വെള്ള കടൽകാക്ക

(Heuglin's Gull എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹ്യുഗ്ലിൻ കടൽകാക്ക (സൈബീരിയൻ കടൽ കാക്ക) തണുപ്പുകാല അപൂർവ സന്ദർശകരാണ്. കേരളത്തിലെ വടക്കൻ തീരങ്ങളിലാണ് കൂടുതലായി കാണുന്നത്. കാസ്പിയൻ കടൽകാക്ക (yellow legged gull)യുമായി നല്ല സാമ്യമുണ്ട്. ഇന്ത്യയിൽ മുമ്പ് കാണപ്പെട്ടിരുന്നതായി രേഖകളിലുള്ള Lesser black-backed gull, ഹ്യുഗ്ലിൻ കടൽകാക്കയായിരിക്കുമെന്നും ഇപ്പോൾ കണക്കാക്കുന്നു. ഇന്ത്യയിൽ കാണപ്പെടുന്ന പക്ഷികളുടെ പട്ടിഅകയിലെ നിന്നും Lesser black-backed gull നീക്കം ചെയ്തിട്ടുണ്ട്. [1]

ഹ്യുഗ്ലിൻ കടൽകാക്ക
In the Kachchh region of India, resting in a saltpan.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. heuglini
Binomial name
Larus heuglini
Bree, 1876, north Siberia

രൂപവിവരണം

തിരുത്തുക

വലിയ വട്ടതലയോടുകൂടിയ കടൽകാക്കയാണ്. ബലമുള്ള കൊക്കുകളുണ്ട്. കാലുകളും ചിറകുകളും നീളമുള്ളവയാണ്. പുറകുവശവും ചിറകുകളും കടുത്ത ചാരനിറത്തിലുള്ളവയാണ്. കാലുകൾ ഇളം മഞ്ഞനിറമോ പിങ്കുനിറമോ ആണ്. കടുത്ത മഞ്ഞുകാലത്ത് തലയിലും കഴുത്തിനു പുറകിലും തവിട്ടു നിറത്തിൽ വരകൾ കാണാം.

പ്രജനനം

തിരുത്തുക

വടക്കൻ റഷ്യയിലെ ടുണ്ട്രയിലാണ് സാധാരണ പ്രജനനം നടത്തുന്നത്. ഫിൻലാന്റിലും കാണപ്പെടുന്നതായി പറയുന്നു. ഒരു പക്ഷെ അവിടേയും പ്രജനനം നടത്തുന്നുണ്ടായിരിക്കാം.

  1. page 338, birds of kerala, principle editor- c. shashikumar, dc books

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെള്ള_കടൽകാക്ക&oldid=2917446" എന്ന താളിൽനിന്ന് ശേഖരിച്ചത്