ഇല്യൂമിനേറ്റി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
യഥാർത്ഥമായതും സാങ്കല്പികമായതുമായ നിരവധി പുരാതന - നവീന സംഘടനകൾക്ക് നൽകി വരുന്ന പേരാണ് ഇല്യൂമിനേറ്റി (ലാറ്റിൻ പദമായ ഇല്ലുമിനാറ്റസ് എന്നതിന്റെ (ബഹുവചനം). വെളിച്ചപ്പെട്ടത് എന്നർത്ഥത്തിലാണെങ്കിലും പ്രധാനമായി ഈ പേര് 1776, മെയ് 1-ന് സ്ഥാപിതമായ ബവേറിയൻ ഇല്യൂമിനേറ്റി എന്ന സംഘടനയെ കുറിക്കുന്നു. 1776 മെയ് 1ന് ഇന്നത്തെ ജർമനിയുടെ ഭാഗമായ ബവേറിയയിൽ അഞ്ചംഗങ്ങളുമായാണ് ഇല്യൂമിനേറ്റിയുടെ തുടക്കം. അന്ധവിശ്വാസം , വിജ്ഞാനവിരോധവാദം , പൊതുജീവിതത്തിൽ മതപരമായ സ്വാധീനം, ഭരണകൂട അധികാരം ദുരുപയോഗം ചെയ്യുക എന്നിവക്കെതിരെ പോരാടുക ആയിരുന്നു ലക്ഷ്യങ്ങൾ. സ്ഥാപകനായ ആദം വെയ്ഷാപ്റ്റ് പെർപെർഫക്റ്റവിലിസ്റ്റ്സ് എന്ന പേരായിരുന്നു നിർദ്ദേശിച്ചിരുന്നത്. ഫ്രീമേസനുകളുടെ രൂപീകരണത്തിനാധാരമായ യൂറോപ്യൻ സ്വതന്ത്ര ചിന്തകരാണ് ഇല്യൂമിനേറ്റിയുടെ പിന്നിലും പ്രവർത്തിച്ചത്. ഇത്തരമൊരു രഹസ്യ സംഘടന ഉണ്ടോയെന്ന കാര്യത്തിൽ നൂറ്റാണ്ടുകളായി ചർച്ച നടന്നുക്കൊണ്ടിരിക്കുന്നു. ചിന്തകന്മാരുടെ ഒരു കൂട്ടായ്മയ്ക്കു രൂപം നൽകി അന്ധവിശ്വാസങ്ങളെ തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും വെറും ഫിക്‌ഷനാണ് ഈ രഹസ്യ സംഘടനയെന്ന് ഭൂരിപക്ഷം വരുന്ന ആളുകളും വിശ്യസിക്കുന്നു.
ലോകത്തിലെ ഏറ്റവും രഹസ്യാത്മക സ്വഭാവമുള്ള സംഘടനയായ ഇല്യൂമിനേറ്റി കരുതപ്പെടുന്നു. ഡാൻ ബ്രൗൺ തന്റെ ‘ഏഞ്ചൽസ് ആൻഡ് ഡീമൻസ്’ എന്ന പുസ്തകത്തിലൂടെ ഇല്യൂമിനേറ്റി ഏറെ പ്രശസ്തമായി. ലോകത്തെ തന്നെ നിയന്ത്രിക്കാൻ കഴിവുള്ള വിധം പണവും അറിവും നിർണായക അധികാര സ്ഥാപനങ്ങളിൽ സ്വാധീനമുള്ളവരാണ് ഇല്യൂമിനേറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഒരു ബവേറിയൻ പ്രഫസറാണ് 1700-കളിൽ ഇതിനു രൂപം നൽകിയതെന്നും മറ്റൊരു പ്രചാരണമുണ്ട്.
ഏറ്റവും പുതുതായി ഇല്യൂമിനേറ്റിയെ പിന്തുണച്ചു രംഗത്ത് വന്നത് കാനഡയുടെ മുൻ പ്രതിരോധ മന്ത്രി പോൾ ഹെല്ല്യറാണ്. ഇല്യൂമിനേറ്റി യാഥാർഥ്യമാണെന്നും അവരാണു ലോകത്തെ നിയന്ത്രിക്കുന്നതെന്നുമായിരുന്നു ഹെല്ല്യറുടെ പ്രസ്താവന. ഇല്യൂമിനേറ്റിയെ പിന്തുണച്ച് ലോകത്ത് ഇതാദ്യമായാണ് സർക്കാർ തലത്തിലെ ഉയർന്ന പദവി വഹിച്ച ഒരു വ്യക്തി രംഗത്തെത്തിയത്. 1963–67 കാലത്താണ് ഹെല്ല്യർ മന്ത്രിസ്ഥാനം വഹിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാനുള്ള തന്ത്രം വരെ ഇല്യൂമിനേറ്റി അംഗങ്ങൾക്കറിയാമെന്നും ഹെല്ല്യർ പറയുന്നു. പെട്രോളിയം കമ്പനികളുടെ വരുമാനം നഷ്ടപ്പെടുത്താൻ അവർ ഇഷ്ടപ്പെടുന്നില്ല എന്നതു തന്നെ കാരണത്താൽ അവർ അതിന്റെ രഹസ്യം പുറത്തുവിടില്ല. ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ നിന്നുമാറി പരമാവധി ലാഭമുണ്ടാക്കുക എന്നതാണ് ഈ രഹസ്യ സംഘടനയുടെ ഇപ്പോഴത്തെ ലക്ഷ്യം എന്ന് വിശ്വസിക്കപ്പെടുന്നു. രാജ്യാന്തര തലത്തിൽ സാമ്പത്തിക, രാഷ്ട്രീയ, ബിസിനസ്, വിനോദ മേഖലകളിലെല്ലാം ഇല്യൂമിനേറ്റി അംഗങ്ങളുണ്ടെന്നാണു കരുതുന്നത്. പെട്രോളിയം കമ്പനികളിലാണ് ഇവരിൽ പലർക്കും ഏറെ ഓഹരികളുള്ളതെന്നും ഹെല്ല്യർ പറഞ്ഞിരുന്നു.[1]
ഉറവിടം
തിരുത്തുകവിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഒമ്പത് അജ്ഞാതരായ മനുഷ്യർ ,അവർക്ക് മാത്രം അറിയാവുന്ന മനുഷ്യനിർമ്മിതമായ ഒരു കൃത്രിമമായ ഭാഷ, കൃത്യമായ ഇടവേളകളിൽ പുനർ രചിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒമ്പത് അമൂല്യമായ പുസ്തങ്ങൾ , തലമുറകൾ ആയി കൃത്യമായ ഇടവേളകളിൽ കൈമാറുന്ന അധികാരം, തങ്ങളുടെ കൂടെയുള്ളവനെ തിരിച്ചു അറിയാൻ സാധിക്കുന്ന രഹസ്യകോഡുകൾ , രാജ്യങ്ങളുടെ അതിർത്തികൾ ഇല്ലാതെ ഭൂമിയിൽ എവിടെയും ജീവിക്കുന്ന സ്വഭാവം, ലോകത്തിന്റെ ഗതിവിഗതികൾ തന്നെ മാറ്റിമറിക്കാൻ കഴിയുന്ന ഒമ്പത് വിഷയങ്ങൾ , അവയിൽ ശാസ്ത്രം ഉണ്ട് , യുക്തി ഉണ്ട് , മതം ഉണ്ട് ,മറ്റുളവരുടെ മനസ്സുകളെ സ്വാധീനിക്കാൻ പ്രാപ്തമായ യുദ്ധമുറകൾ ഉണ്ട് അങ്ങനെ നമുക്ക് ചിന്തിക്കാൻ കഴിയാത്ത അത്രത്തോളം അറിവുകൾ ഉണ്ട്.പക്ഷെ അവർക്ക് ഒരു കാര്യം അറിയാം തങ്ങളുടെ അറിവുകൾ ദുഷ്ട ശക്തികളുടെ കൈയിൽ എത്തിച്ചേർന്നാൽ അത് ഈ പ്രപഞ്ചത്തിന്റെ അവസാനം ആയിരിക്കും എന്ന സത്യം. അതുകൊണ്ട് അവർ എപ്പോഴും ഒരു രഹസ്യ സ്വഭാവം ജീവിതത്തിൽ പുലർത്തുന്നു.
അവലംബം
തിരുത്തുക- ↑ "ഇല്യൂമിനേറ്റി എന്ന നിഗൂഢ സംഘടനയുണ്ട്; അവരായിരിക്കാം ഈ ലോകം നിയന്ത്രിക്കുന്നത്". manoramaonline.com.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Gruber, Hermann (1910). "Illuminati". The Catholic Encyclopedia. Vol. 7. NY: Robert Appleton Company. pp. 661–663. Retrieved 2011-01-28.
{{cite encyclopedia}}
: Cite has empty unknown parameter:|month=
(help) - Melanson, Terry (5 August 2005). "Illuminati Conspiracy Part One: A Precise Exegesis on the Available Evidence". Conspiracy Archive. Archived from the original on 2011-01-28. Retrieved 28 January 2010.
- Gruber, Hermann (1910). "Illuminati". The Catholic Encyclopedia. Vol. 7. NY: Robert Appleton Company. pp. 661–663. Retrieved 2011-01-28.