ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ്‌ ഫ്യൂച്ചർ, ബുക്ക്‌ ഒന്ന്

(HIStory: Past, Present and Future, Book I എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ സംഗീതജ്ഞനായ മൈക്കൽ ജാക്സന്റെ ഒമ്പതാമത്തെ സ്റ്റുഡിയോ ആൽബമാണ് ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ്‌ ഫ്യൂച്ചർ, ബുക്ക്‌ ഒന്ന് എന്ന ഹിസ്റ്ററി എപിക് റെക്കോർഡിലൂടെ പുറത്തിറങ്ങിയ ഇത് ജാക്സൺന്റെ സ്വന്തം റെക്കോഡ് ലേബലായ എം.ജെ.ജെ പ്രാഡക്ഷനിലൂടെ പുറത്തിറങ്ങിയ ആദ്യ ആൽബം ആണ് .ഈ ആൽബം രണ്ട് ഡിസ്കളിലായാണ് ഇറങ്ങിയത് .ആദ്യ ഡിസ്കിൽ (ഹിസ്റ്ററി ബിഗിൻസ്) 1974 മുതലുള്ള ജാക്സൺന്റെ ഏറ്റവും വലിയ ഹിറ്റുകളുടെ സമാഹാരമായിരുന്നു.രണ്ടാമത്തെ ഡിസ്ക് ആയ (ഹിസ്റ്ററി കണ്ടിന്യുസ്) ന പുതിയ ഗാനങ്ങൾ മാത്രം ആണുണ്ടായിരുന്നത് .രണ്ടാമത്തെ ഡിസ്കി ലെ ഗാനങ്ങളിൽ ഭൂരിഭാഗത്തിന്റെയും രചനയും സംവിധാനവും ജാക്സൺ സ്വയം നിർവഹിച്ചു. ഇതിലെ ഗാനങ്ങളുടെ വിഷയം പരിസ്ഥിതി അവബോധം, ഒറ്റപ്പെടൽ ,അനീതി എന്നിവയായിരുന്നു.

ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ്‌ ഫ്യൂച്ചർ, ബുക്ക്‌ ഒന്ന്
Studio album / Greatest hits by മൈക്കൽ ജാക്സൺ
Releasedജൂൺ 16, 1995 (1995-06-16)
Recorded1978–95
Genre
Length148:58
Label
Producer
മൈക്കൽ ജാക്സൺ chronology
ഡെയ്ഞ്ചൊറസ്
(1991)ഡെയ്ഞ്ചൊറസ്1991
ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ്‌ ഫ്യൂച്ചർ, ബുക്ക്‌ ഒന്ന്
(1995)
Blood on the Dance Floor: HIStory in the Mix
(1997)Blood on the Dance Floor: HIStory in the Mix1997
Singles from HIStory: Past, Present and Future, Book I
  1. "സ്ക്രീം"/"ചൈൽഡ്ഹുഡ്"
    Released: May 31, 1995
  2. "You Are Not Alone"
    Released: August 15, 1995
  3. "എർത്ത് സോംങ്ങ്"
    Released: November 27, 1995
  4. "This Time Around"
    Released: December 26, 1995
  5. "They Don't Care About Us"
    Released: March 31, 1996
  6. "HIStory"
    Released: July 30, 1997
  7. "Stranger in Moscow"
    Released: August 28, 1997
  8. "Smile"
    Released: January 20, 1998

ഹിസ്റ്ററി ജാക്സന്റെ ഏറ്റവും വിവാദമായ ആൽബമാണ്. ഇതിലെ ദെയ്‌ ഡോണ്ട് കെയർ ആബൗറ്റ്‌ അസ് എന്ന ഗാനം ജൂതമതക്കാരെ നിന്ദിക്കുന്നു എന്ന് ആരോപണമുയർന്നു.എന്നാൽ ജാക്സൺ അതു നിഷേധിക്കുകയും തന്റെ വരികൾ ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ലെന്നും ആവർത്തിച്ചു. ജാക്സൺ പിന്നീട് ഈ വരികൾ നീക്കം ചെയ്യുകയും ചെയ്തു. അതുപോലെ ഇതിലെ യു ആർ നോട്ട് എലോൺ എന്ന ആർ കെല്ലി രചിച്ച ഗാനം മോഷ്ടിച്ചതാണെന്ന് കെല്ലിക്കെതിരെ ആരോപണമുയരുകയും ചെയ്തു.

ഈ ആൽബം ഒരു ആഗോള വിജയമായിരുന്നു. വാണിജ്യ വിജയും വിമർശക പ്രീതിയും നേടിയ ഈ ആൽബം അഞ്ച് വിഭാഗങ്ങളിലlയ നാമനിർദ്ദേശം നേടുകയും ഒരെണ്ണം നേടുകയും ചെയ്തു.ലോകമെമ്പാടുമായി 2 കോടിയിലധികം വിറ്റഴിച്ച ഈ ആൽബം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ ഒന്നാണ്.[1][2].

അവലംബങ്ങൾ

തിരുത്തുക
  1.  • 20–22 million sales: http://www.people.com/article/michael-jackson-history-album-20th-anniversary
     • 22 million: https://www.forbes.com/pictures/eeel45ejjfk/history-past-present-and-future-book-i-1995-2/
     • 20 million: http://content.time.com/time/interactive/0,31813,1908637,00.html
     • 20 million: https://books.google.com/books?id=mBRjfsqXvbsC&pg=PA25
  2. Atkins, Carla (2010-02-17). Michael Jackson King of Pop an American Legend: Activity Book. AuthorHouse. ISBN 9781449054052. Retrieved 2012-12-29.