ഇന്റർനാഷ്ണൽ കാമ്പെയിൻ ടു അബോളിഷ് നൂക്ലിയർ വെപ്പൺ
ആണവായുധങ്ങളുടെ ഉപയോഗവും,സംഭരണവും തുടച്ചുമാറ്റാനായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ് ഇന്റർനാഷ്ണൽ കാമ്പെയിൻ ടു അബോളിഷ് നൂക്ലിയർ വെപ്പൺസ് (ഐ.സി.എ.എൻ). 2007-ൽ 468 അംഗങ്ങളോടെ പ്രവർത്തനമാരംഭിച്ച ഐ.സി.എ.എൻ 2017-ൽ 101 രാജ്യങ്ങളിലേക്ക് വിപൂലികരിക്കപ്പെട്ടിരിക്കുന്നു.
ചുരുക്കപ്പേര് | ഐ.സി.എ.എൻ |
---|---|
രൂപീകരണം | 2007 |
സ്ഥാപിത സ്ഥലം | Melbourne, Australia |
തരം | Non-profit international campaign |
ആസ്ഥാനം | Geneva, Switzerland |
അംഗത്വം | 468 partner organisations in 101 countries |
Executive director | Beatrice Fihn (sv) |
വെബ്സൈറ്റ് | www |
കുറിപ്പുകൾ | Nobel Peace Prize 2017 |
ആണവായുധങ്ങൾ മാനവികതയ്ക്ക് ഏൽപ്പിച്ച പരുക്കുകളെ ചൂണ്ടികാട്ടി അത്തരം ആയുധങ്ങൾ നിരോധിക്കണമെന്ന ലോകത്തോട് വിളിച്ചു പറയുകയും ലോകശ്രദ്ധ പതിപ്പിക്കുകയും ചെയ്ത ഐ.സി.എ.എൻ - ന്റെ പ്രവർത്തനത്തിന് 2017 -ലെ സമാധാനത്തിനുള്ള നൊബേൽ ലഭിച്ചു.[1]
പദ്ധതി
തിരുത്തുകആണവായുധങ്ങൾ മാനവികതയ്ക്കും, പരിസ്ഥിതിക്കും ഏൽപ്പിച്ച പരുക്കുകളെ ചൂണ്ടികാട്ടിയും, അവയുടെ പ്രഹരശേഷിയെക്കുറിച്ച് ബോധവൽക്കരിച്ചും, ആണവിസ്പോടനങ്ങളുടെ നീണ്ടകാല പാർശ്വഫലങ്ങളെക്കുറിച്ചും വാഗ്വാദങ്ങളിൽ അത്തരം ആയുധങ്ങൾ നിരോധിക്കണമെന്ന ലോകത്തോട് ഐ.സി.എ.എൻ വിളിച്ചു പറഞ്ഞു. [2]
ഇന്റർനാഷ്ണൽ കാമ്പെയിൻ ടു ബാൻ ലാന്റ്മൈൻസിന്റെ പ്രവർത്തനങ്ങൾ ഐ.സി.എ.എൻ ന്റെ നിർമാതാക്കളെ പ്രചോദിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ അവരുടെ കാമ്പെയിൻ അതേ മാതൃകയിൽ തുടരാൻ അവർ തീരുമാനിച്ചു.[3]
രൂപീകരണം
തിരുത്തുക1985-ൽ സമാധാനത്തിനുള്ള നൊബേൽ നേടിയ ഇന്റർനാഷ്ണൽ ഫിസീഷ്യൻസ് ഫോർ ദി പ്രിവെൻഷൻ ഓഫ് നൂക്ലിയർ വാർ 2006 സെപ്തമ്പറിൽ ഫിൻലാന്റിലും, ഹെൽസിങ്കിയിലും നടത്തിയ ചർച്ചയിൽ ഐ.സി.എ.എൻ -നെ ആഗോളതലത്തിൽ രൂപീകരിക്കാൻ പരാമർശിച്ചു. ഐ.സി.എ.എൻ രണ്ട് ഇടങ്ങളിലാണ് പൊതുവായി രൂപീകരണംകൊണ്ടത്. ഒന്ന് 2007 ഏപ്രിൽ 23-ന് ആസത്രേലിയയിലെ മെൽബോണിൽ വച്ച്. അവിടെയായിരുന്നു കാമ്പെയിനുകൾക്കാവശ്യമായ ധനസംഭരണം നടന്നത്. രണ്ടാമത്തേത് 2007 ഏപ്രിൽ 30-ന് വിയന്നയിലെ ട്രീറ്റി ഓൺ ദി നോൺ പ്രോളിഫിറെഷൻ ഓഫ് നൂക്ലിയൻ വെപ്പൺസുമായുള്ള സംസ്ഥാനപാർട്ടികളുമൊത്തായിരുന്നു. നാഷ്ണൽ കാമ്പെയിനുകൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടന്നു.
അംഗത്വവും പിന്തുണയും
തിരുത്തുകഐ.സി.എ.എൻ 468 സംഘങ്ങളായി 101 രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്നു. സ്വിറ്റ്സർലാന്റിലെ ജെനീവയിൽ മാത്രമാണ് കാമ്പെയിൻ സ്റ്റാഫുകളുള്ളത്. അവിടെനിന്നാണ് നടക്കുന്ന കാമ്പെയിനുകളുടെ നിയന്ത്രണവും, നിർദ്ദേശങ്ങളും നൽകുക.
ഇന്റർനാഷ്ണൽ സ്റ്റീരിംഗ് ഗ്രൂപ്പുകളാണ് കാമ്പെയിനുകളെ നിയന്ത്രിക്കുക.
അക്രോണിം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസാർമമെന്റ് ഡിപ്ലോമസി, ആർടിക്കിൾ 36, ഇന്റർനാഷ്ണൽ ഫിസീഷൻ ഫോർ ദി പ്രിവെൻഷൻ ഓഫ് ദി നൂക്ലിയർ വാർ, നോർവീജിയൻ പീപ്പിൾ എയിഡ്, പി.എ.എക്സ്, പീസ് ബോട്ട്, ദി ലാറ്റിൻ അമേരിക്ക ഹ്യൂമൻ സെക്കൂരിറ്റി നെറ്റ്വർക്ക്, സ്വീഡിഷ് ഫിസീഷൻസ് ഫോർ പ്രിവെൻഷൻ ഓഫ് നൂക്ലിയർ വാർ, വുമെൻസ് ഇന്റർനാഷണൽ ലീഗ് ഫോർ പീസ് ആന്റ് ഫ്രീഡം എന്നീ സന്നദ്ധസംഘടനകളാണ് നിലവിലെ സ്റ്റിയറിംഗ് ഗ്രൂപ്പുകൾ.
2017 സമാധാനത്തിനുള്ള നോബേൽ
തിരുത്തുകആണവായുധങ്ങൾ മാനവികതയ്ക്ക് ഏൽപ്പിച്ച പരുക്കുകളെ ചൂണ്ടികാട്ടി അത്തരം ആയുധങ്ങൾ നിരോധിക്കണമെന്ന ലോകത്തോട് വിളിച്ചു പറയുകയും, ലോകശ്രദ്ധ പതിപ്പിക്കുകയും ചെയ്ത ഐ.സി.എ.എൻ - ന്റ പ്രവർത്തനത്തിന് 2017 -ലെ സമാധാനത്തിനുള്ള നൊബേൽ ലഭിച്ചു (ഒക്ടോബർ 6).
Notes and references
തിരുത്തുക- ↑ "The Nobel Peace Prize 2017". www.nobelprize.org. Retrieved 6 October 2017.
- ↑ IPPNW (2016). "The health and humanitarian case for banning and eliminating nuclear weapons" (PDF). www.ippnw.org. IPPNW. Retrieved 12 January 2017.
- ↑ "The International Campaign to Abolish Nuclear Weapons" Archived 2017-05-10 at the Wayback Machine., Ronald McCoy, 30 April 2016.