ഇകാഡിപെറ്റ്സ് സലാസി

(Icadyptes salasi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇയോസീനിലെ അവസാന കാലഘട്ടത്തിൽ ദക്ഷിണ അമേരിക്കയിലെ ഉഷ്ണമേഖലയിൽ ഉണ്ടായിരുന്ന വലിയ പെൻഗ്വിനുകളാണ്‌ ഇകാഡിപെറ്റ്സ് സലാസി. ഇതിന്റെ പേരിലെ ഇകാ (Ica) എന്ന പദം ഈ ജീവിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ പെറുവിയൻ മേഖലയും, ഡിപെറ്റ്സ് (dyptes) എന്നത് മുങ്ങൽ വിദഗ്ദ്ധൻ എന്ന പദത്തിന്റെ ഗ്രീക്ക് പരിഭാഷയും, സലാസി എന്നത് റൊഡോൾഫൊ എന്ന പുരാതനജീവിതന്ത്ര ശാസ്ത്രജ്ഞന്റെ പേരിൽ നിന്നുമാണു ഉത്ഭവിച്ചത്. ഉത്തര കരോലിന സർവകലാശാലയുടെ പുരാതനജീവിതന്ത്ര ശാസ്ത്രജ്ഞയും അധ്യാപികയായ ജൂലിയ ക്ലാർക്കിന്റെ നേതൃത്വത്തിലുള്ള പഠന സംഘമാണു 36 ദശലക്ഷം വർഷങ്ങൾക്ക് മുൻപുള്ള ഈ പെൻഗ്വിന്റെ അവശിഷടം പെറുവിന്റെ തീരദേശത്തു നിന്നു കണ്ടെത്തിയത്. കണ്ടെത്തിയ പെൻഗ്വിൻ വിഭാഗത്തിൽ വലിപ്പത്തിൽ മൂന്നാമത് ആണ് ഇതിന്റെ സ്ഥാനം.

ഇകാഡിപെറ്റ്സ്
Temporal range: Late Eocene (Divisaderan-Tinguirirican)
37.2–33.9 Ma
Icadyptes salasi
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Sphenisciformes
Family: Spheniscidae
Genus: Icadyptes
Species:
I. salasi
Binomial name
Icadyptes salasi
Clarke et al., 2007[1]
  1. Clarke, Julia A.; Daniel T. Ksepka; Marcelo Stucchi; Mario Urbina; Norberto Giannini; Sara Bertelli; Yanina Narváez; Clint A. Boyd (2007-06-29). "Paleogene equatorial penguins challenge the proposed relationship between penguin biogeography, body size evolution, and Cenozoic climate change". Proceedings of the National Academy of Sciences. 104 (28): 11545–50. doi:10.1073/pnas.0611099104. PMC 1913862. PMID 17601778. Archived from the original on 2007-07-08. Retrieved 2007-06-30.


"https://ml.wikipedia.org/w/index.php?title=ഇകാഡിപെറ്റ്സ്_സലാസി&oldid=3946761" എന്ന താളിൽനിന്ന് ശേഖരിച്ചത്