ഇന്റർപോൾ

വിവിധ രാജ്യങ്ങളുടെ പോലീസ് സംഘടനകളുടെ കൂട്ടായ്മ
(Interpol എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുറ്റാന്വേഷണ രംഗത്ത് അന്താരാഷ്ട്ര സഹകരണമുൻടാക്കുവാനായി സ്ഥാപിതമായ വിവിധ രാജ്യങ്ങളുടെ പോലീസ് സംഘടനകളുടെ കൂട്ടായ്മയാണ് ഇന്റർപോൾ.ദ് ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (The International Criminal Police Organisation) എന്നാണതിന്റെ മുഴുവൻ പേര്. ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞാലുള്ള ഏറ്റവും വലിയ സംഘടനയാണിത്. 188 രാജ്യങ്ങൾ ഈ സംഘടനയിൽ അംഗമാണ്. വിയന്ന ആസ്ഥാനമാക്കി 1923 ലാണ് ഈ സംഘടന നിലവിൽ വന്നത്.യൂറൊപ്യൻ അംഗരാജ്യങ്ങളിലെ കുറ്റകൃത്യങ്ങൾ തടയിടാനായിയാണ് ഇതു പ്രാരംഭഘട്ടത്തിൽ ഈ സംഘടന ശ്രമിച്ചത്. The International Criminal Police Commission എന്നായിരുന്നു സംഘടനയുടെ പേര്. 1946 ൽ ഇത് പുനസംഘടിപ്പിക്കപ്പെട്ടു.തുടർന്ന് ആസ്ഥാനം പാരീസിലേക്കു മാറ്റി. 1956 ൽ ആണ് സംഘടന ഇന്നു കാണുന്ന പേരു സ്വീകരിച്ചത്. അംഗരാജ്യങ്ങൾ നൽകുന്ന വാർഷിക സംഭാവനയുടെ അടിസ്ഥാനത്തിലാണ് ഇന്റർപോൾ പ്രവർത്തിക്കുന്നത്.ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അഥവാ സി.ബി.ഐ.ആണ്.

ഇന്റർപോൾ
ചുരുക്കംICPO
ഏജൻസിയെ കുറിച്ച്
രൂപീകരിച്ചത്1923
അധികാരപരിധി
അന്താരാഷ്ട്ര ഏജൻസി
രാജ്യങ്ങൾ194
ഭരണസമിതിഇന്റർപോൾ ജനറൽ അസംബ്ലി
ഭരണഘടന
പ്രവർത്തന ഘടന
ആസ്ഥാനം200, quai Charles de Gaulle, Lyon, ഫ്രാൻസ്
മേധാവികൾ
സൗകര്യങ്ങൾ
National Central Bureau187
വെബ്സൈറ്റ്
http://www.interpol.int/
languages (4)

യു.എന്നും ഫുഡ്‌ബോൾ അസ്സോസിയേഷനും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയാണ് ഇന്റെർപോൾ. 1923-ൽ സ്ഥാപിതമായ സംഘടനയുടെ ടെലിഗ്രാഫ് മേൽവിലാസമായിരുന്നു ഇന്റെർപോൾ. പിന്നീടത് സംഘടനയുടെ പേര് തന്നെയായി മാറി.

കർത്തവ്യങ്ങൾ

തിരുത്തുക

അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ തടയാൻ സംയുക്തമായി ശ്രമിക്കുകയും കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുക, കള്ളക്കടത്ത്, ആയുധ കൈമാറ്റം തുടങ്ങിയവ പ്രവർത്തനങ്ങളെക്കുറിച്ചന്വേഷിക്കുക എന്നിവയാണ് പ്രധാന ദൌത്യങ്ങൾ.

ജനറൽ അസംബ്ലിയാണ് ഭരണം നടത്തുന്നത്. അസംബ്ലിയിലെ ഓരോ അംഗത്തിനും ഓരോ വോട്ടുണ്ട്‌.അസ്സംബ്ലി പന്ത്രണ്ടംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഒരു പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നു.ഇന്റർപോൾ ആസ്ഥാനത്തെ ജനറൽ സെക്രട്ടറിയേറ്റ് എന്നു വിളിക്കുന്നു.ഫ്രാൻസിലെ ലിയോൺസ് ആണ് ഇതിന്റെ ആസ്ഥാനം.

  • മാതൃഭൂമി ഹരിശ്രീ 2005 ജനുവരി 29
"https://ml.wikipedia.org/w/index.php?title=ഇന്റർപോൾ&oldid=3797905" എന്ന താളിൽനിന്ന് ശേഖരിച്ചത്