ഇമിറ്റേഷൻ ഓഫ് ലൈഫ്

(Imitation of Life (1959 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇമിറ്റേഷൻ ഓഫ് ലൈഫ് റോസ് ഹണ്ടറുടെ നിർമ്മാണത്തിൽ ഡഗ്ലസ് സിർക്ക് സംവിധാനം ചെയ്ത് യൂണിവേഴ്സൽ ഇന്റർനാഷണൽ പുറത്തിറക്കിയ 1959-ലെ ഒരു അമേരിക്കൻ നാടകീയ ചിത്രമാണ്. ഡഗ്ലസ് സിർക്കിന്റെ അവസാന ഹോളിവുഡ് ചിത്രമായിരുന്ന ഇതിൽ വംശം, വർഗം, ലിംഗഭേദം എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്തത്. 1933-ലെ ഫാനി ഹർസ്റ്റിന്റെ ഇതേ പേരിലുള്ള നോവലിന്റെ രണ്ടാമത്തെ ചലച്ചിത്രാവിഷ്കാരമാണ് ഇമിറ്റേഷൻ ഓഫ് ലൈഫ്. ജോൺ എം. സ്റ്റാൾ സംവിധാനം ചെയ്ത ആദ്യത്തേത് 1934-ൽ പുറത്തിറങ്ങി.

ഇമിറ്റേഷൻ ഓഫ് ലൈഫ്
Film poster by Reynold Brown
സംവിധാനംഡഗ്ലസ് സിർക്ക്
നിർമ്മാണംറോസ് ഹണ്ടർ
തിരക്കഥഎലനോർ ഗ്രിഫിൻ
അലൻ സ്കോട്ട്
അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണംറസ്സൽ മെറ്റി
ചിത്രസംയോജനംമിൽട്ടൺ കാരത്ത്
സ്റ്റുഡിയോയൂണിവേഴ്സൽ-ഇന്റർനാഷണൽ[1]
വിതരണംയൂണിവേഴ്സൽ പിക്ചേർസ്
റിലീസിങ് തീയതി
  • മാർച്ച് 17, 1959 (1959-03-17) (ഷിക്കാഗോ)[2]
  • ഏപ്രിൽ 30, 1959 (1959-04-30) (US)
രാജ്യംയു.എസ്.
ഭാഷEnglish
ബജറ്റ്$1.2 million[3]
സമയദൈർഘ്യം125 minutes
ആകെ$6.4 million (est. US/ Canada rentals)[4]

ലാന ടേണർ, ജോൺ ഗാവിൻ തുടങ്ങിയ ചിത്രത്തിലെ മുൻനിര താരങ്ങളെ, കൂടാതെ സാന്ദ്ര ഡീ, ഡാൻ ഒ ഹെർലിഹി, സൂസൻ കോഹ്‌നർ, റോബർട്ട് ആൽഡ, ജുവാനിറ്റ മൂർ എന്നിവരും അഭിനയിച്ചു. കോഹ്നറിനും മൂറിനും അവരുടെ പ്രകടനത്തിന് അക്കാദമി അവാർഡ് നോമിനേഷനുകൾ ലഭിച്ചു. ഗോസ്പൽ സംഗീത താരം മഹലിയ ജാക്‌സൺ ചർച്ച് ഗായകസംഘത്തിന്റെ സോളോയിസ്റ്റായി പ്രത്യക്ഷപ്പെട്ടു. ചിത്രത്തിൻറെ സാംസ്കാരികമായും ചരിത്രപരമായും അല്ലെങ്കിൽ സൗന്ദര്യപരമായ പ്രാധാന്യവും കണക്കിലെടുത്ത് 2015-ൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് ലൈബ്രറി ഓഫ് കോൺഗ്രസ് ഇമിറ്റേഷൻ ഓഫ് ലൈഫ് നാഷണൽ ഫിലിം രജിസ്ട്രിയിൽ സംരക്ഷണത്തിനായി തിരഞ്ഞെടുത്തു. ഇമിറ്റേഷൻ ഓഫ് ലൈഫിന്റെ 1934 ലെ യഥാർത്ഥ പതിപ്പ് 2005-ലും നാഷണൽ ഫിലിം രജിസ്ട്രിയിൽ ചേർത്തു.

  1. ഇമിറ്റേഷൻ ഓഫ് ലൈഫ് at the American Film Institute Catalog
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; AFI എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Archer, Eugene (16 October 1960). "HUNTER OF LOVE, LADIES, SUCCESS". New York Times. p. X9.
  4. "1959: Probable Domestic Take", Variety, 6 January 1960 p 34
"https://ml.wikipedia.org/w/index.php?title=ഇമിറ്റേഷൻ_ഓഫ്_ലൈഫ്&oldid=3941290" എന്ന താളിൽനിന്ന് ശേഖരിച്ചത്