ഹിന്ദോളം
നഠഭൈരവിയുടെ ജന്യരാഗം
(Hindolam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കർണാടകസംഗീതത്തിലെ 20ആം മേളകർത്താരാഗമായ നഠഭൈരവിയുടെ ജന്യരാഗമായി കണക്കാക്കപ്പെടുന്ന രാഗമാണ് ഹിന്ദോളം. എന്നാൽ ചിലപ്പോൾ ഹനുമത്തോടിയുടെ ജന്യരാഗമായും പറയാറുണ്ട്. ഇതൊരു ഔഡവരാഗമാണ് അതായത് അഞ്ച് സ്വരസ്ഥാനങ്ങളാണ് ആരോഹണാവരോഹണത്തിൽ കാണുന്നത്. ഈ രാഗം ഒരു സുഘടനാരാഗമാണ്,അതായത് ആരോഹണത്തിലും അവരോഹണത്തിലും ഒരേ സ്വരസ്ഥാനങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്.
Arohanam | S G₂ M₁ D₁ N₂ Ṡ |
---|---|
Avarohanam | Ṡ N₂ D₁ M₁ G₂ S |
ഘടന,ലക്ഷണം
തിരുത്തുക- ആരോഹണം സ ഗ2 മ1 ധ1 നി2 സ
- അവരോഹണം സ നി2 ധ1 മ1 ഗ2 സ
(ഷഡ്ജം,സാധാരണ ഗാന്ധാരം,ശുദ്ധമദ്ധ്യമം,ശുദ്ധധൈവതം,കൈശികിനിഷാദം)[1]
ഈ രാഗം നഠഭൈരവിയുടെ ജന്യമായും അഥവാ ഹനുമത്തോടിയുടെ ജന്യമായും അഭിപ്രായപ്പെടാറുണ്ട്. ഈ രണ്ടുരാഗങ്ങളിലേയും ഋഷഭം,പഞ്ചമം എന്നിവ ഒഴിവാക്കിയാൽ ഹിന്ദോളം ലഭിക്കുന്നു.
കൃതികൾ
തിരുത്തുകകൃതി | കർത്താവ് |
---|---|
ഗോവർദ്ധനഗിരീശം സ്മരാമി | മുത്തുസ്വാമി ദീക്ഷിതർ |
പത്മനാഭപാഹി | സ്വാതിതിരുനാൾ |
സാമജവരഗമനാ | ത്യാഗരാജസ്വാമികൾ |
ചലച്ചിത്രഗാനങ്ങൾ
തിരുത്തുകഗാനം | ചലച്ചിത്രം |
---|---|
ചന്ദനമണിവാതിൽ | മരിക്കുന്നില്ല ഞാൻ |
ഇന്ദ്രനീലിമയോലും ഈ മിഴി | വൈശാലി |
രാജഹംസമേ മഴവിൽ | ചമയം |
അമ്മ മഴക്കാറിനു കൺ നിറഞ്ഞു | മാടമ്പി |
ദ്വാദശിയിൽ | മധുരനൊമ്പരക്കാറ്റ് |
അല്ലികളിൽ | പ്രജ |
താളം മറന്ന താരാട്ടുകേട്ടെൻ തേങ്ങും മനസ്സിന്നൊരാന്ദോളനം | പ്രണാമം |
താരം വാൽക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ | കേളി |
ശിശിരകാല മേഘ മിഥുന രതിപരാഗമോ | ദേവരാഗം |