മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ

(Imam Shafi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായിരുന്നു മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ ( അറബി: أَبُو عَبْدِ ٱللهِ مُحَمَّدُ بْنُ إِدْرِيسَ ٱلشَّافِعِيُّ , 767-19 ജനുവരി 820 CE). ഇസ്‌ലാമിക നിയമസംഹിതയുടെ അടിസ്ഥാനങ്ങൾ (ഉസൂൽ അൽ ഫിഖ്‌ഹ്) ക്രമീകരിക്കുന്നതിന് തുടക്കമിട്ടത് അദ്ദേഹമാണ്. ശാഫിഈ മദ്‌ഹബിന്റെ ഗുരുവായിരുന്ന അദ്ദേഹം, അൽ ശാഫിഈ, ഇമാം ശാഫിഈ, ശൈഖുൽ ഇസ്‌ലാം എന്നീ പേരുകളിൽ അറിയപ്പെട്ടു.

ഇസ്‌ലാമിക ഗവേഷകൻ
അബൂ അബ്ദുല്ല മുഹമ്മദ് ബിൻ ഇദ്‌രീസ് അശ്ശാഫിഈ
പൂർണ്ണ നാമംImam of the Abode of Emigration
ജനനം767 CE/150 AH
Gaza, Palestine
മരണം820 CE/204 AH (aged 52-53)
Fustat, Egypt
EthnicityArab
Madh'habSunnah
പ്രധാന താല്പര്യങ്ങൾകർമ്മശാസ്ത്രം
ശ്രദ്ധേയമായ ആശയങ്ങൾശാഫിഈ മദഹബ്
സൃഷ്ടികൾKitabul-Athar, Fiqh al-Akbar
സ്വാധീനിച്ചവർ

പലസ്തീനിലെ ഗസ്സയിൽ ജുന്ദ് ഫിലസ്തീൻ മേഖലയിൽ ജനിച്ച അൽ ശാഫിഈ, ഇമാം മാലിക് ഇബ്നു അനസിന്റെ വിദ്യാർത്ഥികളിൽ ഏറ്റവും പ്രമുഖനായിരുന്നു അദ്ദേഹം. നജറിന്റെ ഗവർണറായും സേവനമനുഷ്ഠിച്ചു. [2] ഹിജാസ്, യെമൻ, ഈജിപ്ത്, ഇറാഖിലെ ബാഗ്ദാദ്, മക്ക, മദീന എന്നിവിടങ്ങളിൽ താമസിച്ചു.

അൽ ശാഫിഈയുടെ ജീവചരിത്രം ആദ്യമായി രചിക്കുന്നത് ദാവൂദ് അൽ ളാഹിരി ആണെന്ന് കരുതപ്പെടുന്നു. എന്നാൽ ആ പുസ്തകം ലഭ്യമല്ല[3] [4] [5]. ഇബ്‌നു അബീഹാതിം അൽ റാസിയുടെതാണ് നിലവിലുള്ളതിൽ ഏറ്റവും പഴയ ജീവചരിത്രം. എന്നാൽ ഇത് അൽ ശാഫിഈയുടെ ജീവിതത്തിലെ ഏതാനും സംഭവകഥകളുടെ സമാഹാരമാണിത്. അവ തന്നെ പലതും അതിശയോക്തി കലർന്നതുമായിരുന്നു. സകരിയ്യ ബിൻ യഹ്‌യ തയ്യാറാക്കിയ അൽ ശാഫിഈയുടെ ജീവചരിത്രം പിന്നീട് പുന:പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഇതിനിടെ തന്നെ അൽ ശാഫിഈയുടെ ജീവിതകഥകളിൽ ഐതിഹ്യസമാനമായ ഉപകഥകൾ രൂപപ്പെട്ടിരുന്നു[6].

ജീവിതരേഖ

തിരുത്തുക

ഹിജ്റ 150-ൽ (സി.ഇ. 767) ഗാസയിലെ അസ്ഖലാൻ പട്ടണത്തിലാണ് അൽ ശാഫിഈ ജനിച്ചത്.[7] ഖുറൈശി ഗോത്രത്തിലെ മുത്തലിബ് കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സാമൂഹികമായി ഉയർന്ന കുടുംബത്തിലായിരുന്നെങ്കിലും[6] അവരുടെ സാമ്പത്തികനില ഭദ്രമായിരുന്നില്ല.

പിതാവിന്റെ മരണത്തോടെ മാതാവിനൊപ്പം മക്കയിലേക്ക് പോകുമ്പോൾ രണ്ട് വയസ്സായിരുന്നു അദ്ദേഹത്തിന്. യെമനി പാരമ്പര്യമുള്ള മാതാവിന്റെ കുടുംബാംഗങ്ങൾ മക്കയിലുണ്ടായിരുന്നതിനാലാണ് മാതാവ് അങ്ങനെ ചെയ്തതെന്ന് കരുതപ്പെടുന്നു.

മക്കയിലെ അദ്ദേഹത്തിന്റെ ആദ്യകാലജീവിതത്തെ കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. ദരിദ്രമായ സാഹചര്യത്തിലെ കുട്ടിക്കാലത്തും പഠനത്തിൽ അദ്ദേഹം മികവ് പുലർത്തി.[6]

മക്കയിലെ കുറച്ചുകാലത്തെ പഠനത്തിനുശേഷം മദീനയിലേക്കു പോയ അദ്ദേഹം മാലികിബ്നു അനസ് ഉൾപ്പെടെയുള്ളവരുടെ കീഴിൽ മതപഠനം നടത്തി. മുഹമ്മദിബ്‌നുൽ ഹസൻ അശ്ശയ്ബാനി ആയിരുന്നു ശാഫി‌ഈയുടെ ബഗ്‌ദാദിലെ പ്രധാന ഗുരു. ഹാറൂൻ അൽ റഷീദ് ഖലീഫയായിരുന്ന കാലത്ത് യമനിലെ നജ്‌റാനിൽ ന്യായാധിപനായി നിയമിക്കപ്പെട്ടു.

നൂറിലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കർമ്മശാസ്ത്രത്തെക്കുറിച്ചുള്ള രിസാല ആണ്‌ പ്രധാന ഗ്രന്ഥം. മുസ്‌നദ് അശ്ശാഫി‌ഈ എന്ന ഹദീസ് സമാഹാരവും അദ്ദേഹത്തിന്റേതായുണ്ട്. അൽ ഉമ്മ് എന്ന പേരിൽ വിശാലമായ ഒരു കർമശാസ്ത്ര ഗ്രന്ഥവും ഉണ്ട്.

വ്യക്തി ജീവിതത്തിൽ രാത്രി സമയത്തെ അദ്ദേഹം മൂന്നായി വിഭജിക്കുമായിരുന്നു.എഴുത്ത്,പ്രാർത്ഥന , ഉറക്കം എന്നിവക്കായിരുന്നു അത്.

കുട്ടിക്കാലം

തിരുത്തുക

കഷ്ടത നിറഞ്ഞ കുടുംബ പശ്ചാത്തലത്തിലും പഠനത്തിലാണ് ശാഫിഇ കൂടുതലും ശ്രദ്ധചെലുത്തിയത്. ദാരിദ്ര്യം കടുത്തതായിരുന്നതിനാൽ പഠനാവശ്യാർഥം ഒരു പേപ്പർ വാങ്ങാൻ പോലും അന്ന് മാതാവിൻറെ കയ്യിൽ പണമുണ്ടായിരുന്നില്ല.അതുകൊണ്ട് തന്നെ പാഠങ്ങളെല്ലാം മൃഗങ്ങളുടെ എല്ലുകളിലാണ് എഴുതിവെച്ചിരുന്നത്.മക്കയിലെ അക്കാലത്തെ മുഫ്തിയായിരുന്ന മുസ്ലിം ഇബിൻ ഖാലിദ് അസ് സ‍ഞ്ചി ആയിരുന്നു ആദ്യത്തെ അധ്യാപകൻ.ഏഴ് വയസ്സായപ്പോഴേക്കും ഇമാം ശാഫിഇ ഖുർആൻ പൂർണ്ണമായും മനഃപാഠമാക്കിയിരുന്നു.പത്താം വയസ്സായപ്പോഴേക്കും മാലിക്കിയുടെ മുഅത്ത ഹൃദിസ്ഥമാക്കി.ഈ സമയമായപ്പോഴേക്കും മറ്റുള്ളവരെ പഠിപ്പിക്കാൻ വരെ തൻറെ അധ്യാപകൻ ശാഫിഇയെ ചുമതലപ്പെടുത്താന‍് തക്ക വിധ ശേഷി നന്നേ ചെറുപ്പത്തിലെ നേടി.പതിനഞ്ചാം വയസ്സായപ്പോഴേക്കും ഫത് വ നൽകാൻ തക്കവിധത്തിൽ അദ്ദേഹം വളർന്നു.

ഇമാം മാലിക്കി കീഴിലെ ശിഷ്യത്വം

തിരുത്തുക

നിയമപരമായ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിച്ച ശാഫിഇ പിന്നീട് മദീനയിലേക്ക് പഠനാവശ്യത്തിന് പോയി.അവിടെ ഇമാം മാലിക്കിയുടെ കീഴിലായി വിദ്യാഭ്യാസം നേടി.13ാം വയസ്സിലാണെന്നും അതല്ല 20 ആം വയസ്സിലാണെന്നും അഭിപ്രായമുണ്ട്.കുറെക്കാലം അവിടെ വിദ്യാഭ്യാസം നേടിയ അദ്ദേഹത്തിൻറെ ഓർമ്മ ശക്തിയിലും ബുദ്ധിയിലും അറിവിലും അധ്യാപകനായ മാലിക്കിക്ക് വളരെയധികം മതിപ്പുണ്ടായിരുന്നു.ഹിജ്റ 179ൽ ഇമാം മാലിക്കി മരണപ്പെടും മുമ്പെ വലിയ നിയമ പണ്ഡിതനെന്ന നിലയിൽ ശാഫിഇ അറിയപ്പെട്ടിരുന്നു. അതെസമയം ചില കാര്യങ്ങളിൽ ഇമാം മാലിക്കിയുടെ അഭിപ്രായമായിരുന്നില്ല ഇമാം ശാഫിഇക്കുണ്ടായിരുന്നത്.എന്നാൽ എല്ലായിപ്പോഴും അദ്ദേഹം തൻറെ അധ്യാപകനെ വളരെയധികം ബഹുമാനിക്കുകയും ചെയ്തിരുന്നു.

യമനിലെ ഫിത്ത്ന

തിരുത്തുക

30ആം വയസ്സിൽ യമനിലെ നജ്റാനിലെ അബ്ബാസിയ്യ ഖലീഫ ഗവർണ്ണറായി അദ്ദേഹത്തെ നിയമിച്ചിരുന്നു.നല്ലൊരു ഭരണാധികരിയായിരുന്ന അദ്ദേഹത്തിന് അവിടെ ധാരാളം അസൂയാലുക്കളിൽ നിന്ന് ദുരിതം നേരിടേണ്ടിവന്നു.803ൽ അദ്ദേഹം അലവിയ്യാക്കളെ കലാപത്തിന് സഹായിച്ചു എന്നാരോപിച്ച് ചങ്ങലയിൽ ബന്ധിച്ച് അബ്ബാസിയ്യ ഖലീഫയായിരുന്ന ഹാറൂൺ റശീദിൻ്റെ സിറിയയിലെ റഖയിലേക്ക് നടത്തികൊണ്ടുപോയി. ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട് കൂടെ കൊണ്ടുവന്ന ചിലരെ വധശിക്ഷക്ക് വിധേയമാക്കി.ശാഫിയെ ചുമതലയിൽ നിന്ന് നീക്കി.വേറെയും വാദങ്ങൾ ഇക്കാര്യത്തിലുണ്ട്.

ഹിജ്റ 204 - ൽ മിസ്വ്റിൽ വെച്ച് ഇമാം ശാഫിഈ മരണപ്പെട്ടു . അദ്ദേഹത്തിന് അന്ന് 54 വയസ്സ് പ്രായമായിരുന്നു . റബീഅ് പറയുന്നു : വെള്ളിയാഴ്ച 9 രാവിൽ മഗ്രിബിനു ശേഷമാണ് ഇമാം മരണപ്പെട്ടത് . അപ്പോൾ ഞാൻ സമീപ ണ്ടായിരുന്നു . ഹിജ്റ 204 റജബ് അവസാന ദിവസം വെള്ളിയാഴ്ച അസ്വറിന് ശേഷം അദ്ദേഹത്തെ ഖബറടക്കി. അദ്ദേഹത്തിന്റെ ഖബ്ർ മിസ്റിലാണ് . ഇമാം അർഹിക്കുന്ന ആദരവുകൾ അദ്ദേഹത്തിന്റെ ഖബ്റിനു മുകളിൽ കാ ണാം . ഇമാം ശാഫിഈ യുടെ ഖബറിനുമീതെയുള്ള മഖാം സുപ്രസിദ്ധമാണ് . പിൽക്കാലത്ത് പലപ്പോഴും ആ മഖാം പുനർ നിർമ്മാണം നടത്തിയിട്ടുണ്ട് . ആ മഖാം ധാരാളമാളുകൾ സന്ദർശിച്ചു പുണ്യം നേടുന്നു . ഇമാമിന്റെ ഭൗതിക ശരീരം ഈജിപ്തിൽ നിന്ന് ബഗ്ദാദിലേക്ക് മാറ്റി മറവു ചെയ്യാൻ മുമ്പ് ശ്രമം നടന്നപ്പോൾ ചില അഭൗതികമായ കാരണത്താൽ വിഫലമാവുകയാണ് ചെയ്തതെന്ന് ഇബനു ഹജർ പ്രസ്താവിച്ചിട്ടുണ്ട് .

പുറം കണ്ണികൾ

തിരുത്തുക
 
Wikisource
അറബി വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
  1. The Origins of Islamic Law: The Qurʼan, the Muwaṭṭaʼ and Madinan ʻAmal, by Yasin Dutton, pg. 16
  2. Fadel, M. (2008), The True, the Good and the Reasonable: The Theological and Ethical Roots of Public Reason in Islamic Law (PDF), Canadian Journal of Law and Jurisprudence, archived from the original (PDF) on 2010-06-10
  3. Al-Nawawi, Tahdhib al-Asma wal-Lughat, v.1, pg.82
  4. Ibn Hajar al-Asqalani, Tawalli al-Ta`sis li-Ma'ali Muhammad bin Idris, pg.26
  5. Ibn 'Asakir, History of Damascus
  6. 6.0 6.1 6.2 Khadduri, Majid (2011). Translation of al-Shāfi'i's Risāla – Treatise on the Foundations of Islamic Jurisprudence. England: Islamic Texts Society. pp. 8, 11–16. ISBN 978-0946621-15-6.
  7. Haddad, Gibril Fouad (2007). The Four Imams and Their Schools. United Kingdom: Muslim Academic Trust. pp. 189, 190, 193. ISBN 978-1-902350-09-7.