ഇബ്രാഹിം ഖുറൈഷി
(Ibrahim Quraishi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആംസ്റ്റർഡാം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രമുഖ ചിത്രകാരനും ഫോട്ടോഗ്രാഫറും വിഷ്വൽ ആർട്ടിസ്റ്റുമാണ് ഇബ്രാഹിം ഖുറൈഷി(ജനനം : 1973).
ജീവിതരേഖ
തിരുത്തുകകെനിയയിലെ നെയ്റോബിയിൽ ജനിച്ചു. യെമനി -ഉസ്ബെക്ക് വംശജരായിരുന്നു മാതാപിതാക്കൾ. വീഡിയോ, ഫിലിം, ഇൻസ്റ്റലേഷൻ, ഫോട്ടോ പെയിന്റിംഗ് തുടങ്ങി നൃത്തവും അഭിനയവും ഉൾപ്പെടെ ഇബ്രാഹിം ആത്മാവിഷ്കാരത്തിനായി ഉപയോഗിക്കുന്നു.
പ്രദർശനങ്ങൾ
തിരുത്തുക- എക്സ് ബാൾട്ടിക് ട്രിനിയൽ വിലിനസ്
- ദ ബാക്കു ബിനലെ
- ആർട്ട് റോട്ടർഡാം
- നാഷണൽ മ്യൂസിയം ഓഫ് സിംഗപ്പൂർ
- ദ ജപ്പാൻ ഫൗണ്ടേഷൻ, ടോക്കിയോ
- ദ എഷ്യാ സൊസൈറ്റി, ന്യൂയോർക്ക്
- ഹോളണ്ട് ഫെസ്റ്റിവൽ, ആംസ്റ്റർഡാം
കൊച്ചി-മുസിരിസ് ബിനാലെയിൽ
തിരുത്തുകകൊച്ചി-മുസിരിസ് ബിനാലെയിൽ 'ഇസ്ലാമിക് വയലിൻസ്' എന്ന ഇൻസ്റ്റലേഷനാണ് അവതരിപ്പിച്ചത്. ശ്രേണിയിൽ ഘടിപ്പിച്ച മുപ്പതു വയലിനുകളുടെ വീഡിയോ - ശബ്ദ ഇൻസ്റ്റലേഷനാണിത്. 1960 കളിലെ ഫ്ലക്സസ് പ്രസ്ഥാനത്തിനു സമർപ്പിക്കപ്പെട്ടതാണീ രചന.
പേർഷ്യൻ, അറബിക്, ഉറുദു, ടർക്കിഷ് കവിതകളുടെ സ്വാധീനം ഈ രചനയ്ക് 2008 ലെ ആദ്യ പ്രിക്സ് ജാർഡിൻ ദ യൂറോപ്പ് പ്രൈസ് ലഭിച്ചിട്ടുണ്ട്.[1]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-04. Retrieved 2013-01-10.