ഇൻസാറ്റ്

(INSAT എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതത്തിന്റെ ആശയവിനിമയ സംവിധാനങ്ങൾക്കും, കാലാവസ്ഥാ നിരീക്ഷണത്തിനും മറ്റുമായി ഇസ്രോ വിക്ഷേപിച്ചിട്ടുള്ള വിവിധോദ്ദേശ ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ പരമ്പരയാണ് ഇൻസാറ്റ് എന്നറിയപ്പെടുന്നത്. Indian National Satellite System (ഇന്ത്യൻ ദേശീയ ഉപഗ്രഹ സംവിധാനം) എന്നതിന്റെ ചുരുക്കപ്പേരാണ് ഇൻസാറ്റ് (ആംഗലേയം:INSAT). 1983ൽ കമ്മീഷൻ ചെയ്യപ്പെട്ട ഇൻസാറ്റ് പരമ്പരയാണ് ഏഷ്യാ-പസിഫിക് മേഖലയിലെ ഏറ്റവും വലിയ സ്വദേശീയ വാർത്താവിനിമയ ശൃംഖല. ഈ പരമ്പരയിലെ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങൾ ഇൻസാറ്റ്-2E, ഇൻസാറ്റ്-3A, ഇൻസാറ്റ്-3B, ഇൻസാറ്റ്-3C, ഇൻസാറ്റ്-3E, കല്പന-1 (മെറ്റ്സാറ്റ്), ജിസാറ്റ്-2, എഡ്യൂസാറ്റ് (ജിസാറ്റ്-3) ഇൻസാറ്റ്-4A എന്നിവയാണ്. ഇൻസാറ്റ് പരമ്പരയിലെ ഉപഗ്രഹങ്ങൾ ടെലിവിഷൻ ചാനലുകൾക്കും മറ്റു വാർത്താവിനിമയ ഉപാധികൾക്കുമായി അനവധി ട്രാൻസ്പോണ്ടറുകൾ(Transponder) (ഏകദേശം 150-ഓളം) വിവിധ ബാൻഡുകളിലായി(സി, കെ.യു, എക്സ്റ്റൻഡഡ് സി, എസ്) നൽകുന്നുണ്ട്. ഈ പരമ്പരയിലെ ചില ഉപഗ്രഹങ്ങളിൽ കാലാവസ്ഥാ പഠനങ്ങൾക്കായി ഹൈ റെസല്യൂഷൻ റേഡിയോമീറ്റർ, സിസിഡി കാമറകൾ തുടങ്ങിയ ആധുനിക ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. ഈ ഉപഗ്രഹങ്ങളിൽ ദക്ഷിണേഷ്യാ-ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ അപകടത്തിൽ പെടുന്ന കപ്പലുകളിൽനിന്നും മറ്റുമുള്ള സിഗ്നലുകൾ സ്വീകരിക്കാനായുള്ള ട്രാൻസ്പോണ്ടറുകളുമുണ്ട്. കോസ്പാസ്-സർസാറ്റ് പദ്ധതിയിലെ അംഗമായ ഇസ്രോ ഈ ഉപഗ്രഹങ്ങളുടെ സഹായത്താൽ അപകടത്തിൽ പെട്ട കപ്പലുകളെയും മറ്റും കണ്ടുപിടിക്കാനും രക്ഷാനടപടികൾ കൈക്കൊള്ളാനും സഹായിക്കാറുണ്ട്.

ഇൻസാറ്റ്-1B

ഇൻസാറ്റ് നാഴികക്കല്ലുകൾ

തിരുത്തുക
കൃത്രിമോപഗ്രഹം വിക്ഷേപണ തീയതി വിക്ഷേപണ വാഹനം
ഇൻസാറ്റ് 1A ഏപ്രിൽ 10, 1982  Delta 3910/PAM-D Deactivated: 6 September 1983
ഇൻസാറ്റ് 1B ഓഗസ്റ്റ് 30, 1983  STS-8 / PAM-D Deactivated: August 1993
ഇൻസാറ്റ് 1C ജൂലൈ 21, 1988   Ariane-3
ഇൻസാറ്റ്1D ജൂൺ 12, 1990  Delta 4925
ഇൻസാറ്റ് 2DT ഫെബ്രുവരി 26, 1992  Ariane-44L H10 ജനുവരി 01, 1998 നു ARABSAT-1C എന്ന ഉപഗ്രഹം ഏറ്റെടുത്ത് ഇൻസാറ്റ്-2DT എന്നു പുനർനാമകരണം ചെയ്തു. Deactivated: October 2004
ഇൻസാറ്റ് 2A ജൂലൈ 10, 1992  Ariane-44L H10
ഇൻസാറ്റ് 2B ജൂലൈ 23, 1993  Ariane-44L H10+
ഇൻസാറ്റ് 2C ഡിസംബർ 7, 1995  Ariane-44L H10-3
ഇൻസാറ്റ് 2D ജൂൺ 4, 1997  Ariane-44L H10-3
ഇൻസാറ്റ് 2E ഏപ്രിൽ 3, 1999  Ariane-42P H10-3
ഇൻസാറ്റ് 3B മാർച്ച് 22, 2000  Ariane-5G
ജിസാറ്റ്-1 Apr 18, 2001  GSLV-D1
ഇൻസാറ്റ് 3C ജനുവരി 24, 2002  Ariane5-V147
കല്പന-1 Sep 12, 2002  PSLV-C4
ഇൻസാറ്റ് 3A Apr 10, 2003  Ariane5-V160
ജിസാറ്റ്-2 May 08, 2003  GSLV-D2
ഇൻസാറ്റ് -3E സെപ്റ്റംബർ 28, 2003  Ariane5-V162
എഡ്യുസാറ്റ് Sep 20, 2004  GSLV-F01
HAMSAT May 05, 2005  PSLV-C6
ഇൻസാറ്റ് 4A ഡിസംബർ 22, 2005  ARIANE5-V169
ഇൻസാറ്റ്4B മാർച്ച് 12, 2007   Ariane5
ഇൻസാറ്റ്-4CR Sep 02, 2007  GSLV-F04
ജിസാറ്റ്-4 Apr 15, 2010  GSLV-D3
ജിസാറ്റ്-5P Dec 25, 2010  GSLV-F06
ജിസാറ്റ്-8 May 21, 2011  Ariane-5 VA-202
ജിസാറ്റ്-12 Jul 15, 2011  PSLV-C17
ജിസാറ്റ്-10 Sep 29, 2012  Ariane-5 VA-209
ഇൻസാറ്റ് 3D Jul 26, 2013  Ariane-5 VA-214
ജിസാറ്റ് -7 Aug 30, 2013  Ariane-5 VA-215
ജിസാറ്റ്-14 Jan 05, 2014  GSLV-D5
ജിസാറ്റ്-16 Dec 07, 2014  Ariane-5 VA-221
ജിസാറ്റ്-6 Aug 27, 2015   ജി.എസ്.എൽ.വി.-ഡി6 എം.കെ.-2
ജിസാറ്റ്-15 Nov 11, 2015   Ariane-5 VA-227
"https://ml.wikipedia.org/w/index.php?title=ഇൻസാറ്റ്&oldid=2348833" എന്ന താളിൽനിന്ന് ശേഖരിച്ചത്