വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഇന്ത്യയുടെ തദ്ദേശനിർമ്മിത ഉപഗ്രമാണ്‌ ജിസാറ്റ്-3 (എഡ്യുസാറ്റ്) (EDUSAT).2004 സപ്തംബർ 20 തിങ്കളാഴ്ച 4.01നാണ് എഡ്യുസാറ്റ് വിക്ഷേപിച്ചത്. 4.18ഓടെ ഉപഗ്രഹം ഭൂസ്ഥിര ഭ്രമണ പഥത്തിലെത്തിച്ചു. വിദ്യാഭ്യാസമേഖലക്ക് മാത്രമായി ഉദ്ദേശിച്ചുള്ള ഭാരതത്തിന്റെ ആദ്യ ഉപഗ്രഹമാണിത്. ഉപഗ്രഹ വിക്ഷേപണ പേടകമായ ജിഎസ്എൽവി-എഫ്-01 ശ്രീഹരികോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഈ ഉപഗ്രഹം വിക്ഷേപിച്ചത്.

ജിസാറ്റ്-3 (എഡ്യുസാറ്റ്)
സംഘടനഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
പ്രധാന ഉപയോക്താക്കൾISRO Satellite Centre, Space Applications Centre
ഉപയോഗലക്ഷ്യംവാർത്താവിനിമയ ഉപഗ്രഹം
വിക്ഷേപണ തീയതി20 September 2004
10:31:00 UTC[1]
വിക്ഷേപണ വാഹനംGSLV F01
വിക്ഷേപണസ്ഥലംസതീശ് ധവൻ ബഹിരാകാശ കേന്ദ്രം FLP
Ceased operations30 September 2010 (2010-10-01)[2]
COSPAR ID2004-036A
Homepagehttp://www.isro.org/Edusat/
പിണ്ഡം1,950 kilograms (4,300 lb)
പവർ2040 W from solar panels
ബാറ്ററി24 Ah Ni-Mh
ഭ്രമണപഥത്തിന്റെ വിശദാംശങ്ങൾ
Reference systemGeocentric
ഭ്രമണപഥംഭൗമകേന്ദ്ര ഭ്രമണപഥം
Inclination
Apoapsis35,802 kilometres (22,246 mi)
Periapsis35,770 kilometres (22,230 mi)
Orbital period1436.06 minutes
Longitude74° East

പ്രത്യേകതകൾ തിരുത്തുക

1950 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണിത്. പൂർണമായും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ളതാണ് എഡ്യുസാറ്റ്. ഉപഗ്രഹാധിഷ്ഠിതമായ ഒരു വിദൂര വിദ്യാഭ്യാസ സംവിധാനത്തിന് വേണ്ടി ഏഴ് വർഷത്തെ പ്രയത്നഫലമായാണ് എഡ്യുസാറ്റിന് രൂപം നൽകിയത്. കല്പന-1, ഇൻസാറ്റ്-3സി എന്നീ ഉപഗ്രഹങ്ങളോടൊപ്പമാണ് എഡ്യുസാറ്റ് ജിയോസിക്രോണസ് ട്രാൻസ്ഫർ ഓർബിറ്റിൽ (ജിടിഒ) സ്ഥിതിചെയ്യുക.

വിക്റ്റേഴ്സ് പ്രോഗ്രാം തിരുത്തുക

എഡ്യുസാറ്റ് വഴി രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും നേരിട്ട് വിദ്യാഭ്യാസം എത്തിക്കുവാൻ വേണ്ടി വിഭാവനം ചെയ്തിരിക്കുന്ന ഒരു പദ്ധതിയാണ്‌ വിക്ടേർസ് പ്രോഗ്രാം (വെർസറ്റയിൽ ഐ സി ടി എനേബിൾഡ് റിസോർസ് ഫോർ സ്റ്റുഡന്റ്സ്). പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൾ കലാം 2005 ജൂലൈ 28-ന്‌ നിർവ്വഹിച്ചു. ഈ പദ്ധതി മൂലം രാജ്യത്തെ പ്രമുഖ എഞ്ചിനീയറിങ്ങ് കലാലയങ്ങൾ തമ്മിൽ ബന്ധിപ്പിക്കപ്പെടുകയും ഉപഗ്രഹാധിഷ്ഠിതമായ ഒരു വിദൂര വിദ്യാഭ്യാസം നടത്തുകയും ചെയ്യാം.[3] പ്രമുഖ ആശുപത്രികളിൽ ടെലി മെഡിസിൻ സം‌വിധാനം എർപപെടുത്താനും ഈ ഉപഗ്രഹത്തിനു സാധിക്കും http://victers.itschool.gov.in/

കൂടുതൽ അറിവിന്‌ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-08-18.
  2. "EDUSAT Utilisation Programme" (PDF). Department of Space. Archived from the original (PDF) on 2013-12-15. Retrieved 15 December 2013.
  3. ഐഐടി ഓൺലൈനിലേക്ക് [പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=എഡ്യുസാറ്റ്&oldid=3784840" എന്ന താളിൽനിന്ന് ശേഖരിച്ചത്