ഹരിപ്രസാദ് ചൗരസ്യ
ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രശസ്തനായ ബാംസുരി വാദകനാണ് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ (Hariprasad Chaurasia) (ജനനം 1938 ജൂലൈ 1).[1]
ഹരിപ്രസാദ് ചൗരസ്യ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | അലഹബാദ്, ഉത്തർപ്രദേശ്, ഇന്ത്യ |
വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം |
തൊഴിൽ(കൾ) | Composer, flute player |
ഉപകരണ(ങ്ങൾ) | ബാംസുരി |
വെബ്സൈറ്റ് | hariprasadchaurasia.com |
ആദ്യ കാലം
തിരുത്തുകഹരിപ്രസാദ് ചൗരസ്യ സംഗീത പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത അലഹബാദിലെ ഒരു കുടുംബത്തിൽ ജനിച്ചു. നാലു വയസ്സിൽ മാതാവു മരിച്ചു.[2] ഗുസ്തിക്കാരനായിരുന്ന പിതാവിന് മകനും അങ്ങനെയാകാനായിരുന്നു ഇഷ്ടം. കുറച്ചു കാലം പിതാവുമൊത്ത് കളരിയിൽപ്പോയി ഗുസ്തി അഭ്യസിച്ചു. ആദ്യ കാലത്ത് തന്റെ സംഗീതാഭ്യാസനം ഒളിപ്പിച്ചുവെക്കേണ്ടി വന്നെങ്കിലും കളരി മുറകളുടെ അഭ്യാസം കൊണ്ടു നേടിയ ആരോഗ്യം തന്റെ സംഗീത ജീവിതം ദീർഘിപ്പിച്ചുകൊണ്ടു പോകുന്നതിന് സഹായകമായതായി അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്.
പരിശീലനം
തിരുത്തുകപതിനഞ്ച് വയസ്സിൽ അയൽക്കാരനായിരുന്ന പണ്ഡിറ്റ് രാജാറാമിൽ നിന്നു വായ്പ്പാട്ടും പിന്നീട് പണ്ഡിറ്റ് ഭോലാനാഥിന്റെ കീഴിൽ ബാംസുരിയും അഭ്യസിച്ചു. കുറെക്കാലത്തിനു ശേഷം ആകാശവാണിയിൽ പ്രവർത്തിക്കുമ്പോഴാണ് ഉസ്താദ് അല്ലാവുദ്ദീൻ ഖാന്റെ പുത്രിയായ അന്നപൂർണ്ണാദേവിയെ പരിചയപ്പെടുന്നതും അവരുടെ ശിഷ്യത്വം സ്വീകരിക്കുന്നതും. ബാംസുരി വാദനത്തിലെ പരമ്പരാഗതശൈലിയിൽ പുതിയ ആശയങ്ങളും മാറ്റങ്ങളും വരുത്തിയ ചൗരസ്യ ലോകരാഷ്ട്രങ്ങളിലെല്ലാം ബാൻസുരിക്കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. പണ്ഡിറ്റ് ശിവ്കുമാർ ശർമ്മയുമായി ചേർന്ന് ശിവ് - ഹരി എന്ന പേരിൽ നിരവധി ഹിന്ദി സിനിമകൾക്കും സംഗീതം നൽകിയിട്ടുണ്ട്. അരവിന്ദന്റെ പോക്കുവെയിൽ എന്ന സിനിമയിലെ പശ്ചാത്തലസംഗീതം നൽകിയത് ഹരിപ്രസാദ് ചൗരസ്യയായിരുന്നു. ഫ്യൂഷൻ സംഗീത ഗ്രൂപ്പായ ശക്തിയുമായു ചേർന്ന് പ്രവർത്തിക്കുന്നു. നെതർലാൻഡ്സിലെ റോട്ടർഡാം മ്യൂസിക് കോൺസർവേറ്ററിയിലെ ലോക സംഗീത വിഭാഗത്തിൽ ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു.ജോൺ മെക്ലാഘലീൻ, ജൻഗെബാരെക് തുടങ്ങിയ വിദേശ സംഗീതജ്ഞരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
കുടുംബം
തിരുത്തുകശാസ്ത്രീയ സംഗീതജ്ഞയായ അനുരാധയാണ് ഭാര്യ. മകൻ : രാജീവ്
പുരസ്ക്കാരങ്ങൾ
തിരുത്തുക- സംഗീത നാടക അക്കാദമി- 1984
- കൊണാർക്ക് സമ്മാൻ - 1992
- പത്മഭൂഷൺ - 1992
- പത്മവിഭൂഷൺ- 2000
- ഹാഫിസ് അലിഖാൻ പുരസ്ക്കാരം- 2000
- ദീനനാഥ്മങ്കേഷ്ക്കർ അവാർഡ് 2000
അവലംബം
തിരുത്തുകപുറംകണ്ണികൾ
തിരുത്തുകചിത്രശാല
തിരുത്തുക-
ഹരിപ്രസാദ് ചൗരസ്യയും കർണ്ണാടക സംഗീതജ്ഞനായ നെയ്യാറ്റിൻകര വാസുദേവനും കൊല്ലത്തെ കച്ചേരിക്കിടെ