ഹൈ ഡെഫനിഷൻ ഡിവിഡി
ഹൈ ഡെഫനിഷൻ വീഡിയോയും ഡാറ്റയും സംഭരിക്കാനുള്ള ഒരു ഹൈ ഡെൻസിറ്റി ഒപ്റ്റിക്കൽ ഡിസ്ക് ഫോർമാറ്റാണ് എച്ച്ഡി ഡിവിഡി. ഡി.വി.ഡി. കൾക്ക് നൽകുന്ന പരമാവധി ഡേറ്റാ സ്റ്റോറേജ് കപ്പാസിറ്റി 17 ജി.ബി വരെയാണങ്കിൽ[1] ഹൈ ഡെഫനിഷൻ ഡിവിഡിയുടേത് സിംഗിൾ ലേയർ ഡിസ്കിന് 15 ജി.ബി യും ഡബിൾ ലെയർ ഡിസ്കിന് 30 ജി.ബി യും കപ്പാസിറ്റിയുണ്ട്. പ്രധാനമായും തോഷിബയുടെ പിന്തുണയോടെ, എച്ച്ഡി ഡിവിഡി സാധാരണ ഡിവിഡി ഫോർമാറ്റിന്റെ പിൻഗാമിയായി വിഭാവനം ചെയ്യപ്പെട്ടു.[2][3][4][5][6]
Media type | ഹൈ ഡെൻസിറ്റി ഒപ്റ്റിക്കൽ ഡിസ്ക് |
---|---|
Encoding | VC-1, H.264, and MPEG-2 |
Capacity | 15 GB (single layer) 30 GB (dual layer) |
Read mechanism | 1× @ 36 Mbit/s & 2× @ 72 Mbit/s |
Developed by | ഡിവിഡി Forum |
Usage | Data storage, including ഹൈ ഡെഫനിഷൻ വീഡിയോ |
2008 ഫെബ്രുവരി 19-ന്, എതിരാളിയായ ബ്ലൂ-റേയുമായി നീണ്ട ഫോർമാറ്റ് വാറിന് ശേഷം, തോഷിബ ഫോർമാറ്റ് ഉപേക്ഷിച്ചു,[7] ഇനി എച്ച്ഡി ഡിവിഡി പ്ലെയറുകളും ഡ്രൈവുകളും നിർമ്മിക്കില്ലെന്ന് പ്രഖ്യാപിച്ചു. എച്ച്‌ഡി ഡിവിഡി പ്രൊമോഷൻ ഗ്രൂപ്പ് 2008 മാർച്ച് 28-ന് പിരിച്ചുവിട്ടു.[8]
എച്ച്ഡി ഡിവിഡി ഫിസിക്കൽ ഡിസ്ക് സ്പെസിഫിക്കേഷനുകൾ (പക്ഷേ കോഡെക്കുകൾ അല്ല) ചൈന ബ്ലൂ ഹൈ-ഡെഫനിഷൻ ഡിസ്കിന്റെ (CBHD) അടിസ്ഥാനമായി ഉപയോഗിച്ചിരുന്നു, മുമ്പ് സിഎച്ച്-ഡിവിഡി(CH-DVD)എന്ന് വിളിച്ചിരുന്നു.
3× ഡിവിഡിയും എച്ച്‌ഡി ആർഇസിയും ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ചെറിയ തരംഗദൈർഘ്യമുള്ള നീല ലേസർ ഉപയോഗിച്ചതിനാൽ, എച്ച്ഡി ഡിവിഡി അതിന്റെ മുൻഗാമിയേക്കാൾ 3.2 മടങ്ങ് ഡാറ്റ സംഭരിച്ചുവെക്കാനുള്ള ശേഷിയുണ്ട് (പരമാവധി കപ്പാസിറ്റി: ഒരു ലെയറിന് 4.7 ജിബിയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ലെയറിന് 15 ജിബി).
ചരിത്രം
തിരുത്തുകഒപ്റ്റിക്കൽ media types | |
---|---|
| |
Standards | |
Further reading | |
1990-കളുടെ അവസാനത്തിൽ, വാണിജ്യ എച്ച്ഡിടിവി(HDTV) സെറ്റുകൾ ഒരു വലിയ വിപണിയിൽ പ്രവേശിക്കാൻ തുടങ്ങി, എന്നാൽ എച്ച്ഡി ഉള്ളടക്കം റെക്കോർഡ് ചെയ്യുന്നതിനോ പ്ലേ ബാക്ക് ചെയ്യുന്നതിനോ വിലകുറഞ്ഞ പ്ലേയറുകൾ ഇല്ലായിരുന്നു. ജെവിസി(JVC)-യുടെ ഡി-വിഎച്ച്എസ്(D-VHS), സോണിയുടെ എച്ച്ഡിക്യാം(HDCAM) ഫോർമാറ്റുകൾക്ക് അത്രയും ഡാറ്റ സംഭരിക്കാനാകും, പക്ഷേ അവ ജനപ്രിയമോ അറിയപ്പെടുന്നതോ ആയിരുന്നില്ല.[9]തരംഗദൈർഘ്യം കുറഞ്ഞ ലേസർ ഉപയോഗിക്കുന്നത് ഉയർന്ന സാന്ദ്രതയുള്ള ഒപ്റ്റിക്കൽ സ്റ്റോറേജ് ലഭിക്കുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഷൂജി നകാമുറ നീല ലേസർ ഡയോഡുകൾ കണ്ടുപിടിച്ചു, എന്നാൽ ഒരു നീണ്ട പേറ്റന്റ് വ്യവഹാരം മൂലം വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത് വൈകിപ്പിക്കുന്നതിനിടയാക്കി.[10]
സാങ്കേതിക വിവരണം
തിരുത്തുകഡിസ്ക് ഘടന
തിരുത്തുകഭൌതിക അളവ് | സിംഗിൾ ലെയർ ശേഷി | ഡ്യുവൽ ലെയർ ശേഷി |
---|---|---|
12 cm, single sided | 15 GB | 30 GB |
12 cm, double sided | 30 GB | 60 GB |
8 cm, single sided | 4.7 GB | 9.4 GB |
8 cm, double sided | 9.4 GB | 18.8 GB |
റെക്കോർഡിങ്ങ് വേഗത
തിരുത്തുകഡ്രൈവ് വേഗത | ഡാറ്റാ റേറ്റ് | എഴുതാൻ വേണ്ട സമയം HD DVD Disc (minutes) | ||
---|---|---|---|---|
Mbit/s | MB/s | സിംഗിൾ ലെയർ | ഡ്യുവൽ ലെയർ | |
1× | 36 | 4.5 | 56 | 110 |
2× | 72 | 9 | 28 | 55 |
ഫയൽ സിസ്റ്റങ്ങൾ
തിരുത്തുകഓഡിയോ
തിരുത്തുകവീഡിയോ
തിരുത്തുകഡിജിറ്റൽ റൈറ്റ്സ് മാനേജ്മെൻറ്
തിരുത്തുകഫോർമാറ്റുകൾ
തിരുത്തുകHD DVD-R / -RW / -RAM
തിരുത്തുക- HD DVD-R
- HD DVD-RW
- HD DVD-RAM
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-09. Retrieved 2008-10-26.
- ↑ HD-DVD (High Definition Digital Versatile Disk) – blue laser optical disk. Retrieved April 16, 2015.
- ↑ Alternative Uses for your soon to be obsolete HD-DVD Player Archived September 20, 2019, at the Wayback Machine.. Retrieved September 18, 2019.
- ↑ Format Wars Retrieved September 18, 2019.
- ↑ HD DVD owners 'anger' over obsolete players Retrieved September 18, 2019.
- ↑ Top 10 Things to Do with your now Defunct HD-DVD Player Retrieved September 18, 2019.
- ↑ "Toshiba drops HD DVD". The Guardian. 19 February 2008. Retrieved 11 July 2015.
- ↑ and the HD DVD Promotion Group officially dissolves in a high-res burst of tears (Engadget, March 28, 2008)
- ↑ Evan Ramstad (April 8, 1998). "In HDTV Age, Successor to VCR Still Seems to Be a Long Way Off". online.wsj.com. Retrieved 2007-10-18.
- ↑ Martyn Williams (August 12, 2002). "Opening the Door for New Storage Options". pcworld.com. Archived from the original on November 6, 2007. Retrieved 2007-10-18.