ഇന്റലിജൻസ് ബ്യൂറോ

(Intelligence Bureau (India) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രഹസ്യാന്വേഷണ വിഭാഗം(ഇന്റലിജൻസ് ബ്യൂറോ)(ഹിന്ദി: खुफिया ब्यूरो, ഖൂഫിയാ ബ്യൂറോ) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആഭ്യന്തര രഹസ്യാന്വേഷണ സ്ഥാപനം ആണ്. ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ രഹസ്യാന്വേഷണ സ്ഥാപനമാണ് ഇന്ത്യുയുടെ ഐ.ബി.[1] ഇന്ത്യക്കുള്ളിൽ നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങളെക്കുറിച്ചും സർക്കാറിനറിയേണ്ടുന്ന മറ്റ് കാര്യങ്ങളെക്കുറിച്ചും രഹസ്യമായി വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് എത്തിക്കുകയാണ് ഐ.ബി.യുടെ ചുമതല. ഏതാണ്ട് 25,000 നടുത്ത് ഉദ്യോഗസ്തർ ഐ.ബി.യിൽ സേവനമനുഷ്ടിക്കുന്നതായി കണക്കാക്കുന്നു.ഇതിൽ ജൂനിയർ ഇന്റലിജൻസ് ഒഫീസർ തസ്തികക്ക് മുകളിലുള്ള തസ്തികകളിൽ കൂടുതലും മറ്റ് പോലീസ് വിഭാഗങ്ങളിൽ നിന്നും നിശ്ചിത കാലത്തേക്ക് നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരാണ്.

ഇന്റലിജൻസ് ബ്യൂറോ (ഐ.ബി.)
Emblem of India
ഇന്ത്യയുടെ ദേശീയ ചിഹ്നം
സർക്കാർ സ്ഥാപനം
സ്ഥാപിത വർഷം 1887
രാജ്യം ഇന്ത്യ
ജീവനക്കാർ ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥർ.
നിയന്ത്രണാധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ആസ്ഥാനം ന്യൂഡെൽഹി
ജീവനക്കാരുടെ എണ്ണം രഹസ്യം
വെബ് വിലാസം http://www.ceib.nic.in/ Archived 2012-05-12 at the Wayback Machine.
പ്രധാന വ്യക്തികൾ
ഡയറക്ടർ ജനറൽ: നേഹ്ചൽ സന്ദു

1947ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പ്രവർത്തനമാരംഭിച്ചത് എങ്കിലും 1885ൽ തന്നെ ബ്രിട്ടീഷ് ഇന്ത്യയിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആദ്യരൂപം പ്രവർത്തനമാരംഭിച്ചിരുന്നു. മേജർ ജനറൽ സർ ചാൾസ് മക്ഗ്രിഗർ ആയിരുന്നു സിംലയിൽ സ്ഥാപിക്കപ്പെട്ട ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ ഈ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവൻ. 19ആം നൂറ്റാണ്ടിൽ റഷ്യ ബ്രിട്ടീഷ് ഇന്ത്യയിൽ അധിനിവേശം നടത്തുമോ എന്ന ആശങ്ക നിലനിന്നിരുന്നതു മൂലം, അഫ്ഗാനിസ്താനിലെ റഷ്യൻ സൈന്യവിന്യാസങ്ങൾ നിരീക്ഷിക്കാനായിരുന്നു ഇത് സ്ഥാപിച്ചത്.

1909ൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം ശക്തിയാർജ്ജിക്കുന്നത് മനസ്സിലാക്കിയ ബ്രിട്ടീഷ് അധികാരികൾ ഇതു നിരീക്ഷിക്കാൻ ഇംഗ്ലണ്ടിൽ ഇന്ത്യൻ രാഷ്ട്രീയ രഹസ്യാന്വേഷണ കാര്യാലയം സ്ഥാപിച്ചു. 1921 മുതൽ ഇന്ത്യൻ രാഷ്ടീയ രഹസ്യാന്വേഷണ വിഭാഗം(ഇന്ത്യൻ പൊളിറ്റിക്കൽ ഇന്റലിജൻസ്)(ഐ.പി.ഐ) എന്ന് ഈ സ്ഥാപനം അറിയപ്പെട്ടു തുടങ്ങി. ഇന്ത്യൻ രാഷ്ടീയ രഹസ്യാന്വേഷണ വിഭാഗം പ്രവർത്തിപ്പിച്ചിരുന്നത് ബ്രിട്ടന്റെ ഇന്ത്യൻ കാര്യാലയവും അന്നത്തെ ഇന്ത്യൻ ഗവണ്മെന്റും ചേർന്നാണ്. ബ്രിട്ടനിലെ സ്കോട്ട്ലണ്ട് യാർഡ്, എം.ഐ.5 എന്നീ രഹസ്യാന്വേഷണ സംഘടകളുമായി ഐ.പി.ഐ അടുത്ത ബന്ധം പുലർത്തിയിരുന്നു.

  1. "Intelligence Bureau (IB) - India Intelligence Agencies". Archived from the original on 2012-11-26. Retrieved 2012-09-06.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇന്റലിജൻസ്_ബ്യൂറോ&oldid=3795410" എന്ന താളിൽനിന്ന് ശേഖരിച്ചത്