ഹ്യൂ ടോയ്

(Hugh Toye എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിലും ബർമയിലും പ്രവർത്തിച്ചിരുന്ന ഒരു ബ്രിട്ടീഷ് ആർമി ഇന്റലിജൻസ് ഓഫീസറായിരുന്നു കേണൽ ക്ലോഡ് ഹ്യൂ ടോയ് MBE (29 മാർച്ച് 1917 - 15 ഏപ്രിൽ 2012).

Hugh Toye
ജനനം(1917-03-29)മാർച്ച് 29, 1917
മരണംഏപ്രിൽ 15, 2012(2012-04-15) (പ്രായം 95)
പൗരത്വം England
തൊഴിൽArmy intelligence officer
ജീവിതപങ്കാളി(കൾ)Betty
പുരസ്കാരങ്ങൾMBE

അദ്ദേഹം റോയൽ ആർമി മെഡിക്കൽ കോർപ്സിന്റെ റാങ്കുകളിൽ ഒരു ലാൻസ് കോർപ്പറലായി പട്ടികയിൽ പേരു ചേർക്കുകയും "ഈ മേഖലയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിശിഷ്ട സേവനങ്ങൾക്കുള്ള അംഗീകാരമായി താഴെ പറയുന്നവരുടെ പേരുകൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മാർച്ച്-ജൂൺ, 1940 എന്ന തലക്കെട്ടിൽ 1940 ഡിസംബർ 20 -ന് ലണ്ടൻ ഗസറ്റിലെ ഡെസ്പാച്ചുകളിൽ പരാമർശിക്കപ്പെട്ടു.

1941 മേയ് 10 -ന് ഓഫീസർ കേഡറ്റ് ട്രെയിനിംഗ് യൂണിറ്റിൽ വിജയകരമായി കോഴ്സ് പാസായ ശേഷം അദ്ദേഹം റോയൽ ആർട്ടിലറിയിൽ രണ്ടാമത്തെ ലെഫ്റ്റനന്റായി ബ്രിട്ടീഷ് ആർമിയിൽ യുദ്ധകാല അടിയന്തര കമ്മീഷൻ സ്വീകരിച്ചു. [1]

ജാപ്പനീസ് സൈന്യത്തിലെയും ഇന്ത്യൻ നാഷണൽ ആർമിയിലെയും പിടിച്ചെടുത്ത സൈനികരെ ചോദ്യം ചെയ്യുന്നതിനുള്ള ചുമതല കമ്പയിൻഡ് സെർവീസെസ് ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസിൽ ജോലി ചെയ്യുന്ന ടോയിയ്ക്കായിരുന്നു. ഒരു പാശ്ചാത്യ പണ്ഡിതൻ ആയ ടോയ് എഴുതിയ ആദ്യത്തെ ആധികാരിക ചരിത്രകൃതിയാണ് 1959- ൽ പ്രസിദ്ധീകരിച്ച ഐ.എൻ.എ യുടെ ചരിത്രം പറയുന്ന, ദ സ്പ്രിംഗിങ് ടൈഗർ.[2] യുദ്ധം നടന്നതിനുശേഷം തെക്ക്-കിഴക്കൻ ഏഷ്യയിൽ ബ്രിട്ടീഷ് സൈന്യത്തിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. ബർമ്മ, ലാവോസ്, ഹോങ്കോങ്, ബാങ്കോക്ക് എന്നിവിടങ്ങളിൽ വിവിധ ഘട്ടങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു. 1960-കളുടെ ഒടുവിൽ ഓക്സ്ഫോർഡിലെ നഫീൽഡ് കോളജിൽ നിന്ന് നിന്ന് പിഎച്ച്ഡി സമ്പാദിച്ചു. 1972- ൽ ടോയ് സൈന്യത്തിൽ നിന്നും വിരമിച്ചു.

  1. London Gazette, 20 May 1941
  2. Fay 1993, p. 402
"https://ml.wikipedia.org/w/index.php?title=ഹ്യൂ_ടോയ്&oldid=3676349" എന്ന താളിൽനിന്ന് ശേഖരിച്ചത്