ഇരാവാൻ

(Iravan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ഇരാവാൻ. അർജ്ജുനന്റെ നാലു പുത്രന്മാരിൽ ഒരുവൻ. അർജുനന്ന്, ഒരു നാഗസ്ത്രീയായ ഉലൂപിയിൽ പിറന്ന മകനാണ് ഇരാവാൻ. ധനുശാസ്ത്രത്തിൽ വളരെയധികം പ്രാവീണ്യം നേടിയിരുന്ന ഇരാവാൻ മായായുദ്ധത്തിൽ പ്രഗത്ഭനും ആയിരുന്നു. എങ്കിലും മഹാഭാരതത്തിൽ അത്രയൊന്നും തന്നെ പ്രാധാന്യം ഇരാവാനു കൊടുത്തിട്ടില്ല. കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവാ ഭാഗത്തു നിന്ന് യുദ്ധം ചെയ്യുകയും എട്ടാം ദിവസം തന്റെ മായാ വിദ്യകൾ കൊണ്ട് കൗരവ ഭാഗത്തു കനത്ത നാശം വിതയ്ക്കുകയും ചെയ്തു. കൗരവ ഭാഗത്തു യുദ്ധം ചെയ്തിരുന്ന അലംബുഷൻ എന്ന മായാവിയായ രക്ഷസനും ഇരാവനും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും അവസാനം ഇരാവാൻ വധിക്കപ്പെടുകയും ചെയ്തു..

Iravan / Aravan
ദേവനാഗിരിइरावान्
സംസ്കൃതംIrāvāṇ
തമിഴ്அரவான்
പദവിNāga
"https://ml.wikipedia.org/w/index.php?title=ഇരാവാൻ&oldid=4116170" എന്ന താളിൽനിന്ന് ശേഖരിച്ചത്