ഹെയ്‌ലി സ്റ്റെയ്ൻഫെൽഡ്
ഹെയ്‌ലി സ്റ്റെയ്ൻഫെൽഡ്[1] (ജനനം: ഡിസംബർ 11, 1996) ഒരു അമേരിക്കൻ നടിയും ഗായികയും ഗാനരചയിതാവുമാണ്. ട്രൂ ഗ്രിറ്റ് (2010) എന്ന വെസ്റ്റേൺ നാടകീയ ചലച്ചിത്രത്തിലെ മാറ്റി റോസ് ആയിരുന്നു അവരുടെ മുന്നേറ്റ കഥാപാത്രം. ഈ വേഷത്തിന്റെപേരിൽ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. അതിനുശേഷം, എൻഡേഴ്സ് ഗെയിം (2013), റോമിയോ ആൻഡ് ജൂലിയറ്റ് (2013), ബിഗിൻ എഗെയ്ൻ (2013), 3 ഡെയ്സ് ടു കിൽ (2014) എന്നീ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ സ്റ്റെയ്ൻഫെൽഡ് കൂടുതൽ പ്രാധാന്യം നേടി. പിച്ച് പെർഫെക്റ്റ് സിനിമാ പരമ്പരയിൽ (2015–2017) എമിലി ജങ്ക് ആയി പ്രത്യക്ഷപ്പെടുകയും ദി എഡ്ജ് ഓഫ് സെവന്റീൻ (2016) എന്ന ചിത്രത്തിൽ നാദിൻ ഫ്രാങ്ക്ലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെപേരിൽ മോഷൻ പിക്ചർ കോമഡി അല്ലെങ്കിൽ മ്യൂസിക്കൽ വിഭാഗത്തിലെ മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2018 ൽ, ആനിമേറ്റഡ് ചിത്രമായ സ്പൈഡർ-മാൻ: ഇന്റു ദി സ്പൈഡർ-വേഴ്സസിൽ ഗ്വെൻ സ്റ്റേസി / സ്പൈഡർ-വുമൺ എന്ന കഥാപാത്രത്തിനു ശബ്ദം നൽകുകയും, ബംബിൾബീ എന്ന ആക്ഷൻ ചിത്രത്തിൽ അഭിനയിക്കുകയും ശബ്ദട്രാക്കിലേക്ക് സംഭാവന നൽകുകയും ചെയ്തു. ആപ്പിൾ ടിവി + പരമ്പരയായ ഡിക്കിൻസണിൽ എമിലി ഡിക്കിൻസണായി സ്റ്റെയ്ൻഫെൽഡ് അഭിനയിക്കുന്നു.
ഹെയ്‌ലി സ്റ്റെയ്ൻഫെൽഡ് | |
---|---|
ജനനം | Tarzana, California, U.S. | ഡിസംബർ 11, 1996
തൊഴിൽ |
|
സജീവ കാലം | 2007–present |
ബന്ധുക്കൾ |
|
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ | Republic |
വെബ്സൈറ്റ് | haileesteinfeldofficial |
പിച്ച് പെർഫെക്റ്റ് 2 (2015) ൽ "ഫ്ലാഷ്‌ലൈറ്റ്" എന്ന ഗാനം അവതരിപ്പിച്ചതിന് ശേഷം സ്റ്റെയിൻഫെൽഡ് സംഗീതത്തിൽ മികച്ച മുന്നേറ്റം നടത്തുകയും ഉടൻ തന്നെ റിപ്പബ്ലിക് റെക്കോർഡുകളുമായി ഒപ്പുവെച്ചശേഷം ആദ്യ സിംഗിൾ ആയ "ലവ് മൈസെൽഫ്" പുറത്തിറക്കുകയും, തുടർന്ന് ഹെയ്സ് (2015) എന്ന ഇ.പി. സംഗീത റിക്കാർഡിൽ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം അവർ സിംഗിൾസിന്റെ ഒരു പരമ്പരതന്നെ പുറത്തിറക്കുകയും ഗ്രേ, സെഡ് എന്നിവരുമായുള്ള സഹകരണത്തോടെ പുറത്തിറക്കിയ "സ്റ്റാർവിംഗ്" അമേരിക്കൻ ഐക്യനാടുകളിലെ ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ 12-ആം സ്ഥാനത്തെത്തുകയും അലസ്സോ, ഫ്ലോറിഡ ജോർജിയ ലൈൻ, വാറ്റ് എന്നിവരുടെ സഹകരണത്തോടെ പുറത്തിറക്കിയ "ലെറ്റ് മി ഗോ", മെയിൻസ്ട്രീം ടോപ്പ് 40 ചാർട്ടിൽ പതിനാലാം സ്ഥാനത്തെത്തുകയും ചെയ്തു.
ആദ്യകാലം
തിരുത്തുകകാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലെ ടാർസാന പരിസരത്ത് ഇന്റീരിയർ ഡിസൈനറായ ചെറി (മുമ്പ്, ഡൊമാസിൻ), വ്യക്തിഗത ഫിറ്റ്നസ് പരിശീലകനായ പീറ്റർ സ്റ്റെയ്ൻഫെൽഡ് എന്നിവരുടെ രണ്ട് മക്കളിൽ ഇളയ കുട്ടിയായി സ്റ്റെയ്ൻഫെൽഡ് ജനിച്ചു.[2][3] അവർക്ക് ഗ്രിഫിൻ എന്ന പേരിൽ ഒരു ജ്യേഷ്ഠൻ ഉണ്ട്.[4] ഫിറ്റ്‌നെസ് ട്രെയിനർ ജേക്ക് സ്റ്റെയ്ൻഫെൽഡാണ് അവളുടെ പിതാവിന്റെ വഴിയിലുള്ള അമ്മാവൻ. അതുപോലതന്നെ മാതൃവഴിയിലുള്ള അമ്മാവനാണ് മുൻ ബാലനടൻ ലാറി ഡൊമാസിൻ.[5][6] സ്റ്റെയിൻഫെൽഡിന് എട്ട് വയസ്സുള്ളപ്പോൾ ഒരു ടെലിവിഷൻ പരസ്യത്തിൽ അവളുടെ മാതാവന്റെവഴിയിലുള്ള ആദ്യ കസിൻ, നടി ട്രൂ ഓബ്രിയൻ പങ്കെടുത്തത് അഭിനയത്തിന്റെ വഴികൂടി തെരഞ്ഞെടുക്കാൻ അവളെ പ്രേരിപ്പിച്ചു.[7]
സ്റ്റെയ്ൻഫെൽഡിന്റെ പിതാവ് ജൂതവംശജനും മാതാവ് ക്രിസ്തുമതവിശ്വാസിയുമാണ്.[8][9][10][11] അവളുടെ മാതൃ മുത്തച്ഛനായ റിക്കാർഡോ ഡൊമാസിൻ പകുതി ഫിലിപ്പിനോ വംശജനും (ബോഹോളിലെ പാംഗ്ലാവിൽ നിന്ന്)[12] പകുതി ആഫ്രിക്കൻ-അമേരിക്കൻ വംശജനുമായിരുന്നു.[13][14][15] അഗൗര ഹിൽസിലും പിന്നീട് കാലിഫോർണിയയിലെ തൗസൻറ് ഓക്സിലും[16][17] വളർന്ന സ്റ്റെയ്ൻഫെൽഡ്, അസൻഷൻ ലൂഥറൻ സ്‌കൂൾ, കോനെജോ എലിമെന്ററി, കോളിന മിഡിൽ സ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം ചെയ്തു. 2008 മുതൽ 2015 ജൂണിൽ ഹൈസ്കൂൾ ബിരുദപഠനം വരെ അവൾ ഗൃഹവിദ്യാഭ്യാസം ചെയ്തു.[18]
അവലംബം
തിരുത്തുക- ↑ Hailee Steinfeld interview. Radio NRJ. January 17, 2017. 2 minutes in. Retrieved June 20, 2019 – via YouTube.
- ↑ Strauss, Bob (December 18, 2010). "Thousand Oaks teen Hailee Steinfeld earns nods for big role in 'True Grit'". Los Angeles Daily News. Archived from the original on January 7, 2011. Retrieved January 7, 2011.
- ↑ Garza, Oscar (February 25, 2011). "Hailee Steinfeld’s True Colors" Archived July 27, 2011, at the Wayback Machine.. L.A. Forward. Retrieved March 5, 2011.
- ↑ Strauss, Bob (December 18, 2010). "Thousand Oaks teen Hailee Steinfeld earns nods for big role in 'True Grit'". Los Angeles Daily News. Archived from the original on January 7, 2011. Retrieved January 7, 2011.
- ↑ Riley, Jenelle (December 13, 2010). "A Girl With 'Grit'". Backstage. Archived from the original on December 23, 2010. Retrieved December 20, 2010.
- ↑ "Hailee Steinfeld hopes to visit Bohol | Inquirer Entertainment". Entertainment.inquirer.net. September 28, 2013. Archived from the original on October 22, 2013. Retrieved May 2, 2014.
- ↑ "Days of our Lives True O'Brien loves playing Paige and talks about working with Justin Bieber - Inside the Bubble". Soapdom.com. Archived from the original on March 4, 2016. Retrieved November 29, 2014.
- ↑ Berk, Philip (January 12, 2017). "This actress is destined for greatness". Star2-com. Archived from the original on April 27, 2018. Retrieved April 26, 2018.
- ↑ Tanenbaum, Gil (January 11, 2015). "Hailee Steinfeld To Star In Carrie Pilby". Jewish Business News. Archived from the original on April 27, 2018. Retrieved April 26, 2018.
- ↑ Tugend, Tom (January 27, 2011). "Coens' 'Grit' at top of Oscar list, with a king and a social networker". The Jewish Journal of Greater Los Angeles. Archived from the original on January 28, 2011. Retrieved March 1, 2011.
- ↑ "Oscar-nominated actress and singer Hailee Steinfeld visits Israel - Israel News - Jerusalem Post". www.jpost.com. Retrieved 2019-10-04.
- ↑ "Hailee Steinfeld hopes to visit Bohol | Inquirer Entertainment". Entertainment.inquirer.net. September 28, 2013. Archived from the original on October 22, 2013. Retrieved May 2, 2014.
- ↑ Abad, Paolo (April 6, 2016). "WATCH: Hailee Steinfeld on connecting with her Filipino roots". Rappler. Archived from the original on April 27, 2018. Retrieved April 26, 2018.
- ↑ Malcolm, Shawna (September 2016). "Bright Star". Seventeen. p. 112.
My grandfather, my mom's dad, was half African-American, half Filipino.
- ↑ "Archived copy". Archived from the original on December 18, 2018. Retrieved December 17, 2018.
{{cite web}}
: CS1 maint: archived copy as title (link) - ↑ Strauss, Bob (December 18, 2010). "Thousand Oaks teen Hailee Steinfeld earns nods for big role in 'True Grit'". Los Angeles Daily News. Archived from the original on January 7, 2011. Retrieved January 7, 2011.
- ↑ Lee, Michael J. (December 9, 2010). "Hailee Steinfeld on 'True Grit'". RadioFree.com. Archived from the original on January 20, 2011. Retrieved January 10, 2011.
- ↑ Lindell, Karen (December 24, 2010). "Hailee Steinfeld is still in a daze over the accolades she's receiving for 'True Grit'". Ventura County Star. Archived from the original on December 31, 2010. Retrieved February 6, 2017.