ഐക്കണോസ്റ്റാസിസ്

(Iconostasis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രൈസ്തവ ദേവാലയങ്ങളുടെ ഉള്ളിൽ സ്ഥാപിച്ചിട്ടുള്ള അലംകൃതങ്ങളായ മറകളാണ് ഐക്കണോസ്റ്റാസിസ് എന്നറിയപ്പെടുന്നത്.[1] ബൈസാന്ത്യൻ ശൈലിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള പള്ളികളിലാണ് ഇതു സാധാരണ കാണപ്പെടുന്നത്. ഐക്കണോസ്റ്റാസിസ് സ്ക്രീനുകൾ സാധാരണയായി കല്ലിലും തടിയിലും ലോഹത്തിലും നിർമ്മിക്കാറുണ്ട്. ആരാധനസ്ഥലത്തിനു പിന്നിൽ ദേവലയത്തിലെ പ്രധാന കവാടത്തിനടുത്താണ് ഇത്തരം സ്ക്രീനുകൾ സ്ഥപിക്കുക പതിവ്. റഷ്യയിലും അമേരിക്കയിലും ഇത്തരം സ്ക്രീനുകൾ ധാരാളം കണ്ടുവരുന്നുണ്ട്.[2]

മോസ്കൊയിലുള്ള ഒരു ക്രിസ്തീയ ദേവാലയത്തിലെ ഐക്കണോസ്റ്റാസിസ്

വിഭജനത്തിന്

തിരുത്തുക
 
17-ം നൂറ്റാണ്ടിലെ ഐക്കണോസ്റ്റാസിസ്

ആദ്യകാലങ്ങളിൽ ലളിതമായ വിഭജനതിനോ തത്കാലമറവുകൾക്കോ വേണ്ടിയാണ് ഐക്കണോസ്റ്റാസിസ് സ്ക്രീനുകൾ ഉപയോഗിച്ചിരുന്നത്. ഇത്തരം സ്ക്രീനുകൾ മതസംബന്ധിയായിട്ടുള്ള ശില്പങ്ങളും കൊത്തുപണികളും കൊണ്ടലങ്കരിച്ചിരുന്നു. പൗരസ്ത്യ ഓർത്തഡോക്സ് ദേവാലയങ്ങളിൽ അലങ്കാരത്തിനായും വിഭജനാർഥവും ഇത്തരം സ്ക്രീനുകൾ ഉപയോഗിച്ചിരുന്നു. കാലക്രമേണ സ്തൂപങ്ങൾ (columns) കെട്ടി ഉയർത്തി അവയ്ക്കുമധ്യേ ഐക്കണുകൾ ക്രമീകരിച്ച് ഇവയുടെ ഉപയോഗം ക്കൂടുതൽ കാര്യക്ഷമമാക്കി. ദേവാലയങ്ങൾക്കുള്ളിൽ ഏതാണ്ട് മധ്യഭാഗം വരെ പല ഉയരത്തിൽ ഇത്തരം സ്ക്രീനുകൾകൊണ്ട് മറച്ചിരുന്നു. ചിലപള്ളികളിൽ, കൊത്തുപണികൾ കൊണ്ട് അലങ്കരിക്കപ്പെട്ട സ്ക്രീനുകളുടെ മുൻഭാഗത്ത് മുന്നു വാതിലുകൾ ഘടിപ്പിച്ചിരുന്നു. വാതിലുകളുടെ മുൻഭാഗം കമാനങ്ങളും തൊരണങ്ങളും കൊണ്ട് മോടി പിടിപ്പിക്കുകയും പതിവായിരുന്നു.[3]

യവനികയ്ക്കുപകരം

തിരുത്തുക

പാശ്ചാത്യ-മധ്യ-പൗരസ്ത്യശൈലികളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ക്രൈസ്തവ ദേവാലയങ്ങലിൽ ആൾത്താരയുടെ മുന്നിൽ, രണ്ടു വശങ്ങളിലായി ഓരോ ചെറിയ മുറിയും അവയ്ക്കു മുൻപിൽ യവനികയുടെ ഉപയോഗം നിർ‌‌വഹിക്കത്തക്കവണ്ണം വച്ചിട്ടുള്ള ഐക്കണോസ്റ്റാസിസുകളും കാണാം.

ക്രൈസ്തവ ദേവാലയങ്ങളിൽ സാധാരണ കണ്ടുവരുന്ന പ്രധാന ഐക്കണുകൾ ക്രിസ്തുവിന്റെ വിവിധ അപദാനങ്ങളെ പ്രതിപാദിക്കുന്നവ, വിധികർത്താവായുള്ള ക്രിസ്തുവിന്റെ രാജോചിതമായ രണ്ടാം വരവ്, അന്ത്യ തിരുവത്താഴം തുടങ്ങിയവയാണ്.[4]

വിഖ്യാത ഐക്കണുകൾ

തിരുത്തുക
 
ഒരു ആറുവരി ഐക്കണോസ്റ്റാസിസ്

ഐക്കണുകൾക്ക് വിശ്വവിഖ്യാതമായി തീർന്നിട്ടുള്ള യു. എസ്. എസ്. ആറിൽ ഐക്കണോസ്റ്റാസിസ് സ്ക്രീനുകൾ ഒട്ടുംതന്നെ വിരളമല്ല. അവ ഭീമാകാരങ്ങളും കൊത്തുപണികൾ കൊണ്ട് അലംകൃതങ്ങളും ലോഹ നിർമിതങ്ങളുമാണ്. ഇവയ്ക്കു പുറമേ മറ്റുചില ഐക്കണോസ്റ്റാസിസ് മറകളും നിർമ്മിക്കുക സാധാരണമാണ്. സൈവദൂതന്മാരായ ഗബ്രിയേൽ, മൈക്കൾ എന്നിവരുടെ ഐക്കൺ ചിത്രങ്ങൾ, പന്ത്രണ്ട് അപ്പോസ്തലന്മാർ, പഴയനിയമത്തിലെ പ്രവാചകന്മാർ എന്നിവരെ പ്രതിനിധാനം ചെയ്യുന്ന ശില്പങ്ങൾ, ദേവാലയങ്ങളിലെ പെരുന്നാൾദൃശ്യങ്ങൾ ചിത്രീകരിക്കുന്ന ഐക്കണുകൾ തുടങ്ങിയവ ഇത്തരം ഐക്കണൊസ്റ്റാസിസ് സ്ക്രീനുകളിൽ കാണാം.

എ. ഡി. 725-843 കാലഘട്ടങ്ങളിൽ ആരാധനാസ്ഥലങ്ങളിൽ നടന്ന വിഗ്രഹഭഞ്ജന ശ്രമത്തിന്റെ ഫലമായി ഒട്ടുമുക്കാൽ ചിത്രങ്ങളും ഐക്കണുകളും സ്ക്രീനുകളും നശിച്ചുപോയി. എങ്കിലും ചില കിഴക്കൻ രാജ്യങ്ങളിൽ ഇന്നും ആരാധനാ സംബന്ധമായ പ്രാധാന്യം ഐക്കണുകൾക്ക് നൽകിപ്പോരുന്നുണ്ട്.[5]

  1. http://www.yourdictionary.com/iconostasis iconostasis definition
  2. http://www.iconsexplained.com/iec/iec_iconostasis.htm Archived 2010-04-30 at the Wayback Machine. Iconostasis
  3. http://www.stots.edu/article.php?id=58 The Iconostasis
  4. http://en.wikipedia.org/wiki/Iconostasis Placement of Icons
  5. മലയാളം സർ‌‌വവിജ്ഞാനകോശം വാല്യം-5 പേജ്-471

പുറംകണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഐക്കണോസ്റ്റാസിസ്&oldid=3626870" എന്ന താളിൽനിന്ന് ശേഖരിച്ചത്