ക്ഷയരോഗത്തിനെതിരെ പ്രാഥമികമായി ഉപയോഗിക്കുന്ന ഒരു വാക്സിനാണ് ബി.സി.ജി (Bacillus Calmette–Guérin (BCG) vaccine).[1] ക്ഷയരോഗം സാധാരണയായി കാണപ്പെടുന്ന രാജ്യങ്ങളിൽ ആരോഗ്യമുള്ള കുട്ടികൾ ജനനസമയത്തോടനുബന്ധിച്ച് തന്നെ അനുവദനീയമായ അളവായ ഒരു ഡോസ് ബി.സി.ജി വാക്സിൻ നൽകേണ്ടതുണ്ട് , [1] എന്നാൽ എയ്‌ഡ്‌സ്‌ ബാധിതരായ കുട്ടികൾക്ക് ബി.സി.ജി കുത്തിവെപ്പ് എടുക്കാറില്ല.[2] ക്ഷയരോഗം സാധാരണ ഇല്ലാത്ത പ്രദേശങ്ങളിൽ രോഗബാധയുണ്ടാകാൻ സാദ്ധ്യതയുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കി ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഈ പ്രതിരോധക്കുത്തിവയ്പ്പിന് വിധേയരാക്കാറുള്ളൂ. ക്ഷയരോഗസാധ്യയുള്ള പ്രദേശങ്ങളുമായി സമ്പർക്കം പുലർത്തുന്ന ക്ഷയരോഗബാധിതരല്ലാത്തവരും എന്നാൽ പ്രതിരോധകുത്തിവെപ്പ് എടുക്കാത്തവരും ആയ മുതിർന്നവരിലും ബി.സി.ജി പ്രധിരോധകുത്തിവെപ്പ് നടത്താറുണ്ട്. [1] മൂത്രാശയകാൻസറിന്റെ ചികിത്സയുടെ ഭാഗമായും ബി.സി.ജി കുത്തിവെപ്പ് നടത്താറുണ്ട്..[3]

ബി.സി.ജി വാക്സിൻ
Microscopic image of the Calmette-Guérin bacillus, Ziehl–Neelsen stain, magnification:1,000nn
Vaccine description
Target diseaseക്ഷയം
TypeLive bacteria
Clinical data
AHFS/Drugs.comFDA Professional Drug Information
Pregnancy
category
  • US: C (Risk not ruled out)
Routes of
administration
Percutaneous
Legal status
Legal status
Identifiers
ATC codeJ07AN01 (WHO)
ChemSpidernone

സാധാരണയായി ബി.സി.ജി. കുത്തിവെപ്പ് ഇടതു തോളിലെ തൊലിയ്ക്കുതാഴെയാണ് നൽകാറുള്ളത്. ഗുരുതരമായ പാർശ്വഫലങ്ങളും ഇല്ലാത്ത കുത്തിവെപ്പാണിത്. എന്നാൽ വളരെ വിരളമായി ചിലരിൽ ചുവന്ന തടിപ്പുകളും തണർപ്പുകളും കുത്തിവെപ്പെടുത്ത ഭാഗങ്ങളിൽ ചെറിയ വേദനയും അനുഭവപ്പെടാറുണ്ട്.[1] ശരീരത്തെ പൂർണ്ണമായും ബാധിക്കുന്ന ക്ഷയരോഗമായ മിലിയറി-ട്യൂബർക്കുലോസിസിനും, മസ്തിഷ്കത്തെ ബാധിക്കുന്ന ന്യൂറോ ട്യൂബർക്കുലോസിസിനുമെതിരെ ബി.സി.ജി. കുത്തിവെപ്പ് വളരെ ഫലപ്രധമാണ്, എന്നാൽ ശ്വാസകോശത്തെ ബാധിക്കുന്ന ക്ഷയരോഗത്തിന് ബി.സി.ജി വാക്സിൻ എടുക്കുന്നതിലൂടെ പൂർണ്ണപ്രതിരോധ ശക്തി ആർജ്ജിക്കുന്നില്ലെങ്കിലും ഒരു പരിധിവരെ പ്രതിരോധശേഷി നേടിയെടുക്കാം. [4]


ബി.സി.ജി കുത്തിവെപ്പിനുള്ള മരുന്ന് വികസിപ്പിച്ചെടുത്തത് പശുക്കളിൽ സാധാരണയായി കാണപ്പെടുന്ന Mycobacterium bovis എന്ന ബാക്ടീരിയയിൽ നിന്നുമാണ്.[1]

ബാസിലസ്- കാൽമറ്റ്- ഗ്യൂവരിൻ അഥവാ ബി.സി.ജി എന്ന കുത്തിവയ്പ് 1906-ൽ കണ്ടുപിടിച്ചത്. വൈദ്യശാസ്ത്ര രംഗത്ത് ബി.സി.ജി വാക്സിൻ ആദ്യമായി ഉപയോഗിച്ചത് 1921 ലാണ്.[1] മനുഷ്യന്റെ അടിസ്ഥാന ആരോഗ്യസ്ഥിക്ക് ഏറ്റവും ആവശ്യമുള്ള മരുന്നുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ബി.സി.ജി വാക്സിനെ ലോകാരോഗ്യ സംഘടനകണക്കാക്കുന്നുണ്ട്.[5] 2004 ലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ പ്രതിവർഷം 100ദശലക്ഷത്തോളം കുട്ടികൾക്ക് ബി.സി.ജി കുത്തിവെപ്പ് നൽകാറുണ്ട്.[1]


അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "BCG Vaccine: WHO position paper" (PDF). Weekly epidemiological record. 4 (79): 25–40. Jan 23, 2014.
  2. "Revised BCG vaccination guidelines for infants at risk for HIV infection" (PDF). Wkly Epidemiol Rec. 82 (21): 193–196. May 25, 2007. PMID 17526121.
  3. Fuge, O; Vasdev, N; Allchorne, P; Green, JS (2015). "Immunotherapy for bladder cancer". Research and reports in urology. 7: 65–79. doi:10.2147/RRU.S63447. PMC 4427258. PMID 26000263.{{cite journal}}: CS1 maint: unflagged free DOI (link)
  4. "Tuberculosis". Immunization, Vaccines and Biologicals. ഐഫധ. Retrieved 8 സെപ്റ്റംബർ 2016.
  5. "WHO Model List of EssentialMedicines" (PDF). World Health Organization. October 2013. Retrieved 22 April 2014.


[[വർഗ്ഗം:ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന മരുന്നുകളുടെ മാതൃകാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രതിരോധമരുന്നുകൾ]]

"https://ml.wikipedia.org/w/index.php?title=ബി.സി.ജി_വാക്സിൻ&oldid=2394247" എന്ന താളിൽനിന്ന് ശേഖരിച്ചത്