ഛായാഗ്രഹണം

(ഫോട്ടോഗ്രാഫി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രകാശഗ്രാഹിയായ ഒരു മാധ്യമത്തിന്റെ സഹായത്താൽ ഒരു വിഷയത്തിന്റെയോ രംഗത്തിന്റേയോ ചിത്രം പകർത്തിയെടുക്കുന്ന പ്രക്രിയയാണ്‌ ഛായാഗ്രഹണം അല്ലെങ്കിൽ ഫോട്ടോഗ്രാഫി എന്നു പറയുന്നത്. ഫോട്ടോഗ്രാഫി എന്ന വാക്ക് പ്രകാശം കൊണ്ടുള്ള വര (Art of light) എന്നർത്ഥം വരുന്ന ഗ്രീക്ക് പ്രയോഗമായ ഫോസ് ഗ്രാഫിസിൽ നിന്നാണ്‌ ഉരുത്തിരിഞ്ഞത്. വിഷയത്തിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശരശ്മികളെ സിൽ‌വർ ഹാലൈഡ് സംയുക്തമടങ്ങിയ ഒരു ഫിലിമിലേക്കോ ഒരു പ്രകാശഗ്രഹണശേഷിയുള്ള ഒരു ഇലക്ട്രോണിക് സർക്യൂട്ടിലേക്കോ നിശ്ചിത സമയപരിധിയിൽ ഒരു ലെൻസിലൂടെ പതിപ്പിച്ചാണ്‌ ചിത്രം (അല്ലെങ്കിൽ ഫോട്ടോ) എടുക്കുന്നത്. വസ്തുക്കളിൽ നിന്നും പ്രതിഫലിച്ചിരിക്കുന്നതോ പുറപ്പെടുവിക്കുന്ന ആയ പ്രകാശത്തിന്റെ മാതൃക സംവേദിയായ മാധ്യമത്തിലോ അല്ലെങ്കില് സൂക്ഷിച്ചു വെക്കാനുതകുന്ന ഇലക്ട്രോണിക് ചിപ്പിലോ നിമിഷബന്ധിതമായി പ്രകാശവിധേയമാക്കി രേഖപ്പെടുത്തുന്നു. സാധാരണയായി ഭൂരിഭാഗം എല്ലാ പ്രക്രിയകളും നിർവഹിക്കുന്നത് ഛായാഗ്രാഹി (ക്യാമറ) എന്നറിയപ്പെടുന്ന യാന്ത്രികമായോ, രസതന്ത്രപരമോ, സംഖ്യാപരമോ (ഡിജിറ്റൽ) ആയ ഉപകരണങ്ങൾ വഴിയാണ്. ചിത്രം കൂടുതൽ വ്യക്തമാകുന്നതിന്‌ ഛായാഗ്രഹണസമയത്ത് മിന്നൽ വിളക്കുകൾ (ഫ്ലാഷ്) ഉപയോഗിച്ച് കൃത്രിമമായി വസ്തുവിനെ പ്രകാശിപ്പിക്കാറുമുണ്ട്. ഇതിനായി മിക്ക ഛായാഗ്രാഹികളിലും മിന്നൽ വിളക്ക് ഉണ്ടാകാറുണ്ട്.

ഒരു ലാർജ് ഫോർമാറ്റ് ക്യാമറയിലെ ലെൻസും മൌണ്ടിങ്ങും
കൈയൊതുക്കമുള്ള ഒരു ക്യാമറ ഉപയോഗിക്കുന്ന വിദ്യാർത്ഥി

ഉപാധികൾ

തിരുത്തുക
 
ഒരു ഫോട്ടോ ഗ്രാഫർ
മ്യൂസിയത്തിൽ ക്യാമറയും തൂക്കി നിൽക്കുന്നു..

ഛായാഗ്രാഹി

തിരുത്തുക
പ്രധാന ലേഖനം: ഛായാഗ്രാഹി

ഛായാഗ്രഹണത്തിനുപയോഗിക്കുന്ന ഉപകരണങ്ങൾ പൊതുവേ കണ്ണിന്റെ പ്രവർത്തനത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്നു. പ്രകാശഗ്രാഹിയായ ഒരു ഫലകവും, അതിലേക്കു ഫോക്കസ് ചെയ്തിരിക്കുന്ന ഒരു ലെൻസും അതിലൂടെ കടന്നു പോകുന്ന പ്രകാശത്തിന്റെ അളവു നിയന്ത്രിക്കാൻ ഒരു ഡയഫ്രവും, ഇതെല്ലാം ഉൾക്കൊള്ളുന്ന പ്രകാശം കടത്തി വിടാത്ത ഒരു പെട്ടിയും ചേർന്നതാണ്‌ ഒരു ഛായാഗ്രാഹി (ഫോട്ടോഗ്രാഫിക്ക് ക്യാമറ). ഛായാഗ്രാഹി അഥവാ ക്യാമറ അല്ലെങ്കിൽ ഛായാലേഖനപ്പെട്ടി എന്നത് പടം പിടിക്കുവാനുള്ള ഉപകരണവും ഛയാഗ്രഹണ ഫിലിം, ഡിജിറ്റൽ സ്റ്റോറേജ് കാർഡ് മുതലായവ ചിത്രങ്ങൾ രേഖപ്പെടുത്താനുള്ള മാധ്യമവുമാണ്.

ഛായാഗ്രാഹകൻ

തിരുത്തുക
പ്രധാന ലേഖനം: ഛായാഗ്രാഹകൻ

നിശ്ചലമായതോ ചലിക്കുന്നതോ ആയ ചിത്രങ്ങളെ ഛായാഗ്രാഹി ഉപയോഗിച്ചു പകർത്തുന്നയാളാണ് ഛായാഗ്രാഹകൻ. ഇവർ യഥാക്രമം നിശ്ചലഛായാഗ്രാഹകൻ എന്നും ചലച്ചിത്രഛായാഗ്രാഹകൻ എന്നും അറിയപ്പെടുന്നു.

മറ്റു രീതികൾ

തിരുത്തുക

ഛായാഗ്രഹണം കൂടാതെ ചിത്രങ്ങൾ പകർത്തുന്നതിന്‌ മറ്റു മാർഗങ്ങളും നിലവിലുണ്ട്. ഉദാഹണത്തിന് ഫോട്ടോകോപ്പി അഥവാ സെറോഗ്രാഫി യന്ത്രം സ്ഥായിയായ ചിത്രങ്ങൾ നിർമ്മിക്കുവാൻ ഉപയോഗിക്കാറുണ്ടെങ്കിലും ഇത് ഛായാഗ്രഹണ ഫിലിമിനു പകരം സ്ഥിതവൈദ്യുത ചാർജിന്റെ സ്ഥാനാന്തരഗമനമാണുപയോഗിക്കുന്നത്, ആയതിനാൽ ഈ രീതിയെ വൈദ്യുതഛായാഗ്രാഹി (ഇലക്ട്രോഫോട്ടോഗ്രാഫി) എന്നും അറിയപ്പെടുന്നു. മാൻ റേയും കൂട്ടരും പ്രസിദ്ധീകരിച്ച റയോഗ്രാഫ്‌ ചിത്രങ്ങൾ വസ്തുക്കളുടെ നിഴലുകൾ ചായാഗ്രാഹി ഉപയോഗിക്കാതെ ചായാഗ്രഹണ കടലാസിൽ പതിപ്പിച്ചെടുത്തവയാണ്‌. വസ്തുക്കൾ നേരിട്ട്‌ സ്‌കാനറിന്റെ ചില്ലിൽ വെച്ച്‌ കൊണ്ട്‌ ഡിജിറ്റൽ ചിത്രങ്ങൾ നിർമ്മിക്കുവാൻ സാധിക്കും.

ചിത്രനിർമ്മാണം

തിരുത്തുക

ഛായാഗ്രാഹകൻ പ്രകാശസംവേദിയായ വസ്തു (സാധാരണയായി ഫിലിം അല്ലെങ്കിൽ സി.സി.ഡി; സി.മോസ്-ഉം ഉപയോഗിക്കാവുന്നതാണ്‌) ആവശ്യമായ അളവിലുള്ള പ്രകാശം ഛായാഗ്രാഹിയും ഭൂതകണ്ണാടിയും ഉപയോഗിച്ച്‌ നിയന്ത്രിച്ച്‌ പ്രകാശവിധേയമാക്കുന്നു. ചില നടപടികൾക്കു ശേഷം ഇതിൽ നിന്നും ചിത്രം നിർമ്മിക്കുന്നു.

ക്ലിപ്തമല്ലാത്ത നിയന്ത്രണങ്ങൾ താഴെ പറയുന്നവയാണ്‌:

  • ഭൂതകണ്ണാടിയുടെ ദൃഷ്ടികേന്ദ്രം (ലെൻസിന്റെ ഫോക്കസ്‌)
  • ഭൂതകണ്ണാടിയുടെ ദ്വാരവ്യാസം (അപ്പെർച്വർ) - മിഴിപടലത്തിന്റെ ക്രമീകരണം, അളവുതോത്‌ എഫ്‌-സംഖ്യ, ഇത്‌ ഭൂതകണ്ണാടിയിലേക്ക്‌ പ്രവേശിക്കുന്ന പ്രകാശത്തിന്റെ അളവ്‌ നിയന്ത്രിക്കുന്നു. മേഖലയുടെ ആഴം (ഫീൽഡ് ഒഫ് ഡെപ്ത്), ദൃഷ്ടികേന്ദ്രം എന്നിവയിൽ ദ്വാരവ്യാസം പ്രയോജനം ചെയ്യുന്നു. എന്നുവെച്ചാൽ, കുറഞ്ഞ വ്യാസത്തിലുള്ള സുഷിരം [ദ്വാരവ്യാസം], കുറഞ്ഞ പ്രകാശം മേഖലയുടെ ആഴം വർദ്ധിപ്പിക്കുന്നു. അതായത്‌, വസ്തുക്കൾ തീവ്രമായി ദൃഷികേന്ദ്രീകരിച്ച്‌ ദൃശ്യമാക്കുന്നതിന്റെ വ്യാപ്തി കൂടുന്നു.
  • അടപ്പിന്റെ വേഗത (ഷട്ടർ സ്പീഡ്) - ഛായാഗ്രഹണ മാദ്ധ്യമം ഒരോ തവണ പ്രകാശവിധേയമാക്കുമ്പോഴും; പ്രകാശവിധേയമാകുന്ന സമയത്തിന്റെ അളവ്‌ നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള അടപ്പിന്റെ വേഗതയുടെ ക്രമീകരണം (യാന്ത്രിക അടപ്പ്‌ സഹിതം, പലപ്പോഴും നിമിഷത്തിന്റെ അംശങ്ങളോ അല്ലെങ്കിൽ ദിശയോ ആണ്‌ സൂചിപ്പിക്കുന്നത്‌). ചിത്രത്തിന്റെ പ്രതലത്തിൽ പ്രസരിക്കുന്ന പ്രകാശത്തിന്റെ അളവ്‌ നിയന്ത്രിക്കുന്നതിന്‌ അടപ്പിന്റെ വേഗത ഉപയോഗപ്പെടുത്താറുണ്ട്‌;
"https://ml.wikipedia.org/w/index.php?title=ഛായാഗ്രഹണം&oldid=4088780" എന്ന താളിൽനിന്ന് ശേഖരിച്ചത്