ഇംപാല
ആഫ്രിക്കയിൽ കാണപ്പെടുന്ന ഒരിനം കലമാനാണ് (antelope) ഇംപാല. (ശാസ്ത്രനാമം: എപ്പിസെറസ് മെലാമ്പസ്). വേഗത്തിലോടുന്ന ഇംപാലമാനിന്റെ ഒതുങ്ങിയ ശരീരമാണ് ഇംപാല കാറുകൾക്ക് ആ പേരുലഭിക്കാൻ കാരണമായത്.
ഇംപാല Impala | |
---|---|
Young male Impala in Serengeti, Tanzania | |
Female Impala in മികുമി ദേശീയോദ്യാനം, Tanzania | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | Aepycerotinae Gray, 1872
|
Genus: | Aepyceros Sundevall, 1847
|
Species: | A. melampus
|
Binomial name | |
Aepyceros melampus (Lichtenstein, 1812)
| |
Subspecies | |
| |
Distribution of the Impala Red =A. m. melampus Blue = A. m. petersi |
വിവരണം
തിരുത്തുകകിഴക്കേ ആഫ്രിക്കയിലാണ് ഇതു ധാരാളമായി കാണപ്പെടുന്നത്. പത്തു മുതൽ അൻപതുവരെ അംഗങ്ങളുള്ള കൂട്ടങ്ങളായി സമതലങ്ങൾക്കു തൊട്ടുള്ള കുറ്റിക്കാടുകളിലും മറ്റും ഇവ സഞ്ചരിക്കുന്നു. പ്രാന്ത പ്രദേശങ്ങളിൽ ജലാശയങ്ങളുള്ള കൊടുംകാടുകളുടെയും ഇടതൂർന്ന കുറ്റിക്കാടുകളുടെയും സമീപത്താണ് ഇവ ജീവിക്കുന്നത്. പന്ത്രണ്ടു മീറ്റർ ദൂരംവരെ ഇതിനു ചാടുവാൻ കഴിയും. വേഗത്തിൽ ഓടാനുള്ള കഴിവ് ഹിംസ്രജീവികളിൽ നിന്നും രക്ഷപ്പെടാൻ പലപ്പോഴും പ്രയോജനപ്പെടാറുണ്ട്. പുല്ലും ഇലകളുമാണ് ഇതിന്റെ പ്രധാന ആഹാരം.
ലക്ഷണങ്ങൾ
തിരുത്തുകഒരു മീറ്ററിൽ കൂടുതൽ ഉയരവും രണ്ടര മീറ്ററിലേറെ നീളവുമുണ്ടാകും. തിളങ്ങുന്ന ചുവപ്പുകലർന്ന തവിട്ടു നിറമാണ് ഇംപാലയുടേത്. അടിഭാഗം വെള്ളയായിരിക്കും. കണ്ണിനു ചുറ്റുമായും മോന്തയുടെ (snout) വശങ്ങളിലും ചെടെ ഉൾഭാഗങ്ങളിലും വെളുത്ത അടയാളങ്ങൾ കാണാം. രോമാവൃതമായ വാലിന് കറുപ്പു നിറമായിരിക്കും. ആൺ മാനിന് നീണ്ടു നേർത്ത കൊമ്പുകളുണ്ട്. ഇവയുടെ അടിയിൽ ധാരാളം വലയങ്ങൾ കാണാം.
പ്രത്യുൽപാദനം
തിരുത്തുകആൺമാൻ പല പെൺമാനുകളുമായി ഇണചേരുന്നു. എട്ടു മാസമാണ് ഗർഭകാലം. ഒരു പ്രസവത്തിൽ ഒന്നു മുതൽ മൂന്നു വരെ കുഞ്ഞുങ്ങൾ ഉണ്ടായിരിക്കും.
അവലംബം
തിരുത്തുക- ↑ "Aepyceros melampus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 18 January 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) Database entry includes a brief justification of why this species is of least concern