ഹെറ്റെറോലോഗസ് വാക്സിൻ
ഹെറ്റെറോലോഗസ് വാക്സിൻ ("ജെന്നേറിയൻ" വാക്സിൻ എന്നും അറിയപ്പെടുന്നു) ഒരു തരം ലൈവ് വാക്സിൻ ആണ്. ഇവിടെ ഒരു രോഗകാരിയെ അവതരിപ്പിക്കുന്നത് മറ്റൊരു രോഗത്തിനെതിരെ സംരക്ഷണം നൽകുന്നു. മറ്റ് മൃഗങ്ങൾക്ക് രോഗമുണ്ടാക്കുന്ന അണുക്കളായ ഈ വാക്സിനുകൾ, മനുഷ്യരിൽ രോഗം ഉണ്ടാക്കാതിരിക്കുകയോ നേരിയ രോഗം മാത്രം ഉണ്ടാക്കുകയോ ചെയ്യും.
ഉദാഹരണങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- ചരിത്രപരമായി, വസൂരിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി ജെന്നർ ഉപയോഗിച്ച കൗപോക്സ് (വാക്സിനിയ) അണുക്കൾ;
- മനുഷ്യ ക്ഷയരോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി മൈകോബാക്ടീരിയം ബോവിസിൽ നിന്ന് നിർമ്മിച്ച ബിസിജി വാക്സിൻ.[1]
എല്ലാ ലൈവ് വാക്സിനുകളെയും പോലെ, ഇതും ശരീരത്തിൽ പെരുകും എന്ന ഗുണം ഉണ്ട്, അതിനാൽ ബൂസ്റ്റർ ഷോട്ടുകളുടെ ആവശ്യകത കുറയുന്നു. ശരീരത്തിൽ ഒരു രോഗകാരി അവതരിപ്പിക്കപ്പെടുന്നതിന്റെ പോരായ്മ ആണ് ഇതിനുള്ളത്.
വാക്സിൻ രൂപകൽപ്പനയിലെ അറ്റന്വേഷൻ തന്ത്രവുമായി ഇത് സംയോജിപ്പിക്കാം.[2]
ചരിത്രം
തിരുത്തുക1796 ൽ, കൌപോക്സ് ബാധിച്ച ക്ഷീരകർഷകർക്ക് വസൂരി അണുബാധ വരുന്നില്ലെന്ന് എഡ്വേർഡ് ജെന്നർ ശ്രദ്ധിച്ചതോടെയാണ് ഹെറ്റെറോലോഗസ് വാക്സിനുകളുടെ ചരിത്രം തുടങ്ങുന്നത്. ജെന്നർ, കറവക്കാരി സാറാ നെൽമെസിന്റെ കൈയിലെ ഒരു കൌപോക്സ് വ്രണത്തിൽ നിന്ന് മെറ്റീരിയൽ എടുത്ത് അദ്ദേഹത്തിന്റെ തോട്ടക്കാരന്റെ 9 വയസ്സുള്ള മകൻ ജെയിംസ് ഫിപ്സിന്റെ കൈയ്യിൽ കുത്തിവച്ചു.[3] അതിനുശേഷം, ജെന്നർ പലതവണ ഫിപ്സിനെ വേറിയോള വൈറസ് സാഹചര്യങ്ങളിൽ കൊണ്ടുവന്നെങ്കിലും, ഫിപ്സിന് ഒരിക്കലും വസൂരി വന്നില്ല.[3] നിരവധി പരീക്ഷണങ്ങൾക്ക് ശേഷം, 1801-ൽ ജെന്നർ “On the Origin of the Vaccine Inoculation (വാക്സിൻ കുത്തിവയ്പ്പിന്റെ ഉത്ഭവം)” എന്ന പഠനം പ്രസിദ്ധീകരിച്ചു.[3] അതിൽ അദ്ദേഹം തന്റെ കണ്ടെത്തലുകൾ സംഗ്രഹിക്കുകയും “മനുഷ്യ വർഗ്ഗത്തിന്റെ ഏറ്റവും ഭയാനകമായ ബാധയായ വസൂരി ഉന്മൂലനം ഈ സമ്പ്രദായത്തിന്റെ അന്തിമഫലമായിരിക്കണം” എന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.[3]
അവലംബം
തിരുത്തുക- ↑ Scott (April 2004). "Classifying Vaccines" (PDF). BioProcesses International: 14–23. Archived from the original (PDF) on 2013-12-12. Retrieved 2014-01-09.
- ↑ "Highly attenuated Bordetella pertussis strain BPZE1 as a potential live vehicle for delivery of heterologous vaccine candidates". Infect. Immun. 76 (1): 111–9. January 2008. doi:10.1128/IAI.00795-07. PMC 2223651. PMID 17954727.
- ↑ 3.0 3.1 3.2 3.3 "History of Smallpox | Smallpox | CDC". www.cdc.gov (in അമേരിക്കൻ ഇംഗ്ലീഷ്). 21 ഫെബ്രുവരി 2021.