ഹോണിയറ
മെലനേഷ്യൻ രാജ്യമായ സോളമൻ ദ്വീപുകളുടെ തലസ്‌ഥാനം ആണ് ഹോണിയാറ(Honiara /ˌhoʊniˈɑːrə/) . ഗ്വഡാൽകനാൽ എന്ന ദ്വീപിന്റെ വടക്ക് പടിഞ്ഞാറ് ആയി ഹോണിയാറ സ്ഥിതിചെയ്യുന്നു. 2017-ൽ ഇവിടത്തെ ജനസംഖ്യ 84,520 ആയിരുന്നു.
ഹോണിയാറ Honiara | ||
---|---|---|
Honiara | ||
| ||
Coordinates: 9°25′55″S 159°57′20″E / 9.43194°S 159.95556°E | ||
Country | Solomon Islands | |
Province | Honiara Town | |
Island | Guadalcanal | |
• Mayor | Israel Maeoli | |
• ആകെ | 22 ച.കി.മീ.(8 ച മൈ) | |
ഉയരം | 29 മീ(95 അടി) | |
(2017) | ||
• ആകെ | 84,520 | |
• ജനസാന്ദ്രത | 3,800/ച.കി.മീ.(10,000/ച മൈ) | |
സമയമേഖല | UTC+11:00 (UTC) | |
Climate | Af |
ചരിത്രം
തിരുത്തുകഗ്വാഡൽകനാൽ ഭാഷകളിലൊന്നിൽ കിഴക്കൻ കാറ്റിന്റെ പ്രദേശം അഥവാ തെക്ക് കിഴക്കൻ കാറ്റിനെ അഭിമുഖീകരിക്കുന്ന സ്ഥലം എന്ന് അർഥം വരുന്ന നഘോ നി അറ (nagho ni ara) എന്നതിൽ നിന്നുമാണ് ഈ പേർ വന്നത് .[1] നഗര ചരിത്രത്തെക്കുറിച്ച് വെളിച്ചം വീശുന്ന രേഖകൾ കണ്ടെത്തപ്പെട്ടിട്ടില്ല. [2]
രണ്ടാം ലോകമഹായുദ്ധം
തിരുത്തുകരണ്ടാം ലോക മഹായുദ്ധത്തിനിടയിലെ ഗ്വാഡൽകനാൽ പോരാട്ടത്തിലെ ഹെൻഡേഴ്സൻ ഫീൽഡ് യുദ്ധം നടന്നത് ഹോണിയാറയുടെ കിഴക്കായി സ്ഥിതിചെയ്യുന്ന ഏയർപോർട്ട് പ്രദേശത്തിൽ ആയിരുന്നു, ജപാനെ അമേരിക്കൻ ഐക്യനാടുകൾ ഈ പോരാട്ടത്തിൽ പരാജയപ്പെടുത്തി.
ആധുനിക കാലം
തിരുത്തുക1952-ൽ ഹോണിയാറ ബ്രിട്ടീഷ് സംരക്ഷിത പ്രദേശമായിരുന്ന സോളമൻ ദ്വീപുകളുടെ തലസ്‌ഥാനം ആയിത്തീർന്നു. രണ്ടാം ലോകമഹായുദ്ധം നടന്നപ്പോൾ അമേരിക്ക ഇവിടത്തെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചതാൺ* ഹോണിയാറയിലേക്ക് തലസ്ഥാനം മാറ്റാൻ ബ്രിട്ടീഷ് ഗവണ്മെന്റിനെ പ്രേരിപ്പിച്ചത്.[3][4] 1952 ജനുവരി ആദ്യം ഗവണ്മെന്റ് കാര്യാലയങ്ങൾ ഇവിടെ പ്രവർത്തിക്കാൻ ആരംഭിച്ചു. സർ റോബർട്ട് സ്റ്റാൻലി അക്കാലത്ത് ഇവിടം ആസ്ഥാനമാക്കി പടിഞ്ഞാറൻ പസഫിക്കിലെ ഹൈ കമ്മീഷനർ ആയി പ്രവർത്തിച്ചുവന്നിരുന്നു.[5] ഡോക്ടർ മാകു സലാടോ (Dr. Macu Salato) 1954 ഓഗസ്റ്റ് ആദ്യത്തിൽ ഹോണിയാറയിലെത്തി കുഷ്ഠരോഗികളുടെ സർവ്വേ നടത്തി.[6] 1955 മാർച്ച് അവസാനത്തോടെ അദ്ദേഹം ഫിജിയിലേക്ക് തിരിച്ചു.[6]
ഭൂമിശാസ്ത്രം
തിരുത്തുകഗ്വഡാൽകനാൽ ദ്വീപിന്റെ വടക്ക് പടിഞ്ഞാറ് ആയി ഹോണിയാറ സ്ഥിതിചെയ്യുന്നു, ഇവിടെ പോയിന്റ് ക്രൂസിൽ ഒരു തുറമുഖം നിലകൊള്ളുന്നുണ്ട്. 2006-ലെ കലാപത്തിനാൽ ബാധിക്കപ്പെട്ട ചൈനാടൗണിനെ മറികടന്ന് പട്ടണത്തിലൂടെ മാതാനികാവു നദി ഒഴുകുന്നു. കുക്കും ഹൈവേയെ ചുറ്റിപ്പറ്റിയാണ് പട്ടണത്തിലെ മിക്ക ഭാഗവും, ഈ റോഡ് നഗരത്തെ, നേരത്തേ ഹെൻഡേഴ്സൺ ഫീൽഡ് എന്നറിയപ്പെട്ടിരുന്ന ഹൊണിയാറ ഇന്റർനാഷണൽ എയർപോർട്ടുമായി ബന്ധിപ്പിക്കുന്നു. നഗരത്തിനും 11 കിലോമീറ്റർ (36,000 അടി) കിഴക്കായി ലുങ്ക നദിക്ക് അക്കരെയാണ് എയർപോർട്ടിന്റെ സ്ഥാനം. നഗരഹൃദയത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വൈറ്റ് റിവർ തനാഗായ്[7] എന്നിവ നിലകൊള്ളുന്നു,
കാലാവസ്ഥ
തിരുത്തുകഇവിടത്തെ കാലാവസ്ഥഉഷ്ണമേഖലാ മഴക്കാടുകളുടെ കാലാവസ്ഥയാണ്. ശരാശരി പകൽ താപനില 28 ° C (82 ° F) ആണ്. നവംബർ മുതൽ ഏപ്രിൽ വരെ ഹോണിയറയിൽ മഴ പെയ്യാറുണ്ട്. പ്രതിവർഷം ശരാശരി മഴ ഏകദേശം 2,000 മീറ്ററാണ് (79 ഇഞ്ച്), ഇത് മൊത്തത്തിലുള്ള സോളമൻ ദ്വീപുകളിലെ ശരാശരിയേക്കാൾ കുറവാണ് (3,000 മീറ്റർ (120 ഇഞ്ച്)). ഹോണിയറയിൻ മൺസൂൺ അനുഭവപ്പെടുന്നു.[8]
ഹോണിയറ പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 33.9 (93) |
34.1 (93.4) |
33.9 (93) |
33.4 (92.1) |
33.6 (92.5) |
32.8 (91) |
33.3 (91.9) |
33.5 (92.3) |
33.4 (92.1) |
33.3 (91.9) |
33.4 (92.1) |
34.8 (94.6) |
34.8 (94.6) |
ശരാശരി കൂടിയ °C (°F) | 30.7 (87.3) |
30.5 (86.9) |
30.2 (86.4) |
30.5 (86.9) |
30.7 (87.3) |
30.4 (86.7) |
30.1 (86.2) |
30.4 (86.7) |
30.6 (87.1) |
30.7 (87.3) |
30.7 (87.3) |
30.5 (86.9) |
30.5 (86.9) |
പ്രതിദിന മാധ്യം °C (°F) | 26.7 (80.1) |
26.6 (79.9) |
26.6 (79.9) |
26.5 (79.7) |
26.6 (79.9) |
26.4 (79.5) |
26.1 (79) |
26.2 (79.2) |
26.5 (79.7) |
26.5 (79.7) |
26.7 (80.1) |
26.8 (80.2) |
26.5 (79.7) |
ശരാശരി താഴ്ന്ന °C (°F) | 23.0 (73.4) |
23.0 (73.4) |
23.0 (73.4) |
22.9 (73.2) |
22.8 (73) |
22.5 (72.5) |
22.2 (72) |
22.1 (71.8) |
22.3 (72.1) |
22.5 (72.5) |
22.7 (72.9) |
23.0 (73.4) |
22.7 (72.9) |
താഴ്ന്ന റെക്കോർഡ് °C (°F) | 20.2 (68.4) |
20.7 (69.3) |
20.7 (69.3) |
20.1 (68.2) |
20.5 (68.9) |
19.4 (66.9) |
18.7 (65.7) |
18.8 (65.8) |
18.3 (64.9) |
17.6 (63.7) |
17.8 (64) |
20.5 (68.9) |
17.6 (63.7) |
മഴ/മഞ്ഞ് mm (inches) | 277 (10.91) |
287 (11.3) |
362 (14.25) |
214 (8.43) |
141 (5.55) |
97 (3.82) |
100 (3.94) |
92 (3.62) |
95 (3.74) |
154 (6.06) |
141 (5.55) |
217 (8.54) |
2,177 (85.71) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) | 19 | 19 | 23 | 18 | 15 | 13 | 15 | 13 | 13 | 16 | 15 | 18 | 197 |
% ആർദ്രത | 80 | 81 | 81 | 80 | 80 | 79 | 75 | 73 | 73 | 75 | 76 | 77 | 78 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 186.0 | 155.4 | 198.4 | 192.0 | 210.8 | 198.0 | 186.0 | 204.6 | 192.0 | 226.3 | 216.0 | 164.3 | 2,329.8 |
ദിവസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 6.0 | 5.5 | 6.4 | 6.4 | 6.8 | 6.6 | 6.0 | 6.6 | 6.4 | 7.3 | 7.2 | 5.3 | 6.4 |
ഉറവിടം: Deutscher Wetterdienst[9] |
ഭരണവിഭജനം
തിരുത്തുകഹോണിയറയിലെ ദേശീയ തലസ്ഥാന പ്രദേശം താഴെപ്പറയുന്ന വാർഡുകളായി തിരിച്ചിരിക്കുന്നു:
സമ്പദ്‌വ്യവസ്ഥ
തിരുത്തുകസോളമൻ ദ്വീപുകളുടെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഹോണിയറ സാമ്പത്തികമായി വളരെ വേഗത്തിൽ വികസിച്ചു; 1960 കളിലും 1970 കളിലും, അക്കാലത്ത് സോളമൻ ദ്വീപുവാസികളിൽ അഞ്ച് ശതമാനം മാത്രമേ അവിടെ താമസിച്ചിരുന്നുള്ളൂ എങ്കിലും, രാജ്യത്തെ സാമ്പത്തിക വികസനത്തിനുള്ള നിക്ഷേപത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഹോണിയറയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ചെലവഴിക്കപ്പെട്ടു. [10] തുളാഗിയെപ്പോലെവ്യവസായവൽക്കരണത്തിന്റെ ഫലമായി നഗരം ഗണ്യമായി വളർന്നില്ല.[11]
ഹോണിയറ സോളമൻ ദ്വീപുകളുടെ പ്രധാന വിനോദസഞ്ചാരകേന്ദമാകുന്നു. രാജ്യത്തെ ടൂറിസ്റ്റ് ഓഫീസ് ആയ സോളമൻ ഐലന്റ്സ് വിസിറ്റേഴ്സ് ബ്യൂറോ ഹോണിയറയിലെ പ്രധാന വീഥിയായ മെൻഡാന അവന്യൂവിൽ യാട്ട് ക്ലബിനും സോളമൻ കിറ്റാനോ മെൻഡാന ഹോട്ടലിനുമിടയിലാണ് സ്ഥിതിചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ Room 2006, പുറം. 168.
- ↑ Kupiainen 2000, പുറങ്ങൾ. 128–134.
- ↑ Stanley 2004, പുറം. 970.
- ↑ McKinnon, Carillet & Starnes 2008, പുറം. 258.
- ↑ Gina 2003, പുറം. 48.
- ↑ 6.0 6.1 Kiste 1998, പുറം. 26.
- ↑ Maps (Map). Google Maps.
- ↑ Govan 1995, പുറം. 96.
- ↑ "Klimatafel von Honiara / Insel Guadalcanal / Salomonen" (PDF). Baseline climate means (1961-1990) from stations all over the world (in German). Deutscher Wetterdienst. Archived (PDF) from the original on 12 May 2019. Retrieved 22 November 2016.
{{cite web}}
: CS1 maint: unrecognized language (link) - ↑ Bennett 1987, പുറം. 326.
- ↑ Sofield 2003, പുറം. 194.