ഐഫോൺ 5
ആപ്പിൾ പുറത്തിറക്കിയ ടച്ച് സ്ക്രീൻ അധിഷ്ഠിത സ്മാർട്ട്ഫോണാണ് ഐഫോൺ 5. സാൻ ഫ്രാൻസിസ്കോയിലെ യെർബ ബ്യുവേന സാംസ്കാരിക കേന്ദ്രത്തിൽവെച്ച് നടന്ന ആപ്പിൾ പ്രസ് ഈവന്റിൽ ആപ്പിൾ മാർക്കറ്റിംഗ് വിഭാഗം സീനിയർ വൈസ് പ്രസിഡൻറ് ഫിൽ ശില്ലെർ ആണ് ഐഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്.
ബ്രാൻഡ് | ആപ്പിൾ ഇൻകോർപ്പറേറ്റഡ് |
---|---|
ശ്രേണി | ഐഫോൺ |
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ | GSM, CDMA, 3G, EVDO, HSPA+, 4G LTE |
ലഭ്യമായ രാജ്യങ്ങൾ | September 21, 2012[1]
September 28, 2012[1]
November 2, 2012[2]
December 7, 2012[3]
December 14, 2012[3]
December 21, 2012[3]
|
മുൻഗാമി | ഐഫോൺ 4എസ് |
ബന്ധപ്പെട്ടവ | ഐപ്പോഡ് ടച്ച് (5ആം തലമുറ) |
തരം | സ്മാർട്ട്ഫോൺ |
ആകാരം | ബാർ |
അളവുകൾ | 123.8 മി.മീ (4.87 ഇഞ്ച്) H 58.6 മി.മീ (2.31 ഇഞ്ച്) W 7.6 മി.മീ (0.30 ഇഞ്ച്) D |
ഭാരം | 112 ഗ്രാം (3.95 oz) |
ഓപ്പറേറ്റിങ് സിസ്റ്റം | ആദ്യമുണ്ടായിരുന്ന ഓ.എസ്. പതിപ്പ്: iOS 6 നിലവിലുള്ള ഓ.എസ്. പതിപ്പ് iOS 6.0.2, പുറത്തിറക്കിയത് ഡിസംബർ 18 2012 |
ചിപ്സെറ്റ് | ആപ്പിൾ എ6 |
സി.പി.യു. | 1.3 GHz ഇരട്ട കോർ ആപ്പിൾ എ6 |
ജി.പി.യു. | PowerVR SGX543MP3 |
മെമ്മറി | 1GB LPDDR2-1066 RAM |
ഇൻബിൽറ്റ് സ്റ്റോറേജ് | 16, 32 അല്ലെങ്കിൽ 64 GB |
ബാറ്ററി | 3.8 V, 5.45 Wh (1,440 mAh)[4] |
ഇൻപുട്ട് രീതി | ടച്ച്-സ്ക്രീൻ |
സ്ക്രീൻ സൈസ് | 4-inch (100 mm) diagonal (16:9 aspect ratio), multi-touch display, 640 × 1,136 pixels at 326 ppi, 800:1 contrast ratio (typical), 500 cd/m2 max. brightness (typical), Fingerprint-resistant oleophobic coating on front |
പ്രൈമറി ക്യാമറ | 8 MP back-side illuminated sensor, HD video (1080p) |
സെക്കന്ററി ക്യാമറ | 1.2 MP, HD video (720p) |
കണക്ടിവിറ്റി | All models: Wi-Fi (802.11 a/b/g/n) (802.11n: 2.4 and 5 GHz), Bluetooth 4.0, GPS & GLONASS, Quad-band GSM/GPRS/EDGE (850, 900, 1800, 1900 MHz), Quad-band UMTS/HSDPA+/DC-HSDPA (850, 900, 1900, 2100 MHz).
• GSM model (A1428): Dual-band 3G CDMA/EV-DO Rev. A and Rev. B (850, 1900 MHz). Penta-band 4G LTE (Bands 1, 3, 5, 13, 25: 2100, 1800, 850, 700c, 1900 MHz). |
Other | Talk time: Up to 8 hours Standby time: Up to 225 hours (9 days, 9 hours) Internet use: Up to 8 hours (3G), up to 8 hours (LTE), up to 10 hours (Wi-Fi) Video playback: Up to 10 hours Audio playback: Up to 40 hours (1 day, 16 hours) |
ഭാഗങ്ങൾ
തിരുത്തുക4 ഇഞ്ച് റെറ്റിന ഡിസ്പ്ലേ
തിരുത്തുകഐഫോൺ 5-നു മുൻപുള്ള വേർഷനുകളെക്കാൾ വലിപ്പം കൂടിയ സ്ക്രീൻ ആണുള്ളത്, 4 ഇഞ്ച് ഡിസ്പ്ലേ. അതായത് 1,136 x 640 അല്ലെങ്കിൽ ഓരോ ഇഞ്ചിലും 326 പിക്സൽ വീതം ആണ് സൈസ്. ആപ്പിൾ മുൻപേ തന്നെ വ്യക്തമാക്കിയ പോലെ റെറ്റിന ഡിസ്പ്ലേ
4ജി എൽ.ടി.ഇ. നെറ്റ്‌വർക്ക്
തിരുത്തുകഐഫോൺ 5 വേഗമേറിയ 4ജി എൽ.ടി.ഇ. നെറ്റ്‌വർക്കിനെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ട്[അവലംബം ആവശ്യമാണ്]. മാത്രമല്ല, യു.എസ്., യൂറോപ്പ്, ഏഷ്യ തുടങ്ങി ലോകത്തെവിടെയുമുള്ള നെറ്റ്‌വർക്കുകളിൽ പ്രവർത്തിക്കുന്നതാകും പുതിയ ഐഫോൺ . ഐഫോണിനില്ലെന്ന് സാംസങ് അവകാശപ്പെട്ടിരുന്ന 4ജി പിന്തുണ ഐഫോൺ 5 ൽ വരുന്നതോടെ, ആപ്പിളിന് സ്മാർട്ട്‌ഫോൺ മേഖലയിലെ പിടി ഒന്നുകൂടി മുറുക്കാനാകും.
അടുത്ത തലമുറ വയർലെസ്സ് ബ്രോഡ്ബാൻഡ് സങ്കേതമാണ് എൽ.ടി.ഇ (LTE). ഉള്ളടക്കഘടകങ്ങളും വീഡിയോ സ്ട്രീമിങും വെബ് ബ്രൌസിങ്ങുമെല്ലാം ഉന്നതവേഗത്തിൽ സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണിത്.
അമേരിക്കയിൽ ടി-മൊബൈൽ, എടി ആൻഡ് ടി, വെറൈസൺ തുടങ്ങിയവയൊക്കെ യു.എസിൽ അതിവേഗ വയർലെസ്സ് ബ്രോഡ്ബാൻഡ് സേവനം നൽകുന്ന മൊബൈൽ കമ്പനികളാണ്.
ഇത്തരം മൊബൈൽ സേവനദാതാക്കൾ ഉപഭോക്താക്കളെ 4ജി നെറ്റ്‌വർക്ക് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. കാരണം, അതിവേഗ വയർലെസ്സ് കണക്ഷൻ വഴി ഡേറ്റാകൈമാറ്റം ഏറും, വരുമാനവും വർധിക്കും.
പ്രോസസ്സർ : A6 ചിപ്സെറ്റ്
തിരുത്തുകപുതിയ A6 പ്രോസ്സസർ ആണ് ഐഫോൺ 5 ൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് പഴയ ഐഫോൺ 4s ൽ ഉപയോഗിച്ച A5 നേക്കാൾ രണ്ടു മടങ്ങ് വേഗത കൂടിയതാണ്.
ബാറ്ററി ലൈഫ്
തിരുത്തുകഐഫോൺ ബാറ്ററി ലൈഫിനെ കുറിച്ച് അത്ര നല്ല വാർത്തയൊന്നും അല്ല പുറത്തു വരാറ്. എന്നാൽ പഴയ വേർഷനുകളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ നല്ല ബാറ്ററി ലൈഫ് ആണ് ഐഫോൺ 5 വാഗ്ദാനം ചെയ്യുന്നത്. 3G ഉപയോഗത്തിൽ 8 മണിക്കൂർ ആണ് അവർ വാഗ്ദാനം ചെയ്യുന്ന ബാറ്ററി ലൈഫ്.
ക്യാമറ
തിരുത്തുകഐഫോണിന്റെ മറ്റു വെർഷനുകളെ അപേക്ഷിച്ചു കൂടുതൽ നല്ല ക്യാമറയാണ് ഐഫോൺ 5ൽ . 8 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. എന്നാൽ പഴയതിനെ അപേക്ഷിച്ചു 25% വലിപ്പം കുറവാണു പുതിയ ക്യാമറക്ക്.
ഡോക് കണക്ടർ
തിരുത്തുകപഴയതിനെ അപേക്ഷിച്ചു ചെറിയ ഡോക് കണക്ടർ വാഗ്ദാനം ചെയ്യുന്നു ഐഫോൺ 5. 19 പിൻ ഡോക് കണക്ടർ ആണ് പുതിയ ഫോണിൽ ഉള്ളത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Apple Introduces iPhone 5 (Press Release)". Apple. September 12, 2012. Retrieved October 11, 2012.
- ↑ "Apple iPhone 5 finally comes to India (News Report)". Times of India. November 2, 2012. Archived from the original on 2013-07-23. Retrieved November 23, 2012.
- ↑ 3.0 3.1 3.2 "iPhone 5 Arrives in South Korea & More Than 50 Additional Countries in December (Press Release)". Apple. December 3, 2012. Retrieved December 3, 2012.
- ↑ "iPhone 5 Teardown". iFixit. Retrieved October 24, 2012.