ബ്ലൂ റേ ഡിസ്ക്
സി.ഡി, ഡി.വി.ഡി എന്നീ വിവര സംഭരണ മാധ്യമങ്ങൾക്കു ശേഷം ഉരുത്തിരിഞ്ഞ അടുത്ത തലമുറ മാധ്യമങ്ങളിൽ ഒന്നാണ് ബ്ലൂ-റേ ഡിസ്ക് അഥവാ "ബി.ഡി.". ഒപ്റ്റിക്കൽ ഡിസ്ക് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ പുതിയ മാധ്യമത്തിന്റെ സംഭരണ സാന്ദ്രത വളരെ കൂടുതലാണ്. ഡി.വി.ഡി കൾക്ക് നൽകുന്ന പരമാവധി ഡേറ്റാ സ്റ്റോറേജ് കപ്പാസിറ്റി 17 ജി.ബി വരെയാണെങ്കിൽ ബ്ലൂ റേ ഡിസ്കിന്റെ സിംഗിൾ ലേയർ ഡിസ്കിന് 27 ജി.ബി യും ഡബിൾ ലെയർ ഡിസ്കിന് 54 ജി.ബി യും കപ്പാസിറ്റിയുണ്ട്. ബ്ലു-റേ ഡിസ്ക് അസ്സോസ്സിയേഷൻ എന്ന സാങ്കേതിക സമിതിയാണ് ഈ നൂതനസാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. അടുത്ത തലമുറ മാധ്യമമെന്നു അവകാശപ്പെടുന്ന വേറൊരു മാധ്യമം എച്ച്. ഡി. - ഡി. വി. ഡി. ആണ്.
Media type | High-density optical disc |
---|---|
Encoding | MPEG-2, H.264/MPEG-4 AVC, and VC-1 |
Capacity | 25 GB (single layer) 50 GB (dual layer) |
Read mechanism | 405 nm laser: 1× at 36 Mbit/s 2× at 72 Mbit/s 4× at 144 Mbit/s 6× at 216 Mbit/s[1] 8× at 288 Mbit/s 12× at 432 Mbit/s |
Developed by | Blu-ray Disc Association |
Usage | Data storage, High-definition video High-definition audio PlayStation 3 games |
വ്യത്യാസങ്ങൾ
തിരുത്തുകകുറഞ്ഞ തരംഗദൈർഘ്യമുള്ള (405 നാനോ മീറ്റർ) നീല ലേസർ രശ്മികളാണ് ബ്ലു-റേ ഡിസ്കുകൾ എഴുതുവാൻ ഉപയോഗിക്കുന്നത്. സി.ഡി എഴുതുവാൻ ഉപയോഗിക്കുന്ന ഇൻഫ്രാറെഡ് ലേസറിന് 780 നാനോ മീറ്ററും , ഡി.വി.ഡി എഴുതുവാൻ ഉപയോഗിക്കുന്ന ചുവന്ന ലേസറിന് 650 നാനോ മീറ്ററും ആണ് തരംഗദൈർഘ്യം. ഈ വിദ്യയുടെ പേര് ഉണ്ടായതും ഈ നീല രശ്മികളിൽ നിന്നാണ്. ബി.ഡി യിൽ ഉപയോഗിക്കുന്ന ലേസറിന്, 0.15 മൈക്രോൺ വരെ ചെറിയ കുഴികൾ (പിറ്റ്) പോലും വായിക്കുവാൻ സാധ്യമാണ്. മാത്രവുമല്ല, ബി.ഡി യിൽ, ഒരു ട്രാക്കിന്റെ വീതി 0.32 മൈക്രോൺ ആക്കി ചുരുക്കിയിരിക്കുന്നു. ഈ കുറഞ്ഞ തരംഗദൈർഘ്യവും, ട്രാക്കിന്റെ ചെറിയ വീതിയും, ഉപയോഗിക്കുന്ന കൂടുതൽ ചെറിയ കുഴികളും ചേർന്നാണ് കുറച്ച് സ്ഥലത്ത് കൂടുതൽ കൃത്യതയോടെ കൂടുതൽ കാര്യങ്ങൾ രേഖപ്പെടുത്താൻ ഈ സങ്കേതത്തെ സഹായിക്കുന്നത്.
ഡി.വി.ഡി യ്ക്കും ബ്ലൂ റേ ഡിസ്കിനും ഒരേ കനമാണെങ്കിലും(1.2mm)ഇവയിൽ ഡേറ്റ ശേഖരിക്കുന്ന പ്രതലങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. ഡീ.വി.ഡി യിൽ, 0.6 മിമി ഘനമുള്ള രണ്ട് പ്രതലങ്ങളുടെ ഇടയിലാണ് വിവരങ്ങൾ സ്ഥിതി ചെയ്യുന്നത്. ബി.ഡി യിൽ, വിവരങ്ങൾ ശേഖരിക്കുന്നത്, 1.1 മിമി മാത്രം ഘനമുള്ള ഒരു പോളികാർബണേറ്റ് പ്രതലത്തിൻമേലാണ്. തൻമൂലം, വിവരങ്ങൾ വായിക്കുന്ന ലെൻസ്, വിവരങ്ങൾക്ക് വളരെ അടുത്താണ്. പ്രതലത്തിനോട് ഏറ്റവുമടുത്താണ് ഡേറ്റ എന്നതിനാൽ ശക്തമായ കോട്ടിംഗ് ബ്ലൂ റേ ഡിസ്കുകളിൽ ഉണ്ട്.അതിനാൽ സ്പർശനവും ഉരസലും ഡേറ്റയേ ബാധിക്കാതിരിക്കാൻ ഇത് സഹായകമാണ്. അതുകൊണ്ടുതന്നെ, ഡി.വി.ഡി യിൽ ഉള്ള പല പ്രശ്നങ്ങളും ബി.ഡി യിൽ പരിഹരിക്കപ്പെട്ടിരിക്കുന്നു. പ്രതലത്തിൻമേലുള്ള ഒരു സംരക്ഷണാവരണം കൂടിയാകുമ്പോൾ, ഡിസ്കിന്റെ ഘനം 1.2 മി.മി ആകും
ഒപ്റ്റിക്കൽ media types | |
---|---|
| |
Standards | |
Further reading | |
താരതമ്യപഠനം
തിരുത്തുകഇപ്പോൾ നിലവിലുള്ള ഒരു സാധാരണ ഡി.വി.ഡി യിൽ ഏകദേശം 4.7 ജിബി സംഭരണശേഷി ആണ് ലഭ്യമായിട്ടുള്ളത്. ഇതേതാണ്ട് രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കുന്ന ഒരു സാധാരണ സിനിമ രേഖപ്പെടുത്തുവാൻ ഉപയോഗിക്കാം. എന്നാൽ കൂടുതൽ വ്യക്തത അവകാശപ്പെടുന്ന ഹൈ-ഡെഫെനിഷൻ സിനിമ രണ്ട് മണിക്കൂർ രേഖപ്പെടുത്തുവാൻ ഏകദേശം ബി.ഡി നൽകുന്ന 25 ജിബി സംഭരണശേഷി ആണ് ആവശ്യം. ഇത് 12 മണിക്കൂറിൽക്കൂടുതൽ സാധാരണ സിനിമ രേഖപ്പെടുത്തുവാൻ മതിയായതാണ്.
ഡി.വി.ഡി യും ബി.ഡി യും തമ്മിൽ നിർമ്മാണരീതിയിലും സാരമായ വ്യത്യാസങ്ങൾ ഉണ്ട്. ഇൻജക്ഷൻ മോൾഡിങ് എന്നറിയപ്പെടുന്ന സാങ്കേതികവിദ്യയാൽ നിർമ്മിക്കുന്ന രണ്ട് ഡിസ്കുകൾ ഒട്ടിച്ചു ചേർത്താണ് ഡി.വി.ഡി നിർമ്മിക്കുന്നത്. ബി.ഡി നിർമ്മിക്കാൻ, ഒറ്റ ഡിസ്ക് മാത്രം മതിയാകും. തന്മൂലം സാങ്കേതികവിദ്യ മികച്ചതാണെങ്കിൽക്കൂടി നിർമ്മാണച്ചിലവിൽ വ്യതിയാനവുമില്ല.
സവിശേഷതകൾ
തിരുത്തുക- HDTV ബ്രോഡ്കാസ്റ്റിംഗ് യാതൊരു നിലവാര വ്യത്യാസവുമില്ലാതെ റെക്കോർഡ് ചെയ്യാം
- ഡിസ്കിലെ ഏത് സ്പോട്ടും സമയമാറ്റമില്ലാതെ എപ്പോഴും ആക്സസ് ചെയ്യാം
- ഒരു ഡിസ്കിൽ തന്നെ ഒരു പ്രോഗ്രാം കാണുമ്പോൾ മറ്റൊന്ന് റെക്കോർഡ് ചെയ്യാം
- പ്ലേ ലിസ്റ്റുകൾ ഉണ്ടാക്കാം
- ഡിസ്കിൽ ശേഖരിച്ച പ്രോഗ്രാമുകളെ എഡിറ്റ് ചെയ്യുകയോ റീ ഓർഡർ ചെയ്യുകയോ ആവാം
- ഓട്ടോ ഫ്രീ സ്പേസ് ലൊക്കേറ്റിംഗ് സംവിധാനമുള്ളതിനാൽ ഓവർ റൈറ്റിംഗിനെ തടയാം
- ഇന്ററാക്ടീവ് ഫീച്ചറുകൾ ലഭ്യമാണ്.
ഫോർമാറ്റുകൾ
തിരുത്തുക- BD-ROM (Read Only) മീഡിയ ഫയൽ പ്രീ റെക്കോർഡിംഗിന്
- BD-R (Recordable) പി.സി. കളിലെ ഡെറ്റാ ശേഖരണത്തിന്
- BD-RW (Re Writable) പി.സി. കളിലെ ഡെറ്റാ ശേഖരണത്തിന്
- BD-RE (Re Writable) HDTV റെക്കോർഡിംഗിന്
അവലംബം
തിരുത്തുക- ↑ "LG 6× Blu-Ray Burner Available in Korea". CDRinfo.com.