ദ സ്പ്രിംഗിങ് ടൈഗർ
1959- ൽ കേണൽ ഹ്യൂ ടോയ് പ്രസിദ്ധീകരിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ ചരിത്രപരമായ വിവരണമാണ് ദ സ്പ്രിംഗിങ് ടൈഗർ. ലണ്ടനിൽ കസ്സെൽ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം സൈന്യത്തിന്റെ ആദ്യത്തെ സിംപതെറ്റിക് വെസ്റ്റേൺ അക്കൗണ്ടുകളിൽ ഒന്നാണ്.[1] രണ്ടാം ലോകമഹായുദ്ധകാലത്ത് ബർമയിൽ പ്രവർത്തിച്ചിരുന്ന ഇന്റലിജൻസ് ഓഫീസറായിരുന്നു ഹ്യൂ ടോയ്. സിഎസ്ഡിഐ (ഐ) പ്രകാരം ഇന്ത്യൻ നാഷണൽ ആർമിയുടെ പിടിച്ചെടുക്കപ്പെട്ട സൈനികരെ ചോദ്യം ചെയ്യേണ്ട ചുമതല അദ്ദേഹത്തിനായിരുന്നു.
പ്രമാണം:TheSpringingTiger.jpg | |
കർത്താവ് | Hugh Toye |
---|---|
രാജ്യം | United Kingdom |
ഭാഷ | English |
സാഹിത്യവിഭാഗം | History (Military) |
പ്രസാധകർ | Cassell |
പ്രസിദ്ധീകരിച്ച തിയതി | 1959 |
മാധ്യമം |
പുസ്തകത്തിന്റെ ആമുഖം കൈകാര്യം ചെയ്തിരിക്കുന്നത് 1946 ലെ ഇന്ത്യൻ യുദ്ധകാര്യ വകുപ്പിന്റെ സെക്രട്ടറിയായിരുന്ന ഫിലിപ്പ് മേസൺ ആണ്. സുഭാഷ് ചന്ദ്ര ബോസിന്റെ കീഴിൽ പട്ടാളത്തിന്റെ തകർച്ചയും തുടർന്നുള്ള പുനരുജ്ജീവനവും, ജാപ്പനീസ് രഹസ്യാന്വേഷണ വിഭാഗമായ എഫ് കികാന്റെ ആഭിമുഖ്യത്തിൽ ഐഎൻഎ യുടെ രൂപവത്കരണത്തെക്കുറിച്ചും ദ സ്പ്രിംഗിങ് ടൈഗർ വിശദമായി പ്രതിപാദിക്കുന്നു.
കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- Fay, Peter W. (1993), The Forgotten Army: India's Armed Struggle for Independence, 1942–1945, Ann Arbor, University of Michigan Press., ISBN 0-472-08342-2