ഹെൻ‌റി എട്ടാമൻ

(Henry VIII എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


1509 മുതൽ തന്റെ മരണം വരെ ഇംഗ്ലണ്ടിലെ രാജാവായിരുന്നു ട്യൂഡർ വംശജനായ ഹെൻ‌റി എട്ടാമൻ (Henry VIII ജനനം:ജൂൺ 28 1491 മരണം:ജനുവരി 28 1547). രണ്ടാമത്തെ ട്യൂഡർ വംശജനായ രാജാവാണ് പിതാവ് ഹെൻ‌റി ഏഴാമനെത്തുടർന്ന് രാജാവായ അദ്ദേഹം.

ഹെൻ‌റി എട്ടാമൻ Henry VIII
Portrait by Hans Holbein the Younger, 1537–1547
King of England; Lord/King of Ireland (more...)
ഭരണകാലം 22 April 1509 – 28 January 1547
കിരീടധാരണം 24 June 1509
മുൻഗാമി Henry VII
പിൻഗാമി Edward VI
ഭാര്യമാർ
(m. 1509; annulled 1533)
(m. 1533; executed 1536)
(m. 1536; died 1537)
(m. 1540; annulled 1540)
(m. 1540; executed 1542)
(m. 1543; his death 1547)
മക്കൾ
രാജവംശം Tudor
പിതാവ് Henry VII of England
മാതാവ് Elizabeth of York
ഒപ്പ്
മതം Anglican (1534–1547)
prev. Roman Catholic (1491–1534)


ആറ് വിവാഹങ്ങൾ കഴിച്ചതിൽ അരഗണിലെ കാഥറീൻ രാജ്ഞിയിൽ നിന്നുള്ള ഹെൻറി എട്ടാമന്റെ വിവാഹമോചനശ്രമം വലിയ ചർച്ചാവിഷയമായിരുന്നു. വിവാഹമോചനക്കാര്യത്തിൽ പോപ്പുമായുള്ള അദ്ദേഹത്തിന്റെ അഭിപ്രായവ്യത്യാസം ഇംഗ്ലീഷ് നവീകരണത്തിനു തുടക്കമിട്ടു. ചർച്ച് ഓഫ് ഇംഗ്ലണ്ടിനെ പോപ്പിന്റെ അധികാരത്തിൽ നിന്നും വേർതിരിച്ചു. 1534-ലെ 'മേലധികാര നിയമം' (Act of Supremacy) വഴിയായി ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ മേലധികാരം ഇംഗ്ലണ്ട് രാജാവ് സ്വായത്തമാക്കുകയും ചെയ്തു. സഭയ്ക്കു പുറത്താക്കപ്പെട്ടെങ്കിലും ഹെൻറി, കാത്തലിക് വിശ്വാസിയായി തുടർന്നു.[1]

ഹെൻറി ഇംഗ്ലീഷ് ഭരണഘടനയിൽ സമൂലമായ മാറ്റങ്ങൾ വരുത്തി. ഇംഗ്ലണ്ടിലെ രാജാക്കന്മാർക്ക് ദൈവദത്തമായ അവകാശങ്ങൾ ഉണ്ടെന്ന് അദ്ദേഹം പ്രചരിപ്പിക്കുകയുണ്ടായി. തന്റെ ഭരണകാലത്ത് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ രാജാവിന്റെ മേൽക്കോയ്മയെ ഉയർത്തിക്കാട്ടുകയും രാജകീയ ശക്തി വിപുലപ്പെടുത്തുകയും ചെയ്തു. രാജ്യദ്രോഹം, മതവിശ്വാസത്തിനും എതിരായിട്ടുള്ള ആരോപണങ്ങൾ ഉന്നയിക്കുക എന്നീ കുറ്റങ്ങൾ അദ്ദേഹത്തിന്റെ എതിർക്കുന്നവരിൽ ആരോപിക്കപ്പെട്ടിരുന്നു. രാജാവിനെ വിമർശിക്കുന്നവരെ ഔപചാരികമായ വിചാരണയില്ലാതെ പലപ്പോഴും വധശിക്ഷക്ക് വിധിച്ചു. തന്റെ മുഖ്യമന്ത്രിമാരുടെ പ്രവർത്തനങ്ങളിലൂടെ തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളിൽ പലതും അദ്ദേഹം നേടിയെടുത്തു, എന്നിരുന്നാലും അദ്ദേഹത്തെ പ്രതികൂലിച്ച ചിലരെ പുറത്താക്കപ്പെടുകയോ വധിക്കുകയോ ചെയ്തു. തോമസ് വോൾസി, തോമസ് മോറെ, തോമസ് ക്രോംവെൽ, റിച്ചാർഡ് റിച്ച്, തോമസ് ക്രാന്മർ എന്നിവർ ഹെൻറിയുടെ ഭരണകാര്യങ്ങളിൽ സഹായിച്ചിരുന്നവരിൽ ശ്രദ്ധേയരായിരുന്നു.

റോമിന് കൊടുത്തുകൊണ്ടിരുന്ന പണവും സന്ന്യാസമഠങ്ങൾ നിർത്തലാക്കി അവയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതും നിർലോഭം ചെലവഴിച്ചു. 1535-ലെയും 1542-ലെയും വെയിൽസ് നിയമപ്രകാരം വെയിൽസുമായുള്ള ലയനം 1542-ലെ ക്രൗൺ ഒഫ് അയർലന്റ് വിയമപ്രകാരം അയർലന്റിന്റെ രാജാവാകുന്ന ആദ്യത്തെ ഇംഗ്ലീഷ് രാജാവ് എന്നിവയും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ ചിലതാണ്

അദ്ദേഹത്തിന്റെ സമകാലീനരായവർ ഏറ്റവുമധികം സ്വാധീനശക്തിയുള്ള ഇംഗ്ലീഷ് രാജാക്കന്മാറിൽ ഒരാളായി കണക്കാക്കിയിരുന്നു..[2] ഹെൻ‌റി എട്ടാമൻ ഒരു എഴുത്തുകാരനും ഗാനരചയിതാവും ആയിരുന്നു

ആദ്യകാല ജീവിതം

തിരുത്തുക
 
Illustration from Vaux Passional thought to show Henry (top) mourning his mother, with his sisters, Mary and Margaret, in the foreground, 1503

1491 ജൂൺ 28-ന് ഗ്രീൻ‌വിച്ചിലെ പ്ലാസെൻഷ്യ കൊട്ടാരത്തിൽ Henry VII|ഹെൻറി ഏഴാമന്റെയും എലിസബത്തിന്റെയും മുന്നാമത്തെ കുട്ടിയായി ഹെൻറി ടൂഡോർ ജനിച്ചു [3] ഹെൻറിയുടെ ആറു സഹോദരങ്ങളിൽ ബാല്യകാലത്തിലധികം ജീവിച്ചിരിക്കാൻ ആർതർ, മാർഗരറ്റ്, മേരി എന്നീ മൂന്നു പേർക്കേ സാധിച്ചുള്ളൂ..[4] എക്സെറ്ററിലെ ബിഷപ്പായിരുന്ന റിച്ചാർഡ് ഫോക്സാൺ* ഹെൻറിയെ കൊട്ടാരത്തിനു സമീപമുള്ള ഫ്രാൻസിസ്കൻ പള്ളിയിൽ ജ്ഞാനസ്നാനം ചെയ്യിച്ചത്.[5]. അദ്ദേഹത്തിനു ലഭിച്ച ബാല്യകാല വിദ്യാഭ്യാസത്തിൽ ലത്തീൻ, ഫ്രഞ്ച്, സ്വൽപ്പം ഇറ്റാലിയൻ എന്നീ ഭാഷകൾ ഉൾപ്പെട്ടിരുന്നു[6][7] കിരീടാവകാശി മൂത്ത സഹോദരൻ ആർതർ ആയിരുന്നതിനാൽ ഹെൻറിയുടെ ആദ്യകാലത്തെക്കുറിച്ച് കാര്യമായ വിവരമൊന്നും ലഭ്യമല്ല. അരഗണിലെ ഫെറ്ഡിനാന്റ് രാജാവിന്റെയും ഇസബെല്ല I രാജ്ഞിയുടെയും മകളായിരുന്ന കാഥറീൻ രാജകുമാരിയുമായുള്ള ആർതറിന്റെ വിവാഹം 1501 നവംബറിൽ നടന്നു, ഈ ചടാങ്ങുകളിൽ ഹെൻറി പ്രധാന പങ്കുവഹിച്ചു.[8] എന്നാൽ തന്റെ വിവാഹത്തിനു ശേഷം ഇരുപത് ആഴ്ചകൾ കഴിഞ്ഞപ്പോൾ ആർതർ പതിനഞ്ചാം വയസിൽ മരണമടഞ്ഞു.[9] [10] ആർതറിന്റെ എല്ലാ ചുമതലകളും അന്ന് പത്ത് വയസ്സ് പ്രായമുണ്ടായിരുന്ന ഹെൻറിയിൽ നിക്‌ഷിപ്തമായി. ഡ്യൂക്ക് ഒഫ് കോൺവാൾ (1502 ഒക്ടോബർ) പ്രിൻസ് ഒഫ് വെയിൽസ്, ഏൾ ഒഫ് ചെസ്റ്റെർ(1503) എന്നീ സ്ഥാനങ്ങൾ ഹെൻറിക്ക് ലഭിച്ചു[11]

ആർതറിന്റെ വിധവയായ കാഥറീനുമായി ഹെൻറിക്ക് വിവാഹാലോചന നടത്തി ഇംഗ്ലണ്ടും സ്പെയിനും തമ്മിലുള്ള ബന്ധം നിലനിർത്താൻ പിതാവ് ഹെൻറി ആറാമൻ ശ്രമം തുടങ്ങി. [10] ഇസബെല്ല രാജ്ഞിയും ഈ ബന്ധത്തെ അനുകൂലിച്ചു.[12] 1503 ജൂൺ 23ആം തീയതി ഇതിനായി ഒരു ഉടമ്പടി ഒപ്പുവയ്ക്കപ്പെടുകയും രണ്ട് ദിവസത്തിനുശേഷം വിവാഹം നടത്തപ്പെട്ടു[13]

  1. Scarisbrick 1997, പുറം. 361
  2. Guy 2000, പുറം. 41.
  3. Crofton 2006, പുറം. 128
  4. Crofton 2006, പുറം. 129
  5. Scarisbrick 1997, പുറം. 3
  6. Churchill 1966, പുറം. 24
  7. Scarisbrick 1997, പുറങ്ങൾ. 14–15
  8. Scarisbrick 1997, പുറം. 4
  9. Maloney 2015, പുറം. 96
  10. 10.0 10.1 Crofton 2006, പുറം. 126
  11. Scarisbrick 1997, പുറങ്ങൾ. 4–5
  12. Loades 2009, പുറം. 22
  13. Scarisbrick 1997, പുറം. 8
"https://ml.wikipedia.org/w/index.php?title=ഹെൻ‌റി_എട്ടാമൻ&oldid=3676015" എന്ന താളിൽനിന്ന് ശേഖരിച്ചത്