ഇൻഡിഗിർക്ക നദി

(Indigirka River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റഷ്യയിലെ സാഖ റിപ്പബ്ലിക്കിലെ ഒരു നദിയാണ് ഇൻഡിഗിർക്ക. ഇതിന് 1,726 കിലോമീറ്റർ നീളമുണ്ട്[1]. അതിന്റെ വൃഷ്ടി പ്രദേശം 360,000 ചതുരശ്ര കിലോമീറ്റർ ആണ് .ഈ നദി കൊയ്‍ലാമ ഉൾക്കടലിൽ പതിച്ച് കിഴക്കൻ സൈബീരിയൻ കടലിൽ ചെന്ന് ചേരുന്നു.

ഇൻഡിഗിർക്ക നദി
Physical characteristics
നദീമുഖംEast Siberian Sea
നീളം1,726 km (1,072 mi)


ഒക്ടോബർ മാസം മുതൽ മേയ്-ജൂൺ വരെ തണുത്തുറഞ്ഞുകിടക്കുന്ന ഈ നദി കൊളിമ നദിക്ക് പടിഞ്ഞാറും യാന നദിക്ക് കിഴക്കുമായി ഒഴുകുന്നു. ഈ നദിയിലെ പ്രധാന മത്സ്യഇനങ്ങൾ ശുദ്ധജല വൈറ്റ്ഫിഷ്(Freshwater whitefish) വിഭാഗത്തിൽപ്പെടുന്നവയാണ്. ഈ നദീതീരത്തായി സ്വർണ്ണം വേർതിരിച്ചെടുക്കുന്ന വ്യവസായങ്ങൾ സ്ഥിതിചെയ്യുന്നു. 1989 ലെ സെൻസസ് പ്രകാരം 12,535  ആളുകൾ നിവസിക്കുന്ന ഉസ്ത് നിര (Ust-Nera (Russian: Усть-Нера; Yakut: Уус Ньара) ആണ് ഈ നദീതടത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള പ്രദേശം.


അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഇൻഡിഗിർക്ക_നദി&oldid=3925813" എന്ന താളിൽനിന്ന് ശേഖരിച്ചത്