ഇന്റർനെറ്റ് ഓഫ് തിങ്സ്

(Internet of things എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇലക്ട്രോണിക്സ്, സോഫ്റ്റ്‌വെയർ, സെൻസറുകൾ, ആക്ച്ചുവേറ്ററുകൾ, കണക്റ്റീവിറ്റി എന്നിവ അടങ്ങിയിട്ടുള്ള വിവിധ ഭൗതികോപകരണങ്ങൾ, വാഹനങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അവയ്ക്കിടയിൽ വിവര കൈമാറ്റം സാധ്യമാക്കിയിട്ടുള്ള ശൃംഖലയാണ് ഇന്റർനെറ്റ് ഓഫ് തിങ്‌സ് അഥവാ ഐ.ഓ.ടി..

ഓരോ ഉപകരണത്തെയും അതിന്റെതായ കമ്പ്യൂട്ടിങ് വ്യവസ്ഥിക്കുള്ളിൽ സവിശേഷമായി തിരിച്ചറിയാൻ കഴിയുന്നതും നിലവിലുള്ള ഇന്റർനെറ്റ് അടിസ്ഥാനസൗകര്യങ്ങളിൽ പരസ്പരം കോർത്തിണങ്ങി പ്രവർത്തിപ്പിക്കാൻ കഴിയുന്നതുമാണ്. 2020 ഓടുകൂടി 30 ദശലക്ഷം ഉപകരണങ്ങളെ ഇന്റർനെറ്റ് ഓഫ് തിംഗ്സ് മുഖാന്തരം ബന്ധിപ്പിക്കാൻ കഴിയുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കൂടാതെ, IoT യുടെ അന്താരാഷ്ട്ര വിപണിമൂല്യം 7.1 ട്രില്യൻ ഡോളറായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇന്റർനെറ്റ്_ഓഫ്_തിങ്സ്&oldid=3085532" എന്ന താളിൽനിന്ന് ശേഖരിച്ചത്