ഹാഷിം അൽ അത്താസി
ഒരു സിറിയൻ സ്വാതന്ത്ര്യസമരനേതാവായിരുന്നു ഹാഷിം അൽ അത്താസി. ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഹോംസിൽ 1875-ൽ ജനിച്ചു. ചെറുപ്പത്തിൽ ഒട്ടോമൻ ഭരണകൂടത്തിൽ ഉദ്യോഗം വഹിച്ചിരുന്നു. ഒന്നാം ലോകയുദ്ധാനന്തരം അമീർ ഫൈസലിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച താത്കാലിക ഗവണ്മെന്റിൽൽ അംഗമായി. സിറിയയിലെ ഫ്രഞ്ച് ആധിപത്യത്തിനെതിരായി ഇദ്ദേഹം സമരം നയിച്ചു. സിറിയൻ സ്വാതന്ത്യ്രം വാഗ്ദാനം ചെയ്തിരുന്ന ഫ്രാങ്കോ-സിറിയൻ കരാറിന്റെ മുഖ്യശില്പികളിലൊരാളായിരുന്നുഅത്താസി. 1936-ൽ സിറിയൻ റിപ്പബ്ളിക്കിന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഫ്രാങ്കോ-സിറിയൻ കരാർ ലംഘിക്കപ്പെട്ടതിന്റെ ഫലമായി 1939-ൽ തത്സ്ഥാനം രാജിവച്ചു. 1949-ലെ സൈനിക കലാപത്തെ തുടർന്ന് അത്താസി പ്രധാനമന്ത്രിയും പ്രസിഡണ്ടുമായിത്തീർന്നു. താമസിയാതെ സിറിയൻ ഭരണം അദിബ്ഷിഷാക്ളി പിടിച്ചെടുത്തുവെങ്കിലും അത്താസി പ്രധാനമന്ത്രി സ്ഥാനത്ത് തുടർന്നു. ഭരണാധികാരം മുഴുവൻ ഷിഷാക്ളി കൈയടക്കിയതിനാൽ 1951-ൽ അത്താസി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. 1954-ലെ മറ്റൊരു വിപ്ളവം മൂലം അത്താസി വീണ്ടും സിറിയൻ പ്രസിഡണ്ടായി. 1955-ലെ തെരഞ്ഞെടുപ്പിനുശേഷം അത്താസി പൊതുജീവിതത്തിൽനിന്നും വിരമിച്ചു. 1960-ൽ ഇദ്ദേഹം അന്തരിച്ചു.
ഹാഷിം അൽ അത്താസി Hashim al-Atassi هاشم الأتاسي | |
---|---|
President of Syria | |
ഓഫീസിൽ December 21, 1936 – 7 July 1939 | |
മുൻഗാമി | Muhammad 'Ali Bay al-'Abid |
പിൻഗാമി | Bahij al-Khatib |
ഓഫീസിൽ December 1949 – December 24, 1951 | |
മുൻഗാമി | Husni al-Za'im (Military Rule) |
പിൻഗാമി | Fawzi Selu (Military Rule) |
ഓഫീസിൽ March 1, 1954 – September 6, 1955 | |
മുൻഗാമി | Adib Shishakli (Military Rule) |
പിൻഗാമി | Shukri al-Quwatli |
Prime Minister of Syria | |
ഓഫീസിൽ August 17, 1949 – December 24, 1949 | |
മുൻഗാമി | Rida Pasha al-Rikabi |
പിൻഗാമി | Alaa al-Din al-Durubi Basha |
ഓഫീസിൽ May, 1920 – July 28, 1920 | |
മുൻഗാമി | Muhsin al-Barazi |
പിൻഗാമി | Nazim al-Kudsi |
Speaker of the Parliament of Syria | |
ഓഫീസിൽ December 11, 1919 – July 17, 1920 | |
മുൻഗാമി | office established |
പിൻഗാമി | Badi' Muwayyad |
ഓഫീസിൽ August 11 – September 6, 1928 | |
മുൻഗാമി | Badi' Muwayyad |
പിൻഗാമി | Faris al-Khoury |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1875 Damascus, Ottoman Syria |
മരണം | December 5, 1960 (aged 85) Damascus, Syria |
രാഷ്ട്രീയ കക്ഷി | National Bloc |
പുറംകണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- Sami Moubayed "Steel & Silk: Men and Women Who Shaped Syria 1900-2000" (Cune Press, Seattle, 2005).
- Encyclopædia Britannica
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഹാഷിം അൽ അത്താസി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |