കാരപ്പൊങ്ങ്

ചെടിയുടെ ഇനം
(Hopea utilis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കാണപ്പെടുന്ന പൊങ്ങുവർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരിനം വന്മരമാണ് കാരപ്പൊങ്ങ് (ശാസ്ത്രീയനാമം: Hopea utilis). കാരക്കൊങ്ങ് എന്നും അറിയപ്പെടുന്നു. ഡിപ്റ്റെറോകാർപേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ നിത്യഹരിത വൃക്ഷം ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം വംശനാശത്തിന്റെ വക്കിലാണ്[1] കേരളത്തിൽ തെന്മലയിലും സൈലന്റ് വാലിയിലും തമിഴ്നാട്ടിൽ തിരുനെൽവേലിയിലും കുറ്റാലത്തുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്[1].

കാരപ്പൊങ്ങ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. utilis
Binomial name
Hopea utilis
Bedd. Bole

നിത്യഹരിതവനങ്ങളിൽ വളരുന്ന കാരപ്പൊങ്ങ് അധികം ചൂടും തണുപ്പും ഉള്ള പ്രദേശങ്ങളിൽ വളരുന്നില്ല. 25 മീറ്റർ വരെ ഉയരത്തിൽ ഇവ വളരുന്നു[2]. ഇവയുടെ ഇലകൾ ഏകാന്തരമായാണ് വിന്യസിച്ചിരിക്കുന്നത്. ഇലകൾക്ക് ഏകദേശം 11 സെന്റീമീറ്റർ നീളവും 4 സെന്റീമീറ്റർ വീതിയുമുണ്ടാകുന്നു. ദ്വിലിംഗങ്ങളായ പുഷ്പങ്ങൾ വേനലിലാണ് പൂക്കുന്നത്. പൂക്കൾക്ക് അഞ്ചു ദളങ്ങൾ ഉണ്ട്. കായ മഴക്കാലമാകുമ്പോൾ മൂപ്പെത്തുന്നു. ഇവയുടെ സ്വാഭാവിക പുനരുത്ഭവം വളരെ കുറവാണ്. ഈടും ഉറപ്പും ഉണ്ടെങ്കിലും പൊട്ടിപ്പോകാൻ സാധ്യതയുള്ളതിനാൽ തടി കട്ടി ഉരുപ്പടിക്കായി ഉപയോഗിക്കുന്നു.

  1. 1.0 1.1 1.2 Ashton, P. 1998. Hopea glabra. 2006 IUCN Red List of Threatened Species.
  2. "Hopea utilis (Bedd.) Bole - DIPTEROCARPACEAE". Archived from the original on 2010-07-25. Retrieved 2012-03-25.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാരപ്പൊങ്ങ്&oldid=3926751" എന്ന താളിൽനിന്ന് ശേഖരിച്ചത്