷ്ണാ. - ശ്രീരാഗം, ചെമ്പട (ഗുരുവായൂരപ്പനെക്കുറിച്ച്)
- അടിമലരിണ തന്നെ കൃഷ്ണാ - മുഖാരി, (ഗുരുവായൂരപ്പനെക്കുറിച്ച്)
- പാർത്ഥസാരഥേ - മാഞ്ചി, ഏകം (അമ്പലപ്പുഴ കൃഷ്ണനെക്കുറിച്ച്)
- പാഹിമാം ഗിരിതനയേ (ശിവനെക്കുറിച്ച്)
- പരദേവതേ നിൻപാദ ഭജനം
ഏതു രസവും സാഹിത്യവുമായി സംഗമിപ്പിച്ച് സംഗീതത്തിന്റെ മാധുര്യം പകരാൻ ഇരയിമ്മൻ തമ്പിയ്ക്കുള്ള പ്രത്യേക കഴിവു അദ്ദേഹത്തിന്റെ ഏതു രചനയിലും കാണാം. വർണ്ണം പാദം എന്നീ വിഭാഗ്ഗങ്ങളിലും അദ്ദേഹം മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. വർണ്ണങ്ങളുടെ ഗണത്തിൽ ‘മനസ്സിമേ പരിതാപം’, ‘അംബഗൌരി’, തുടങ്ങിയവ പ്രശസ്തമാണ്.
ആട്ടക്കഥകൾ
തിരുത്തുക- കീചക വധം,
- ഉത്തരാ സ്വയംവരം,
- ദക്ഷയാഗം.
മറ്റു രചനകൾ
തിരുത്തുക- സുഭദ്രാപഹരണം കൈകൊട്ടിക്കളിപ്പാട്ട്,
- മുറജപപാന
- നവരാത്രി പ്രബന്ധം
- രാസക്രീഡ
- രാജസേവാക്രമം മണിപ്രവാളം
- വസിഷ്ഠം കിളിപ്പാട്ട്
സംസ്കൃതത്തിൽ ഇരുപത്തിഎട്ടും മലയാളത്തിൽ അഞ്ചും കീർത്തനങ്ങളും അഞ്ചു വർണ്ണങ്ങളും ഇരുപത്തി രണ്ടു പദങ്ങളും അദ്ദേഹത്തിന്റേതായി തിരിച്ചറിഞ്ഞിടുണ്ട്.[2]
പുറം കണ്ണികൾ
തിരുത്തുക