ഹെൻറി ഫോക്സ് താൽബോട്ട്
ഫോട്ടോഗ്രാഫിയുടെ സങ്കേതം വികസിപ്പിച്ചെടുത്ത ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ ആണ് വില്യം ഹെൻറി ഫോക്സ് താൽബോട്ട് (11 February 1800–17 September 1877) .
Henry Fox Talbot | |
---|---|
ജനനം | |
മരണം | 17 സെപ്റ്റംബർ 1877 | (പ്രായം 77)
തൊഴിൽ | Inventor |
അറിയപ്പെടുന്നത് | Inventing of the calotype process |
ജീവിതപങ്കാളി(കൾ) | Constance Talbot |
കുട്ടികൾ | Ela (1836-1893) Rosamond (1837-1906) Charles Henry (1846-1916) |
മാതാപിതാക്ക(ൾ) | William Davenport Talbot Elisabeth Fox Strangways |
ജീവിത രേഖ
തിരുത്തുകഹാരോവിലും കേംബ്രിജിലും കണക്കും സാഹിത്യവും പഠിച്ചു. പ്രഗദ്ഭനായ വിദ്യാർഥിയായിരുന്നു. കുറച്ചുനാൾ പാർലമെന്റിൽ അംഗമായി. സിൽവർ ലവണങ്ങളുപയോഗിച്ച് സാധാരണ കടലാസിൽ പരീക്ഷണങ്ങൾ നടത്തി. 1835-ൽ സ്വന്തം വീട്ടിലുള്ള വായനമുറിയിലെ ഒരു ജനാലയുടെ രൂപം കടലാസ്സിൽ തെളിഞ്ഞു. ഇന്ന് ലോകത്തുള്ളതിൽവച്ച് ഏറ്റവും പഴയ രാമത്തെ ഫോട്ടോ ആണത് (ആദ്യത്തേത് NIEPCE എടുത്ത ചിത്രമാണ്. അതും ഒരു ജനാലയുടേതുതന്നെ). ചൂടുള്ള ഗാലിക് ആസിഡ് ഉപയോഗിച്ച് ചിത്രം `ഡെവലപ്പു ചെയ്യാനും' `ഹൈപോ' കൊ് ആവശ്യമില്ലാത്ത സിൽവർ കഴുകിക്കളയാനുമുള്ള സംവിധാനവും കുപിടിച്ചു. മെഴുകുപയോഗിച്ച് സുതാര്യമാക്കിയ ചിത്രത്തിന്റെ പ്രിന്റുകളെടുക്കാനും താൽബോട്ടിനു സാധിച്ചു. ക്യാമറാ ഫോട്ടോഗ്രാഫുകളുള്ള ലോകത്തിലെ ആദ്യത്തെ പുസ്തകം ദി പെൻസിൽ ഒഫ് നേച്ചർ. 1844-ൽ താൽബോട്ട് പ്രസിദ്ധപ്പെടുത്തി. 1851-ൽ ഇലക്ട്രിക് ഫ്‌ളാഷ് ഫോട്ടോഗ്രഫിക്കും തുടക്കം കുറിച്ചു.[1]
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- The Fox Talbot Museum Archived 2008-06-08 at the Wayback Machine.
- The correspondence of William Henry Fox Talbot
- `Talbot' vs. `Fox Talbot'
- The Calotype Patent Lawsuit of Talbot v. Laroche, 1854, by R. D. Wood
- Talbot and Photogenic Drawing
- രചനകൾ ഹെൻറി ഫോക്സ് താൽബോട്ട് ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Talbot materials in the Digital Collections of the Sterling and Francine Clark Art Institute, Williamstown, Mass.