കാട്ടുമുയൽ

(Indian hare എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തനതായ മുയൽ ഇനമാണ് കാട്ടുമുയൽ[3] (Indian hare, Lepus nigricollis). ദേഹമാകെ ചുമപ്പുകലർന്ന തവിട്ടുരോമവും കറുപ്പുരോമവും നിറഞ്ഞ ഇതിന് 13 ഉപജാതികളുണ്ട് [അവലംബം ആവശ്യമാണ്].വടക്കേഇന്ത്യയിൽ കാണപ്പെടുന്നവയ്ക്ക് ചെങ്കൽ നിറമുള്ള വാലും വെളുത്ത അടിവശവുമുണ്ട്. തെക്കേഇന്ത്യയിൽ കാണപ്പെടുന്നവയ്ക്ക് വലിപ്പക്കൂടുതലാണ്. ഇവയുടെ കഴുത്തിന് പുറകിൽ ഒരു കറുത്ത അടയാളമുണ്ട്. വാലിന്റെ മുകൾവശം കറുപ്പാണ്. പശ്ചിമേഷ്യയിലെ മരുപ്രദേശത്ത് കഴിയുന്നവയ്ക്ക് മണലിന്റെ മഞ്ഞനിറമാണ് അധികം.

Indian hare[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. nigricollis
Binomial name
Lepus nigricollis
F. Cuvier, 1823
Indian Hare range
(green - native, red - introduced, dark grey - origin uncertain)

വലിപ്പം തിരുത്തുക

ശരീരത്തിന്റെ മൊത്തം നീളം: 40-50 സെ.മീ, തൂക്കം: 1.8 - 3.6 കിലോ.

പെരുമാറ്റം തിരുത്തുക

അധികാരപരിതി സ്വയം നിശ്ചയിക്കുന്ന ഈ മുയൽ ചുറ്റുമുള്ള പത്ത് ഹെക്ടറോളം സ്ഥലം മറ്റ് ആൺമുയലുകൾ കടന്നുവരാതെ പ്രതിരോധിക്കുന്നു.

ആവാസം തിരുത്തുക

തുറസ്സായ കുറ്റിക്കാടുകൾ, നീളംകുറഞ്ഞ പുല്ലുകളുള്ള പ്രദേശം, ശുഷ്കിച്ച വനപ്രദേശങ്ങൾ (2400 മീ.വരെ).

വിതരണം തിരുത്തുക

ഇന്ത്യൻ ഉപദ്വീപിലെ എല്ലാ വനങ്ങളിലും നന്നായി കാണപ്പെടുന്നൂ.[4]

വർഗ്ഗീകരണം തിരുത്തുക

ഇന്ത്യയിലെ കാട്ടുമുയലുകൾ 7 ഉപസീപ്ഷ്യസ്സുകളായി തിരിച്ചറിഞ്ഞിട്ടുണ്ട്.

  • Lepus nigricollis aryabertensis
  • Lepus nigricollis dayanus
  • Lepus nigricollis nigricollis
  • Lepus nigricollis ruficaudatus
  • Lepus nigricollis sadiya
  • Lepus nigricollis simcoxi
  • Lepus nigricollis singhala

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. ഹോഫ്‌മാൻ, ആർ.എസ്.; സ്മിത്ത്, എ.റ്റി. (2005). "Order Lagomorpha". In വിൽ‌സൺ, ഡി.ഇ.; റീഡർ, ഡി.എം (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). ജോൺസ് ഹോപ്കിൻസ് സർവ്വകലാശാല പ്രസ്സ്. p. 201. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
  2. Maheswaran, G.; Jordan, M. (2008). "Lepus nigricollis". The IUCN Red List of Threatened Species. IUCN. 2008: e.T41282A10432461. doi:10.2305/IUCN.UK.2008.RLTS.T41282A10432461.en. Retrieved 3 January 2018. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
  3. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  4. വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 168.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കാട്ടുമുയൽ&oldid=3529143" എന്ന താളിൽനിന്ന് ശേഖരിച്ചത്