അബൂ ജഹ്ൽ

മുഹമ്മദ് നബിയുടെ കാലത്ത് ജീവിച്ച വ്യക്തി

മക്കയിൽ മുഹമ്മദിന്റെയും അനുചരന്മാരുടെയും എതിരാളികളിൽ പ്രമുഖനായിരുന്നു[1] അംറ് ഇബ്‌നു ഹിഷാം മഖ്സൂമി (അറബി: عمرو إبن هشام) (570-13 മാർച്ച് 624). അബുൽ ഹകം (അറബി: أبو الحكم), അബൂ ജഹ്‌ൽ (അറബി: أبو جهل) എന്നീ പേരുകളിലാണ് കൂടുതൽ അറിയപ്പെട്ടിരുന്നത്[2].

അംറ് ഇബ്‌നു ഹിഷാം
ജനനം570
മരണം13 March 624
മരണ കാരണംബദ്‌ർ യുദ്ധത്തിൽ വധിക്കപ്പെട്ടു.
അറിയപ്പെടുന്നത്പ്രവാചകൻ മുഹമ്മദിന്റെ ശത്രു എന്ന നിലയിൽ
ജീവിതപങ്കാളി(കൾ)Mujalidya bint Amr
Arwa bint Abi al-As
കുട്ടികൾIkrimah
Zurara
Tamimi
Sakhra
Asma
Jamila
Umm Hakim
Umm Sa'id
Juwayriyya
Hunfa
Umm Habib

മുഹമ്മദു നബിയുടെ ഏറ്റവും വലിയ എതിരാളി. ശരിയായ പേര് അബുൽഹകം അംറ് ബിൻഹിഷാം എന്നാണ്. ഖുറൈഷിഗോത്രത്തിന്റെ ഒരു ശാഖയായ മൿസൂം കുടുംബത്തിലാണ് ജനനം. ഈ കുടുംബത്തിലെ പ്രമുഖന്മാരെല്ലാം നബിയുടെ ശത്രുക്കളായിരുന്നു. മറ്റു പലതിനും പുറമേ അവരുടെ എതിർപ്പിനു പ്രധാനകാരണം വ്യക്തിവിരോധവും കുടുംബമത്സരവുമായിരുന്നു. മക്കയിലെ പ്രഭുകുടുംബത്തിൽ ജനിച്ച അബൂ ജഹലിന്, അടിമകളും ഏഴകളും നിറഞ്ഞ പ്രവാചകന്റെ അനുയായിവൃന്ദത്തോടു പുച്ഛമായിരുന്നു. ഒരു സ്ത്രീയെ വധിച്ചതടക്കം ക്രൂരമായ ഹിംസയ്ക്ക് ഇദ്ദേഹം മുസ്ളിങ്ങളെ വിധേയരാക്കി. അബൂ ജഹലിന്റെ ധിക്കാരത്തെ സൂചിപ്പിച്ചുകൊണ്ടുള്ള പല സൂക്തങ്ങളും ഖുർ‌ആനിൽ ഉണ്ട് (96: 6-18). പ്രവാചകനെതിരെ ഖുറൈഷികൾ നടപ്പിലാക്കിയ സാമൂഹികബഹിഷ്കരണത്തിന് അബൂ ജഹൽ നേതൃത്വം കൊടുത്തു. പ്രവാചകനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയതും അതു ഖുറൈഷി പ്രമാണിമാരെക്കൊണ്ട് അംഗീകരിപ്പിച്ചതും ബദർ യുദ്ധത്തിൽ നബിക്കെതിരായി മക്കൻ സൈന്യത്തെ നയിച്ചതും ഇദ്ദേഹമായിരുന്നു. പക്ഷേ, ഈ യുദ്ധത്തിൽ ഇദ്ദേഹം കൊല്ലപ്പെട്ടു (624). തന്റെ കാലത്തെ ഫറോവ എന്നാണ് പ്രവാചകൻ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. വാചാലനും തന്ത്രജ്ഞനും പ്രമാണിയുമായിരുന്ന അബു ജഹലിന്റെ മരണത്തെ വിഷയമാക്കി പല വിലാപകാവ്യങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്.

അവലംബം തിരുത്തുക

  1. Letter No.28, 2nd paragraph, Peak of Eloquence (Page-575), ISBN 0-941724-18-2; retrieved 11 January 2015
  2. The Life of Muhammad: A Translation of ibn Isḥāq’s Sīrat Rasul Allāh with introduction & notes by Alfred Guillaume, Oxford University Press, 1955.
"https://ml.wikipedia.org/w/index.php?title=അബൂ_ജഹ്ൽ&oldid=3991637" എന്ന താളിൽനിന്ന് ശേഖരിച്ചത്