ഹം ആപ്കെ ഹെ കോൻ
1994 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ്ഹം ആപ്കേ ഹെ കോൻ..! (HAHK;[2] Who am I to You). രാജശ്രീ പ്രൊഡക്ഷൻസ് നിർമിച്ച ഈ ചലച്ചിത്രത്തിന് രചനയും സംവിധാനവും നിർവഹിച്ചത് സൂരജ് ആർ. ബാർജാത്യയാണ്. ദീക്ഷിത്തും സൽമാനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പരമ്പരാഗത ഇന്ത്യൻ വിവാഹ ആഘോഷങ്ങളെ പശ്ചാത്തമാക്കിയിരിക്കുന്നു.
ഹം ആപ്കേ ഹെ കോൻ..! | |
---|---|
പ്രമാണം:File:Hahk.jpg | |
സംവിധാനം | Sooraj R. Barjatya |
നിർമ്മാണം | Ajit Kumar Barjatya Kamal Kumar Barjatya Rajkumar Barjatya |
രചന | Sooraj R. Barjatya |
അഭിനേതാക്കൾ | Madhuri Dixit Salman Khan Mohnish Bahl Renuka Shahane Anupam Kher Reema Lagoo Alok Nath |
സംഗീതം | Raamlaxman |
ഛായാഗ്രഹണം | Rajan Kinagi |
ചിത്രസംയോജനം | Mukhtar Ahmed |
സ്റ്റുഡിയോ | Rajshri Productions |
വിതരണം | Rajshri Productions |
റിലീസിങ് തീയതി | 5 August 1994 |
രാജ്യം | India |
ഭാഷ | Hindi |
ബജറ്റ് | ₹42.5 മില്യൺ (equivalent to ₹200 million or US$3.0 million in 2016) |
സമയദൈർഘ്യം | 199 minutes[i] |
ആകെ | ₹1.35 ബില്യൺ (equivalent to ₹6.2 billion or US$97 million in 2016) |
ഒരു വിവാഹബന്ധത്തിലൂടെ പരസ്പരം ഒന്നിച്ചു ചേർക്കപ്പെട്ട രണ്ടു കുടുംബങ്ങളിൽ പെട്ടവരാണ് പ്രേമും (സൽമാൻ ഖാൻ) നിഷയും (മാധുരി ദീക്ഷിത്ത്). ആ ബന്ധം അവരെ തീവ്രമായ പ്രണയത്തിലേക്ക് നയിക്കുന്നു. സന്തോഷവും സംഗീതവും നിറഞ്ഞ അവരുടെ ജീവിത്തിലേക്കും കുടുംബത്തിലേക്കും അപ്രതീക്ഷിതമായി വരുന്ന ദുരന്തം അവരുടെ പ്രണയത്തിന് തടസമാകുന്നു.
ബോളിവുഡിൻറെ ചരിത്രത്തിലെ എക്കാലത്തെയും വലിയ പണംവാരി ചിത്രങ്ങളിലൊന്നാണ് ഹം ആപ്കേ ഹേ കോൻ. 100 കോടി കളക്ഷൻ നേടിയ ആദ്യത്തെ ഹിന്ദി ചലച്ചിത്രമാണിത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടി ഉൾപ്പെടെ അഞ്ചു ഫിലിം ഫെയർ അവാർഡുകളും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും ചിത്രം കരസ്ഥമാക്കി.
കഥാപാത്രങ്ങളും അഭിനേതാക്കളും
തിരുത്തുക- മാധുരി ദീക്ഷിത് - നിഷ ചൗധരി
- സൽമാൻ ഖാൻ- പ്രേം
- മോഹ് നിഷ് ബാൽ - രാജേഷ്
- രേണുക ഷഹാനേ - പൂജാ ചൗധരി
- അനുപം ഖേർ - പ്രഫ. സിദ്ധാർത്ഥ് ചൗധരി
- റീമാ ലാഗോ - മിസിസ്. ചൗധരി
- അലോക് നാഥ് - കൈലാഷ് നാഥ്
സംഗീതം
തിരുത്തുകസംഗീതത്തിന് വളരെ പ്രാധാന്യമുള്ള ഹം ആപ്കേ ഹേ കോനിന് ഈണം പകർന്നത് രാംലക്ഷ്മണാണ്. രവീന്ദർ റാവലും ദേവ് കോഹ് ലിയുമാണ് ചിത്രത്തിനായി വരികളെഴുതിയത്. ലതാ മങ്കേഷ്കറും എസ്. പി. ബാലസുബ്രമണ്യവുമാണ് ഗാനങ്ങൾക്ക് ശബ്ദം നൽകിയത്. ചിത്രത്തിലെ 14 ഗാനങ്ങളിൽ 11 ലും ലതാ മങ്കേഷ്കറുടെ അനുഗൃഹീത ശബ്ദം ഇടം നേടി. ബോളിവുഡ് സംഗീത ചരിത്രത്തിൽ തന്നെ ഏറ്റവും വിറ്റഴിഞ്ഞ ആൽബങ്ങളിലൊന്നാണിത്.
അവലംബം
തിരുത്തുക- ↑ "Hum Aapke Hain Koun! (1994)". British Board of Film Classification. Archived from the original on 14 ഓഗസ്റ്റ് 2013. Retrieved 22 ഏപ്രിൽ 2013.
- ↑ Ganti 2013, പുറം. 98.
കുറിപ്പുകൾ
തിരുത്തുക
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/>
റ്റാഗ് കണ്ടെത്താനായില്ല